Image

ഫിലാഡല്‍ഫിയ സീറോമലബാര്‍ പള്ളിയില്‍ ക്രിസ്തുരാജതിരുനാള്‍ ഭക്തിപൂര്‍വം ആഘോഷിച്ചു

ജോസ് മാളേയ്ക്കല്‍ Published on 24 November, 2015
ഫിലാഡല്‍ഫിയ സീറോമലബാര്‍ പള്ളിയില്‍ ക്രിസ്തുരാജതിരുനാള്‍ ഭക്തിപൂര്‍വം ആഘോഷിച്ചു
ഫിലാഡല്‍ഫിയ: ക്രിസ്തുവിന്റെ രാജത്വതിരുനാള്‍ നവംബര്‍ 22 ഞായറാഴ്ച്ച ഫിലാഡല്‍ഫിയ സീറോമലബാര്‍ പള്ളിയില്‍ ഭക്തിപുരസരം  ആഘോഷിച്ചു. ഇടവക വികാരി വെരി റവ. ഫാ. ജോണിക്കുട്ടി ജോര്‍ജ് പുലിശേരി ദിവ്യബലി അര്‍പ്പിച്ച് ക്രിസ്തുരാജതിരുനാളിന്റെ സന്ദേശം പങ്കുവച്ചു. 

കുര്‍ബാനക്കുശേഷം ക്രിസ്തുവിന്റെ സനാതനവും, ആത്മീയവും, സാര്‍വത്രികവുമായ രാജ്യത്തിന്റെ ശ്രേഷ്ഠതകള്‍ മുദ്രാവാക്യങ്ങളിലൂടെ ഉത്‌ഘോഷിച്ചുകൊണ്ട് സ്‌കൂള്‍ കുട്ടികളും, അധ്യാപകരും നടത്തിയ റാലി നാട്ടിലെ ക്രിസ്തുരാജതിരുനാളിന്റെ ഓര്‍മ്മപുതുക്കലായി. വിവിധ വര്‍ണങ്ങളിലുള്ള കൊടികള്‍ അന്തരീക്ഷത്തില്‍ ഉയര്‍ത്തി വീശി കുട്ടികള്‍ ''ക്രൈസ്റ്റ് ഈസ് ഔവര്‍ കിംഗ്, വി ആര്‍ ഹിസ് സബ്ജക്റ്റ്‌സ്, ജയ് ജയ് ക്രിസ്തുരാജന്‍, ക്രൈസ്റ്റ് ഈസ് ഔര്‍ ലീഡര്‍, ക്രിസ്തുരാജന്‍ ജയിക്കട്ടെ, രാജരാജന്‍ വാഴട്ടെ, ക്രിസ്തു നമ്മെ ഭരിക്കട്ടെ, സ്‌നേഹമാണവന്റെ നിയമം, സേവനം തന്‍ പാതയും'' തുടങ്ങിയുള്ള മുദ്രാവാക്യങ്ങള്‍ ഉച്ചത്തില്‍ മുഴക്കി ദേവാലയത്തിനുള്ളില്‍ നടത്തിയ റാലി ഗൃഹാതുരസ്മരണകളുണര്‍ത്തി. 

ലോകത്തിലെ സകല രാജാക്കരുടെയും രാജാവും, നേതാക്കളുടെ നേതാവുമായ ക്രിസ്തുവിന്റെ രാജത്വത്തെ അനുസ്മരിച്ചുകൊണ്ട് ഗായകസംഘം ശ്രുതിമധുരമായ ഗാനങ്ങള്‍ ആലപിച്ചു. റാലിയെതുടര്‍ന്ന് അജിത് തോമസ്, ഡയാന്‍ സിറാജുദീന്‍, ദിവ്യ പാറ്റാനിയില്‍, റോഷന്‍ ഫിലിപ് എന്നിവര്‍ ക്രിസ്തുവിന്റെ രാജത്വതിരുനാളിനെക്കുറിച്ച് കുട്ടികള്‍ക്ക് അറിവു പകരുന്ന പവര്‍പോയിന്റ് പ്രസന്റേഷന്‍ നടത്തി. അന്നത്ത സി.സി.ഡി. ക്ലാസ് വിശ്വാസപരിശീലനം പ്രവര്‍ത്തിയിലൂടെ എന്ന രീതിയില്‍ കോമണ്‍ കാറ്റക്കിസമായി നടത്തിയത് പുതുമ നല്‍കി. 

സണ്‍ഡേ സ്‌കൂള്‍ ഡയറക്ടര്‍ ഡോ. ജയിംസ് കുറിച്ചി, ട്രസ്റ്റിമാരായ സണ്ണി പടയാറ്റില്‍, ഷാജി മിറ്റത്താനി, മതാദ്ധ്യാപകരായ ജോസഫ്  ജയിംസ്, മോഡി ജേക്കബ്, ജോസ് ജോസഫ്, ജോസ് മാളേയ്ക്കല്‍, ജാന്‍സി ജോസഫ്, റജീനാ ജോസഫ്, ബിന്ദു മെതിക്കളം, മെര്‍ലി പാലത്തിങ്കല്‍, ജാസ്മിന്‍ ചാക്കോ, ബിന്‍സി വാഴപ്പള്ളില്‍, ട്രേസി ഫിലിപ്, മറിയാമ്മ ഫിലിപ്, അജിത് തോമസ്, ഡയാന്‍ സിറാജുദീന്‍, ദിവ്യ പാറ്റാനിയില്‍, റോഷന്‍ ഫിലിപ് എന്നിവര്‍ ചിട്ടയായി ക്രമീകരിച്ചു. സെക്രട്ടറി ടോം പാറ്റാനിയില്‍, പാരീഷ് കൗണ്‍സില്‍ അംഗങ്ങള്‍, പി.റ്റി.എ. ഭാരവാഹികള്‍ എന്നിവരും തിരുനാള്‍ മനോഹരമാക്കുന്നതില്‍ സഹായികളായി. ക്രിസ്തുവിന്റെ രാജത്വത്തെക്കുറിച്ച് കുട്ടികളില്‍ അവബോധം ജനിപ്പിക്കുന്നതിനു ഈ പരിപാടി സഹായിച്ചു.

ഫിലാഡല്‍ഫിയ സീറോമലബാര്‍ പള്ളിയില്‍ ക്രിസ്തുരാജതിരുനാള്‍ ഭക്തിപൂര്‍വം ആഘോഷിച്ചു ഫിലാഡല്‍ഫിയ സീറോമലബാര്‍ പള്ളിയില്‍ ക്രിസ്തുരാജതിരുനാള്‍ ഭക്തിപൂര്‍വം ആഘോഷിച്ചു ഫിലാഡല്‍ഫിയ സീറോമലബാര്‍ പള്ളിയില്‍ ക്രിസ്തുരാജതിരുനാള്‍ ഭക്തിപൂര്‍വം ആഘോഷിച്ചു ഫിലാഡല്‍ഫിയ സീറോമലബാര്‍ പള്ളിയില്‍ ക്രിസ്തുരാജതിരുനാള്‍ ഭക്തിപൂര്‍വം ആഘോഷിച്ചു ഫിലാഡല്‍ഫിയ സീറോമലബാര്‍ പള്ളിയില്‍ ക്രിസ്തുരാജതിരുനാള്‍ ഭക്തിപൂര്‍വം ആഘോഷിച്ചു ഫിലാഡല്‍ഫിയ സീറോമലബാര്‍ പള്ളിയില്‍ ക്രിസ്തുരാജതിരുനാള്‍ ഭക്തിപൂര്‍വം ആഘോഷിച്ചു ഫിലാഡല്‍ഫിയ സീറോമലബാര്‍ പള്ളിയില്‍ ക്രിസ്തുരാജതിരുനാള്‍ ഭക്തിപൂര്‍വം ആഘോഷിച്ചു ഫിലാഡല്‍ഫിയ സീറോമലബാര്‍ പള്ളിയില്‍ ക്രിസ്തുരാജതിരുനാള്‍ ഭക്തിപൂര്‍വം ആഘോഷിച്ചു ഫിലാഡല്‍ഫിയ സീറോമലബാര്‍ പള്ളിയില്‍ ക്രിസ്തുരാജതിരുനാള്‍ ഭക്തിപൂര്‍വം ആഘോഷിച്ചു ഫിലാഡല്‍ഫിയ സീറോമലബാര്‍ പള്ളിയില്‍ ക്രിസ്തുരാജതിരുനാള്‍ ഭക്തിപൂര്‍വം ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക