Image

നാമക്കലില്‍ വാനും ലോറിയും കൂട്ടിയിടിച്ച്‌ 10 മരണം

Published on 16 June, 2011
നാമക്കലില്‍ വാനും ലോറിയും കൂട്ടിയിടിച്ച്‌ 10 മരണം
നാമക്കല്‍: ശവ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത്‌ മടങ്ങുകയായിരുന്ന മിനിവാനും ലോറിയും കൂട്ടിയിടിച്ച്‌ 10 പേര്‍ മരിച്ചു. 14 പേര്‍ക്ക്‌ പരിക്കേറ്റു. മരിച്ചവരില്‍ ഏഴ്‌ പേരും സ്‌ത്രീകളാണ്‌. തമിഴ്‌നാട്ടിലെ നാമക്കലില്‍ വെച്ച്‌ ശവസംസ്‌കാര ചടങ്ങിയല്‍ പങ്കെടുത്തതിനു ശേഷം തഞ്ചാവൂരിലേയ്‌ക്ക്‌ മടങ്ങുകയായിരുന്ന സംഘം. കരിമ്പ്‌ കയറ്റിവന്ന ലോറിയാണ്‌ വാനിലിടിച്ചത്‌. 10 പേരും സംഭവസ്ഥലത്ത്‌ തന്നെ മരിച്ചു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക