Image

'പ്രേതബാധ': കാസര്‍ഗോഡ് കെഎസ്ആര്‍ടിസി ഡിപ്പോയില്‍ പൂജ

Published on 25 November, 2015
'പ്രേതബാധ': കാസര്‍ഗോഡ് കെഎസ്ആര്‍ടിസി ഡിപ്പോയില്‍ പൂജ
കാസര്‍ഗോഡ്: 'പ്രേതബാധ' ഒഴിപ്പിക്കാന്‍ കാസര്‍ഗോഡ് കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ഒരു വിഭാഗം ജീവനക്കാര്‍ പൂജ നടത്തി. ഡിപ്പോയിലെ ബസുകള്‍ തുടര്‍ച്ചയായി അപകടത്തില്‍പെടുന്നത് പ്രേതബാധ മൂലമാണെന്ന് ജോത്സ്യന്‍ ഉപദേശം നല്കിയതോടെയാണ് ബാധയെ ഒഴിപ്പിക്കല്‍ പൂജ നടന്നത്. കഴിഞ്ഞ മാസം 22ന് അര്‍ധരാത്രിയില്‍ വളരെ രഹസ്യമായാണ് ഡിപ്പോയില്‍ പൂജ നടന്നത്. കേരള-കര്‍ണാടക അതിര്‍ത്തിയിലെ ജോത്സ്യന്റെ നേതൃത്വത്തിലായിരുന്നു പൂജ. ഇതിനായി വേണ്ടി വന്ന 20,000-ത്തോളം രൂപ ജീവനക്കാരും ഉന്നത ഉദ്യോഗസ്ഥരും പിരിവെടുത്ത് സംഘടിപ്പിക്കുകയായിരുന്നു. പ്രേതത്തെ ആവാഹിച്ച് നശിപ്പിച്ചില്ലെങ്കില്‍ വലിയ ആപത്തുണ്ടാകുമെന്ന് ജോത്സ്യന്‍ ഡിപ്പോ അധികൃതര്‍ക്ക് മുന്നറിയിപ്പ് നല്കി. ഡിപ്പോ നില്കുന്ന സ്ഥലം മുന്‍പ് കൈവശം വച്ചിരുന്ന സ്വകാര്യ വ്യക്തിയെയും ജോത്സ്യന്റെ നിര്‍ദ്ദേശപ്രകാരം ഉദ്യോഗസ്ഥര്‍ പൂജയില്‍ പങ്കെടുപ്പിച്ചു. ട്രാന്‍സ്പോര്‍ട്ട് ഓഫീസറും പൂജയില്‍ പങ്കെടുത്തു. പൂജയുടെ ദൃശ്യങ്ങള്‍ വാര്‍ത്താ ചാനലുകള്‍ പുറത്തുവിട്ടിട്ടുണ്ട്. ജീവനക്കാരുടെ സംഘടനകള്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് ഒരുമാസം മുന്‍പ് നടന്ന പൂജയുടെ ദൃശ്യങ്ങള്‍ പുറത്തുവരാന്‍ കാരണമെന്നും ആരോപണമുണ്ട്.

Join WhatsApp News
Tom Tom 2015-11-25 06:55:43
Kashttam!!! Etahram comalitharangalkku sarkkarum jeevanakarum koottunilkkunnu!! Nammude rajyam engotte??? 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക