Image

നാല്‌ മലയാളി കുട്ടികള്‍ക്ക്‌ ധീരതയ്‌ക്കുള്ള അവാര്‍ഡ്‌

Published on 18 January, 2012
നാല്‌ മലയാളി കുട്ടികള്‍ക്ക്‌ ധീരതയ്‌ക്കുള്ള അവാര്‍ഡ്‌
ന്യൂഡല്‍ഹി: മലയാളികളായ നാല്‌ കുട്ടികള്‍ ഉള്‍പ്പടെ 24 പേര്‍ക്ക്‌ ദേശീയ ധീരതാ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. പാലക്കാട്‌ തൃത്താല ഡോ: കെ.ബി മെമ്മോറിയല്‍ ഹൈസ്‌കൂളിലെ ഒന്‍പതാം ക്‌ളാസ്‌ വിദ്യാര്‍ഥി മുഹമ്മദ്‌ നിഷാദ്‌, മലപ്പുറം വി.പി.കെ എം.എം ഹയര്‍ സെക്കന്‍ററി സ്‌കൂളിലെ 10 ാം ക്‌ളാസ്‌ വിദ്യാര്‍ഥി ഷഹ്‌സാദ്‌, കുറ്റിയാടി കായക്കൊടി ഹൈസ്‌കൂളിലെ വിദ്യാര്‍ഥിയും അന്‍സിഫ്‌ , അരുണാചല്‍ പ്രദേശിലെ മലയാളിയായ വേണുഗോപാല്‍ പിളളയുടെ മകന്‍ ആദിത്യ ഗോപാല്‍ എന്നിവരാണ്‌ അവാര്‍ഡിനര്‍ഹരായ മലയാളികള്‍ . ആദിത്യ ഗോപാലിന്‌ മരണാനന്തര ബഹുമതിയായിട്ടാണ്‌ ധീരതാ അവാര്‍ഡ്‌ സമ്മാനിക്കുന്നത്‌. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ്‌ ചൈല്‍ഡ്‌ വെല്‍ഫയര്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡ്‌ റിപ്പബ്‌ളിക്‌ ദിനത്തോടനുബന്ധിച്ച്‌ ന്യുഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി സമ്മാനിക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക