Image

ഇ മെയില്‍ വിവാദം: ആരോപണപ്രത്യാരോപണവുമായി മുഖ്യമന്ത്രിയും വി.എസ്സും

Published on 18 January, 2012
ഇ മെയില്‍ വിവാദം: ആരോപണപ്രത്യാരോപണവുമായി മുഖ്യമന്ത്രിയും വി.എസ്സും
തിരുവനന്തപുരം: ഇ മെയില്‍ ചോര്‍ത്തല്‍ വിവാദത്തിന്റെ പേരില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനും ഏറ്റുമുട്ടുന്നു. തീവ്രവാദ ബന്ധം ആരോപിച്ച കൂട്ടത്തില്‍ അബ്ദുള്‍ സമദ് സമദാനിയുടെ പേര് വലിച്ചിഴച്ചതിന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ മാപ്പ് പറയാന്‍ തയാറാകണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. സമദാനിക്ക് സിമി ബന്ധം ഉണ്ടെന്ന് ആരും പറഞ്ഞിട്ടില്ല. വി.എസ്സിന്റെ പ്രതികരണം ലജ്ജ മറയ്ക്കാനാണ്. ഒരു വിഭാഗത്തെ ബോധപൂര്‍വ്വം കുറ്റപ്പെടുത്തിക്കൊണ്ടുള്ള വി.എസ്സിന്റെ പ്രസ്താവന തരംതാണതാണ്. സാമുദായക സ്പര്‍ദ്ധ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നവരുടെ കൂടെ കൂടുകയാണ് അദ്ദേഹം ചെയ്തത് ഉമ്മന്‍ ചാണ്ടി പറഞ്ഞു.

എന്നാല്‍ മുഖ്യമന്ത്രിയുടെ ആരോപണത്തെ അവജ്ഞയോടെ തള്ളിക്കളയുകയാണെന്ന് വി.എസ് പ്രതികരിച്ചു. സമദാനിക്ക് സിമി ബന്ധമുണ്ടെന്ന് പറഞ്ഞത് ഉമ്മന്‍ ചാണ്ടിയുടെ പോലീസാണ്. ഇതിന് മുഖ്യമന്ത്രി മാപ്പ് പറയണമെന്ന് വി.എസ് തിരിച്ചടിച്ചു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക