Image

കെ.എച്ച്‌.എന്‍.എ യൂത്ത്‌ ഫോറം ഉദ്‌ഘാടനം ചെയ്‌തു

ജോയിച്ചന്‍ പുതുക്കുളം Published on 24 November, 2015
കെ.എച്ച്‌.എന്‍.എ യൂത്ത്‌ ഫോറം ഉദ്‌ഘാടനം ചെയ്‌തു
ചിക്കാഗോ: കേരളാ ഹിന്ദൂസ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെ ഇളം തലമുറയായ യൂത്ത്‌ ഫോറത്തിന്റെ 2015-17 വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ ഔപചാരികമായ ഉദ്‌ഘാടനം ഡിട്രോയിറ്റില്‍ വെച്ച്‌ നടന്നു. ചിന്മയാമിഷന്‍ യുവകേന്ദ്രയുടെ പ്രമുഖ സംഘാടകനും, വാഗ്‌മിയുമായ ആചാര്യ വിവേകും, കെ.എച്ച്‌.എന്‍.എ പ്രസിഡന്റ്‌ സുരേന്ദ്രന്‍ നായരും ചേര്‍ന്ന്‌ ഭദ്രദീപം തെളിയിച്ച്‌ ഉദ്‌ഘാടനം നിര്‍വഹിച്ചു.

അമേരിക്കന്‍ ഐക്യനാടുകളില്‍ ഇന്ത്യന്‍ യുവജനങ്ങള്‍ അഭിമുഖീകരിക്കുന്ന സാംസ്‌കാരിക പ്രതിസന്ധികളും, വൈകാരിക സംഘര്‍ഷങ്ങളും ബഹുസ്വരതയിലൂന്നിയ സനാതനധര്‍മ്മാചരണത്തിലൂടെ അനായാസേന തരണം ചെയ്യാനുതകുന്ന വിവിധ കര്‍മ്മപരിപാടികളും, പ്രഭാഷണ പരമ്പരകളും, ചര്‍ച്ചാവേദികളും ലക്ഷ്യമിടുന്ന യൂത്ത്‌ ഫോറത്തിന്റെ ആദ്യ പ്രഭാഷണം `ടൈം മാനേജ്‌മെന്റ്‌ ഫോര്‍ മൈന്റ്‌ മാനേജ്‌മെന്റ്‌' എന്ന വിഷയത്തെ ആസ്‌പദമാക്കി ആചാര്യ വിവേക്‌ നിര്‍വഹിച്ചു.

അമേരിക്കയുടേയും കാനഡയുടേയും ഏതു ഭാഗത്തുനിന്നും പങ്കെടുക്കാവുന്ന രീതിയില്‍ സംഘടിപ്പിച്ച വീഡിയോ കോണ്‍ഫറന്‍സ്‌ നേരിട്ട്‌ പഠിക്കാന്‍ സാധിക്കാത്തവര്‍ക്ക്‌ വലിയ അനുഗ്രഹമായി. യൂത്ത്‌ ഫോറം ചെയര്‍മാന്‍ ശബരി സുരേന്ദ്രന്‍ ആമുഖ പ്രസംഗവും കോര്‍ഡിനേറ്റര്‍ വിനോദ്‌ വരപ്രവന്‍ സാങ്കേതിക മേല്‍നോട്ടവും നിര്‍വഹിച്ചു. ജനറല്‍ സെക്രട്ടറി രാജേഷ്‌ കുട്ടി ആശംസകള്‍ അര്‍പ്പിക്കുകയും മിഷിഗണ്‍ ചാപ്‌റ്റര്‍ വൈസ്‌ പ്രസിഡന്റ്‌ മനോജ്‌ കൃഷ്‌ണന്‍, സെക്രട്ടറി പ്രസന്ന മോഹന്‍, സുനില്‍ പൈങ്കോള്‍, ഉഷാ കുമാര്‍ തുടങ്ങിയവര്‍ യുവജനങ്ങളെ സംഘടിപ്പിക്കാന്‍ നേതൃത്വം നല്‍കുകയും ചെയ്‌തു.
കെ.എച്ച്‌.എന്‍.എ യൂത്ത്‌ ഫോറം ഉദ്‌ഘാടനം ചെയ്‌തുകെ.എച്ച്‌.എന്‍.എ യൂത്ത്‌ ഫോറം ഉദ്‌ഘാടനം ചെയ്‌തുകെ.എച്ച്‌.എന്‍.എ യൂത്ത്‌ ഫോറം ഉദ്‌ഘാടനം ചെയ്‌തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക