Image

ശബരിമല ദര്‍ശനത്തിനായി യുവതി എത്തിയ സംഭവം: സുരക്ഷ കര്‍ശനമാക്കി

Published on 21 November, 2015
ശബരിമല ദര്‍ശനത്തിനായി യുവതി എത്തിയ സംഭവം: സുരക്ഷ കര്‍ശനമാക്കി
ശബരിമല: ദര്‍ശനത്തിന്‌ ഇരുമുടിക്കെട്ടുമായി സന്നിധാനം വരെയെത്തിയ 45കാരിയായ യുവതിയെ പോലീസ്‌ തടഞ്ഞ്‌ മടക്കിഅയച്ചു. 10 വയസ്സിനും 50 വയസ്സിനും ഇടയില്‍ പ്രായമുള്ള സ്‌ത്രീകള്‍ ശബരിമല അയ്യപ്പദര്‍ശനം നടത്തരുതെന്ന ആചാരം മറികടന്നാണ്‌ ഇവര്‍ 40 അംഗ സംഘത്തിന്‌ ഒപ്പം സന്നിധാനം വരെയെത്തിയത്‌. ആന്ധ്രപ്രദേശ്‌ പിറ്റാപുരം സ്വദേശിനിയായ ലക്ഷ്‌മിയാണ്‌ ദര്‍ശനത്തിനായി വന്നത്‌.

അയ്യപ്പദര്‍ശനത്തിനുള്ള വെര്‍ച്വല്‍ ക്യൂ സംവിധാനം വഴി ബുക്ക്‌ ചെയ്‌തിട്ടാണ്‌ സംഘം എത്തിയത്‌. സന്നിധാനം നടപ്പന്തലിലെ വെര്‍ച്വല്‍ ക്യൂ കൗണ്ടറില്‍ സംഘത്തിലുള്ളവരുടെ തിരിച്ചറിയല്‍ രേഖ പരിശോധിക്കുന്നതിനിടയിലാണ്‌ സ്‌ത്രീയാണ്‌ ദര്‍ശനത്തിന്‌ എത്തിയതെന്ന്‌ പോലീസിന്‌ മനസ്സിലായത്‌. ഇവരുടെ പക്കല്‍ തിരിച്ചറിയല്‍ രേഖയും ഇല്ലായിരുന്നു. സംഘത്തിലുള്ളവര്‍ ചുറ്റും നിന്ന്‌ സ്‌ത്രീയെ മറച്ചാണ്‌ കൊണ്ടുവന്നത്‌. തുടര്‍ന്ന്‌ ഇവരെ കൂട്ടത്തില്‍നിന്ന്‌ മാറ്റിയശേഷം മറ്റുള്ളവരെ ദര്‍ശനത്തിനായി കടത്തിവിട്ടു. ദര്‍ശനത്തിന്‌ പ്രായപരിധിയുണ്ടെന്ന്‌ അറിയില്ലായിരുന്നുവെന്നാണ്‌ ഇവര്‍ പറഞ്ഞത്‌.
Join WhatsApp News
Sudhir Panikkaveetil 2015-11-22 19:18:04
ലജ്ജാകരം. സ്ത്രീയ്ക്ക് ഗര്ഭാപാത്രവും ആര്ത്തവവും ദൈവം
കൊടുത്തതല്ലേ? ഇവിടെ ഇയ്യിടെ
ഒരമ്പലം പണിയാൻ പോകുന്നുണ്ട്. അവിടെയും സ്ത്രീീകളെ പ്രവേശിപ്പിക്ക്യില്ലായിരിക്കും.
കഷ്ടം.
വിദ്യാധരൻ 2015-11-22 20:45:31
"ധൈഷണികത, യുക്തിവിചാരം, ശാസ്ത്രീയത, മുതലായ മസ്തിഷ്ക്ക ശക്തികൾ പുരുഷന്റെ കുത്തകയാണെന്നും, വൈകാരികത, നിരുപാധിക വിശ്വാസം, അശാസ്ത്രിയത മുതലായവയിൽനിന്ന് സ്ത്രീ സത്തക്ക് മോചനമില്ലെന്നും മറ്റുമുള്ള ചില ധാരണകൾ തിരുത്തിക്കുരിക്കുന്ന ചില ഭാവിയിലെക്കാണ് മനുഷ്യവർഗ്ഗം നീങ്ങുന്നത്‌. ഓരോ വ്യക്തിയും സ്ത്രീപുരുഷ സത്തകളുടെ സംയുക്തമാണെന്ന മനശാസ്ത്ര പദ്ധതിയുമുണ്ട്. ആണ് മുഴുവനും ആണല്ല. പെണ്ണ്‍ മുഴുവനും പെണ്ണുമല്ല. ആണിന്റെ ഉള്ളിൽ പെണ്ണും പെണ്ണിന്റെ ഉള്ളിൽ ആണും ഉണ്ട്. ഈ സത്തകൾ പരസ്പര പൂരകമായി വർത്തിക്കുന്നു. വൈചാരികതയും ധൈഷണികതയും മറ്റും പുരുശോചിത ബലങ്ങളും വൈകാരികതയും യുക്ത്യാതീത്വവും മറ്റും സ്ത്രൈണമായ അബലതകളും ആണെന്ന ധാരണകളും മാറി വരികയാണ് . ശിവനും ശക്തിയും പരസ്പരം പൂരകമായിരിക്കുംപോലെയാണെന്നാണ് പ്രാചീനഭാരതീയ ദർശനം" 
(ഡോ. എം . ലീലാവതി -സാഹിത്യനിരൂപണത്തിലെ ദിശാബോധം)-  അങ്ങനെയാണെങ്കിൽ അയപ്പെന്റെ ഉള്ളിൽ ഒരു സ്ത്രീ കുടികൊള്ളുന്നുണ്ട്.  ആ അയ്യപ്പൻ സ്ത്രീക്ക് ദർശനം നല്കാതെ വിടില്ല. പക്ഷെ ഇവിടെ ദൈവവും അയ്യപ്പനുമൊക്കെ പുരുഷന്റെ ധൈഷണികതയിൽ കുരുത്ത ആശയങ്ങളാണ്.  അതുകൊണ്ട് സ്ത്രീ അദ്ദേഹത്തെ കാണാൻ ചെല്ലുന്നത് അദ്ദേഹത്തിനു ഒട്ടും ഇഷ്ടമല്ല. അക്കാര്യം നേരത്തെ തന്നെ ദേവസം ബോർഡ്കാരോട് പറഞ്ഞിട്ടുള്ളതാണ്,  യദാർഥത്തിൽ അയ്യപ്പൻ എന്ന ദൈവം ' ഷീല മോൻസ് മുരിക്കൻ- (ദൈവം)  പറഞ്ഞതുപോലെ സിംഹാസനം ഉറപ്പിച് ഉപവിഷ്ടനാകണം എങ്കിൽ 

"സ്ത്രീയിലൂടെ സഞ്ചരിക്കുമ്പോൾ മാത്രമാണ് 
നീ സിംഹാസനം ഉറപ്പിച്ചു ഉപവിഷ്ടനായിരിക്കുന്നത് 
നിത്യസത്യമായ മാതൃഭവനത്തിലാണെന്ന് 
പ്രപഞ്ചം തിരിച്ചറിയുന്നത്‌" (ഷീല മോൻസ് മുരിക്കൻ- ദൈവം)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക