Image

വിശ്വാസത്തെ നാണംകെടുത്തുന്ന വൈദീകര്‍

Published on 23 November, 2015
വിശ്വാസത്തെ നാണംകെടുത്തുന്ന വൈദീകര്‍
വൈദീകര്‍ കാട്ടിക്കൂട്ടുന്ന വിക്രിയകള്‍ ക്രൈസ്‌തവ സമൂഹത്തെ ഒട്ടൊന്നുമല്ല നാണം കെടുത്തിയിട്ടുള്ളത്‌. കത്തോലിക്കാ സഭയെ ലജ്ജിപ്പിക്കുക മാത്രമല്ല പല രൂപതകളേയും പാപ്പരാക്കുകയും ചെയ്‌ത ബാലപീഡന കേസുകള്‍ ഒട്ടൊന്നു കുറഞ്ഞത്‌ അടുത്തയിടയ്‌ക്കാണ്‌. എന്നാലും ആക്ഷേപങ്ങള്‍ പൂര്‍ണ്ണമായി ഇല്ലാതാകുന്നില്ല.

ലൈംഗിക  കേസുകളില്‍ പെടുന്ന വൈദീകരില്‍ ഇന്ത്യയില്‍ നിന്നുവന്ന പലരുമുണ്ടെന്നത്‌ ഖേദകരം തന്നെ. ചിലര്‍ അഴിയെണ്ണുന്നു. നാട്ടിലേക്കു രക്ഷപെട്ടവരെ തിരിച്ചുകൊണ്ടുവന്നു ശിക്ഷിക്കുന്നു.

ഇന്റര്‍നെറ്റില്‍ ചൂടപ്പംപോലെ പ്രചരിപ്പിക്കപ്പെടുന്ന ചിത്രങ്ങള്‍, രൂപതയ്‌ക്കെതിരേയുള്ള കേസുകള്‍, കുപ്പായമൂരാന്‍ വേണ്ടി അമേരിക്കയില്‍ വരുന്ന വൈദീകര്‍- 
കത്തോലിക്കാ സഭയില്‍ മാത്രമല്ല മറ്റു സഭകളിലും  മ്യൂല്യച്യുതി എത്രയുണ്ടെന്നു വ്യക്തമാകുന്നു. അല്‍മേനികള്‍ക്ക്‌ ഉപദേശം നല്‍കുമ്പോള്‍ തന്നെ അതിനെതിരായി പ്രവര്‍ത്തിക്കുന്ന വൈദീകര്‍.

ഇന്ത്യയില്‍ പ്രശ്‌നങ്ങളില്‍ കുടുങ്ങുന്ന വൈദീകര്‍ക്ക്‌ രക്ഷപെടാന്‍ ഒരു പഴുതു പോലെയാണ്‌ പലര്‍ക്കും അമേരിക്കയിലേക്കുള്ള ട്രാന്‍സ്‌ഫര്‍. അമേരിക്ക എന്നു കേള്‍ക്കുമ്പോള്‍ ഇവിടെ എന്തും ആകാമെന്ന ചിന്തയിലാണ്‌ പലരും വിമാനം കയറുന്നത്‌. പക്ഷെ പിടികൂടിയാല്‍ തിരുമേനിയായാലും അല്‍മേനിയായാലും 
കടുത്ത ശിക്ഷ  കിട്ടുമെന്ന കാര്യം പലരും മറക്കുന്നു.

വൈദീകവൃത്തിയോട്‌ നീതി പുലര്‍ത്താന്‍ കഴിയാത്തവര്‍ ഈ പണിക്ക്‌ എന്തിനു പോകുന്നു? ഇടയ്‌ക്ക്‌ ഇറങ്ങിപ്പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി കത്തോലിക്കാ സഭ ഒരു ഫണ്ട്‌ തന്നെ കരുതേണ്ടതാണ്‌. അതുവരെയുള്ള സേവനത്തിനു പ്രതിഫലം പറ്റി അവര്‍ പുതിയ ലാവണം കണ്ടെത്തട്ടെ. വെറുംകയ്യോടെ ഇറക്കിവിടുന്നത്‌ ശരിയല്ലല്ലോ?

ഇത്തരം ആരോപണങ്ങളില്ലെങ്കിലും കത്തോലിക്കാ വൈദീകരില്‍ നല്ലൊരു പങ്കിന്റെ പ്രധാന ഹോബി ഇടവകക്കാരെ തമ്മിലടിപ്പിക്കുക, അനാവശ്യമായ കാര്യങ്ങളില്‍ ഇടപെടുക എന്നിവയൊക്കെയാണ്‌. ഭക്തിയും വിശ്വാസവും ഒക്കെ പറച്ചിലില്‍ മാത്രം ഒതുങ്ങുന്നു.

എന്തായാലും അടുത്തയിടയ്‌ക്ക്‌ കത്തോലിക്കാ വൈദീകരും മറ്റു സഭയിലെ വൈദീകരും ഒക്കെ ഉള്‍പ്പെട്ട പല സംഭവങ്ങളും ക്രിസ്‌തുവിന്റെ വിലാപ്പുറത്തു വീണ്ടും കുത്തുന്നതു പോലെയായി.

ഒന്നു തൊടുന്നതുപോലും കേസിനു കാരണമാകാവുന്ന അമേരിക്കയിലേക്കു വരുമ്പോള്‍ കൃത്യമായ മുന്നറിയിപ്പുകളും പരിശീലനവുമൊക്കെ വൈദീകര്‍ക്ക്‌ നല്‍കാന്‍ സഭകള്‍ക്ക്‌ ബാധ്യതയുണ്ട്‌. ഇന്ത്യയില്‍ പലരും നാണക്കേട്‌ കൊണ്ടു മിണ്ടില്ല. അമേരിക്കയില്‍ അതല്ല സ്ഥിതി!
Join WhatsApp News
JOHNY KUTTY 2015-11-24 12:06:07
ഇതെല്ലാം എല്ലാ മതത്തിലും കാല കാലങ്ങളായി നടന്നു വരുന്ന കാര്യങ്ങൾ ആണ്. അപ്പഴപ്പോൾ കാര്യങ്ങൾ മേലധ്യക്ഷന്മാർ ഒതുക്കാരാണ് പതിവ്.  ഇപ്പോൾ സോഷ്യൽ മീഡിയ പ്രതികരിക്കുന്നത് കൊണ്ട് ഇതെല്ലാം പുറത്തു വരുന്നു എന്ന് മാത്രം. ഇതെല്ലാം തുടർന്നും പ്രതീക്ഷിക്കാം. ഇതിനു അവസാനം വേണം എന്നുണ്ടെഗിൽ ഒരേ ഒരു മാർഗം മാത്രം. പറയുന്നത് അൽപം ക്രൂരത ആയിരിക്കാം. ഒരു പക്ഷെ പത്രദിപർ ഈ കമന്റ്‌ ഒഴിവാക്കിയാലും കുറ്റം പറയില്ല.... 
nadan 2015-11-24 17:04:37
Why only speaking about Catholic priests?  What about the priest who is involved with sex tape?  It is viral in social media
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക