Image

കപ്പലപകടം: ക്യാപ്‌റ്റനെ വീട്ടുതടങ്കലില്‍ സൂക്ഷിക്കാന്‌ കോടതി ഉത്തരവിട്ടു

Published on 18 January, 2012
കപ്പലപകടം: ക്യാപ്‌റ്റനെ വീട്ടുതടങ്കലില്‍ സൂക്ഷിക്കാന്‌ കോടതി ഉത്തരവിട്ടു
റോം: ആഢംബരക്കപ്പല്‍ ഇറ്റലിയിലെ ടസ്‌കാന്‍ തീരത്ത്‌ പാറക്കെട്ടിലിടിച്ചുണ്ടായ അപകടത്തില്‍ കപ്പലിന്റെ ക്യാപ്‌റ്റന്‍ ഫ്രാന്‍സിസ്‌കോ ഷെട്ടിനോയെ വീട്ടുതടങ്കലില്‍ സൂക്ഷിക്കാന്‍ ഇറ്റാലിയന്‍ കോടതി ഉത്തരവിട്ടു. അപകടം നടക്കുന്നതിനു മുമ്പ്‌ ക്യാപ്‌റ്റന്‍ പോര്‍ട്ട്‌ ഓഫീസറുമായി സംസാരിച്ചതിന്റെ റെക്കോഡിങ്ങ്‌ പുറത്തുവന്നിരുന്നു. അപകടമുണ്ടായ ഉടനെ യാത്രക്കാരെ രക്ഷപ്പെടുത്തുന്നതിന്‌ പകരം ക്യാപ്‌റ്റന്‍ രക്ഷപ്പെടുകയായിരുന്നു. ക്യാപ്‌റ്റനോട്‌ കപ്പലില്‍ തുടരാന്‍ പോര്‍ട്ട്‌ ഓഫീസര്‍ ആവര്‍ത്തിച്ച്‌ പറയുന്നതായും ശബ്ദരേഖയിലുണ്ട്‌.

ഇതിനിടെ കഴിഞ്ഞ ദിവസം നടത്തിയ തെരച്ചിലില്‍ 11 പേരുടെ മൃതദേഹം കൂടി കണ്ടെത്തിയിട്ടുണ്ട്‌. 20 പേരെക്കുറിച്ച്‌ ഇനിയും വിവരം ലഭിച്ചിട്ടില്ലെന്ന്‌ അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ വെള്ളിയാഴ്‌ചയാണ്‌ കോസ്‌റാകോണ്‍കോര്‍ഡിയ എന്ന ഉല്ലാസക്കപ്പല്‍ ഇറ്റാലിയന്‍ദ്വീപായ ജിഗ്ലിയോയ്‌ക്കു സമീപം പാറയിലിടിച്ചു മുങ്ങിയത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക