Image

ദുബായ്‌ രാജ്യാന്തര കണ്‍വെന്‍ഷന്‍ സെന്ററില്‍ ഇന്റര്‍സെക്‌ പ്രദര്‍ശനത്തിന്‌ മികച്ച പ്രതികരണം

Published on 18 January, 2012
ദുബായ്‌ രാജ്യാന്തര കണ്‍വെന്‍ഷന്‍ സെന്ററില്‍ ഇന്റര്‍സെക്‌ പ്രദര്‍ശനത്തിന്‌ മികച്ച പ്രതികരണം
ദുബായ്‌: സുരക്ഷാരംഗത്തെ നൂതന ഉപകരണങ്ങളും സേവനങ്ങളുമായി ദുബായില്‍ ആരംഭിച്ച ത്രിദിന ഇന്റര്‍സെക്‌ പ്രദര്‍ശനത്തിന്‌ മികച്ച പ്രതികരണം. സുരക്ഷയ്‌ക്കായി സ്വീകരിക്കേണ്‌ട നടപടികള്‍ക്കൊപ്പം അത്യാഹിതങ്ങളെ എങ്ങനെ നേരിടണമെന്നുകൂടി സന്ദര്‍ശകര്‍ക്ക്‌ ബോധ്യപ്പെടുത്തുകയാണ്‌ ദുബായ്‌ രാജ്യാന്തര കണ്‍വെന്‍ഷന്‍ സെന്റര്‍.

രാജ്യത്തിന്റെയും ജനങ്ങളുടെയും സുരക്ഷയ്‌ക്ക്‌ ഭീഷണിയാകുംവിധമുള്ള അക്രമികളെ എങ്ങനെ നേരിടണമെന്ന പ്രകടനത്തോടെയായിരുന്നു തുടക്കം. റോഡിലും മരുഭൂമിയിലും നിമിഷങ്ങള്‍ക്കകം ഓടിയെത്തി രക്ഷാപ്രവര്‍ത്തനത്തിന്‌ നേതൃത്വം നല്‍കാവുന്ന അത്യാധുനിക വാഹനങ്ങളാണ്‌ നാഫ്‌കൊയുടെ സംഭാവന. ലാന്‍ഡ്‌ ചെയ്യുന്ന വിമാനത്തിന്‍റെ വേഗതയ്‌ക്കൊപ്പം സഞ്ചരിച്ച്‌ രക്ഷാപ്രവര്‍ത്തനം നടത്താന്‍ ശേഷിയുള്ളതാണിത്‌.

ഫസ്‌റ്റ്‌ എയ്‌ഡ്‌ കിറ്റും കയ്യുറയും മുതല്‍ ശരീരം മൊത്തം സംരക്ഷിക്കാവുന്ന രക്ഷാകവചങ്ങളുമുണ്‌ട്‌ ഇവിടെ. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതോടൊപ്പം രാജ്യത്തിന്‍റെയും മേഖലയുടെയും സുരക്ഷയും പ്രദര്‍ശനം ഉറ്റുനോക്കുന്നു. വാണിജ്യ, വിവര സുരക്ഷാ, അഗ്‌നിബാധ, രക്ഷാപ്രവര്‍ത്തനം എന്നീ നാലു മേഖലകളെ അടിസ്‌ഥാനമാക്കിയായിരുന്നു പ്രദര്‍ശനം. 20 രാജ്യങ്ങളിലെ 918 പ്രദര്‍ശകരാണ്‌ ഇത്തവണ പങ്കെടുക്കുന്നത്‌.
ദുബായ്‌ രാജ്യാന്തര കണ്‍വെന്‍ഷന്‍ സെന്ററില്‍ ഇന്റര്‍സെക്‌ പ്രദര്‍ശനത്തിന്‌ മികച്ച പ്രതികരണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക