Image

ക്ഷേത്രവളപ്പില്‍ പശുവിനെ കൊന്നു; പെരുന്വാവൂരില്‍ സംഘര്‍ഷം

Published on 18 January, 2012
ക്ഷേത്രവളപ്പില്‍ പശുവിനെ കൊന്നു; പെരുന്വാവൂരില്‍ സംഘര്‍ഷം
പെരുമ്പാവൂര്‍: ക്ഷേത്രവളപ്പില്‍ പശുവിനെ കൊന്നത്‌ പെരുന്വാവൂരില്‍ സംഘര്‍ഷത്തിനിടയാക്കി. സംഭവത്തില്‍ പ്രതിഷേധിച്ച്‌ കുന്നത്തുനാട്‌, കോതമംഗലം, മൂവാറ്റുപുഴ താലൂക്കുകളില്‍ ഹിന്ദു സംഘടനകള്‍ ഹര്‍ത്താല്‍ ആചരിച്ചു.

ചൊവ്വാഴ്‌ചയാണ്‌ സംഭവം. ഒരു മാസമായി ക്ഷേത്രവളപ്പില്‍ അലഞ്ഞുനടന്ന പശുവിനെ കശാപ്പു ചെയ്‌തു കൊണ്ടുപോകാനുള്ള നീക്കമാണ്‌ സംഘര്‍ഷത്തിനിടയാക്കിയത്‌. ബലപ്രയോഗത്തിലൂടെയാണു പശുവിന്റെ ജഡവും നാട്ടുകാര്‍ തടഞ്ഞുവച്ച രണ്ടുപേരേയും പോലീസ്‌ സ്ഥലത്തുനിന്നു മാറ്റിയത്‌. മേഖലയില്‍ വന്‍ പൊലീസ്‌ സംഘം ക്യാമ്പ്‌ ചെയ്യുന്നുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക