Image

ദലൈലാമയുടെ ബ്രിട്ടന്‍ സന്ദര്‍ശനത്തിന് വിമര്‍ശം

Published on 18 January, 2012
ദലൈലാമയുടെ ബ്രിട്ടന്‍ സന്ദര്‍ശനത്തിന്  വിമര്‍ശം
ബെയ്ജിങ്: ബ്രിട്ടന്‍ സന്ദര്‍ശിക്കാനിരിക്കുന്ന ടിബറ്റന്‍ ആത്മീയനേതാവ് ദലൈലാമയ്ക്ക് ചൈനയുടെ രൂക്ഷവിമര്‍ശം. ദലൈലാമ ചൈനാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുകയാണെന്നും അദ്ദേഹം വെറും ആത്മീയനേതാവല്ല ചൈനയെ തകര്‍ക്കുന്ന ശക്തികളുടെ മുഖ്യ ആസൂത്രകനാണെന്നും ചൈനീസ് ഭരണകൂടം വിമര്‍ശിച്ചു. ചൈനീസ് വിദേശകാര്യമന്ത്രാലയം വക്താവ് ലിയു വീമിന്‍ ആണ് രൂക്ഷമായ വിമര്‍ശനവുമായി മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയത്.

ചൈനീസ് ഭരണകൂടത്തിനെതിരായ പ്രവര്‍ത്തനങ്ങള്‍ തുടരുന്ന ദലൈലാമ രാഷ്ട്രീയ അഭയാര്‍ത്ഥിയാണ്. ലോകവ്യാപകമായി അദ്ദേഹം നടത്തുന്ന പ്രവര്‍ത്തനങ്ങളോട് തങ്ങള്‍ക്ക് യോജിപ്പില്ലെന്നും ദലൈലാമ മതത്തെ മറയാക്കുകയാണ് ചെയ്യുന്നതെന്നും ലിയു വീമിന്‍ പറഞ്ഞു. ഈ വര്‍ഷം ജൂണില്‍ നടക്കുന്ന ദലൈലാമയുടെ ബ്രിട്ടന്‍ സന്ദര്‍ശനത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് ചൈനീസ് വിദേശകാര്യ വക്താവ് ഇങ്ങനെ മറുപടി പറഞ്ഞത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക