Image

സമഗ്രവികസനത്തിനു ഏഴിന പദ്ധതികള്‍: ബാബു പറശ്ശേരി

ബഷീര്‍ അഹമ്മദ് Published on 19 November, 2015
സമഗ്രവികസനത്തിനു ഏഴിന പദ്ധതികള്‍: ബാബു പറശ്ശേരി
കോഴിക്കോട്: ഗ്രാമത്തിന്റെ സമഗ്രവികസനത്തിനു ഏഴിന പദ്ധതി ജനപങ്കാളിത്തത്തോടെ നടപ്പാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി സ്ഥാനമേറ്റ ബാബു പറശ്ശേരി പറഞ്ഞു പിന്നോക്ക വികസനം, മാലിന്യ സംസ്‌ക്കരണം, കുടിനീര്‍, യുവജനക്ഷേമം, കാര്‍ഷിക മേഖല, വയോജന ക്ഷേമപരിപാടി തുടങ്ങിയവയാണ് പ്രധാന പദ്ധതികള്‍.

ജില്ലാകളക്ടര്‍ എന്‍.പ്രശാന്ത് നിയുക്ത പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരിക്ക് സത്യവാചകം ചൊല്ലികൊടുത്തു. 

വൈസ് പ്രസിഡന്റായി സി.പി.ഐ.യുടെ റീന മുണ്ടോടിനെ തെരഞ്ഞെടുത്തു.

സമഗ്രവികസനത്തിനു ഏഴിന പദ്ധതികള്‍: ബാബു പറശ്ശേരി
27 അംഗ ജില്ലാ പഞ്ചായത്തില്‍ എല്‍.ഡി.എഫ്-16 ഉം UDF 11 അംഗങ്ങളുമാണുള്ളത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി സ്ഥാനമേറ്റ ബാബു പറശ്ശേരിയെ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കാനത്തില്‍ ജമീല അനുമോദിക്കുന്നു. മോഹനന്‍ മാസ്റ്റര്‍ സമീപം.
സമഗ്രവികസനത്തിനു ഏഴിന പദ്ധതികള്‍: ബാബു പറശ്ശേരി
ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുത്ത ബാബു പറശ്ശേരിക്ക് കളക്ടര്‍ എം.പ്രശാന്ത് സത്യവാചകം ചൊല്ലികൊടുക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക