Image

വീണ്ടും കനത്ത മൂടല്‍മഞ്ഞ്‌; വിമാനസര്‍വീസ്‌ മുടങ്ങി

Published on 18 January, 2012
വീണ്ടും കനത്ത മൂടല്‍മഞ്ഞ്‌; വിമാനസര്‍വീസ്‌ മുടങ്ങി
ന്യൂദല്‍ഹി: കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന്‌ ഡല്‍ഹി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ നിന്നും വിമാനങ്ങള്‍കൂട്ടത്തോടെ റദ്ദാക്കുന്നു. ഇന്ന്‌ പതിനഞ്ച്‌ ഫ്‌ളൈറ്റുകള്‍ റദ്ദാക്കിയതായും 50 ഫ്‌ലൈറ്റുകള്‍ വൈകിയതായും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

റെയില്‍വേ, റോഡ്‌ ഗതാഗതവും താറുമാറായിരിക്കുയാണ്‌. 24 ലേറെ തീവണ്ടികള്‍ വൈകിയാണോടുകയെന്ന്‌ റെയില്‍വേ അധികൃതര്‍ അറിയിച്ചിരുന്നു. ഈ വര്‍ഷമുണ്ടായ ഏറ്റവും കനത്ത മൂടല്‍മഞ്ഞാണിത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക