Image

മുല്ലപ്പെരിയാര്‍ ഡാം പൊട്ടിയാല്‍ വന്‍ ഭീഷണിയെന്ന്‌ വിദഗ്‌ധ സമിതി റിപ്പോര്‍ട്ട്‌ നല്‍കി

Published on 18 January, 2012
മുല്ലപ്പെരിയാര്‍ ഡാം പൊട്ടിയാല്‍ വന്‍ ഭീഷണിയെന്ന്‌ വിദഗ്‌ധ സമിതി റിപ്പോര്‍ട്ട്‌ നല്‍കി
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ ഡാം പൊട്ടിയാല്‍ കേരളത്തിന്‌ വന്‍ ഭീഷണിയുണ്ടാകുമെന്ന്‌ ഐഐടി റൂര്‍ക്കി വിദഗ്‌ധര്‍ സര്‍ക്കാരിന്‌ റിപ്പോര്‍ട്ട്‌ നല്‍കി. ഇതനുസരിച്ച്‌ സെക്കന്‍ഡില്‍ പരമാവധി 12.41 മീറ്റര്‍ വേഗത്തില്‍ പ്രളയമുണ്ടാകുമെന്നും 128 മിനിറ്റിനകം വെള്ളം ഇടുക്കി ഡാമില്‍ എത്തും. അതുപോലെ 12 മിനിറ്റിനകം ഡാമിന്റെ ഏകദേശം പകുതിഭാഗം (195.5 മീറ്റര്‍) തകര്‍ന്നുവീഴുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

തുടക്കത്തില്‍ മുല്ലപ്പെരിയാറില്‍ 40.3 മീറ്ററും വെള്ളം പൊങ്ങും. ഡാം പൊട്ടിയാല്‍ മുല്ലപ്പെരിയാര്‍ മുതല്‍ ഇടുക്കി റിസര്‍വോയര്‍ വരെയുള്ള ആദ്യഘട്ടത്തിലെ ആഘാതമാണു റിപ്പോര്‍ട്ടിലുള്ളത്‌.പ്രളയജലം 26 മിനിറ്റിനുള്ളില്‍ വള്ളക്കടവിലും 31 മിനിറ്റിനുള്ളില്‍ വണ്ടിപ്പെരിയാറിലും എത്തും. നൂറ്റിമുപ്പത്താറ്‌ അടിയില്‍ ജലനിരപ്പ്‌ നില്‍ക്കുമ്പോഴാണു ഡാം പൊട്ടുന്നതെങ്കില്‍ 36 കിലോമീറ്റര്‍ അകലെ ഇടുക്കി റിസര്‍വോയറില്‍ 20.85 മീറ്റര്‍ ജലനിരപ്പ്‌ ഉയരുമെന്നും ഡോ. മിശ്രയുടെ നേതൃത്വത്തിലുള്ള റൂര്‍ക്കി സംഘം നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. രണ്ടാം ഘട്ടം റിപ്പോര്‍ട്ട്‌ ഉടന്‍ സംഘം തയാറാക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക