Image

കേട്ടീലയോ കിഞ്ചന വര്‍ത്തമാനം….അവസാന ഭാഗം (ഡോ.എം.വി.പിള്ള)

ഡോ.എം.വി.പിള്ള Published on 19 November, 2015
കേട്ടീലയോ കിഞ്ചന വര്‍ത്തമാനം….അവസാന ഭാഗം (ഡോ.എം.വി.പിള്ള)
മലയാളത്തിലെ എക്കാലത്തെയും മികച്ച സാഹിത്യാദ്ധ്യാപകരും നിരൂപകരുമായ ഗുപ്തന്‍നായര്‍ സാറിന്റെയും ലീലാവതി ടീച്ചറിന്റെയും അഭിപ്രായങ്ങളുടെ പശ്ചാത്തലത്തില്‍ ബെന്യാമിന്റെ 'ആടുജീവിതം' എന്ന കൃതി നോവലിന്റെ സാമൂഹ്യപ്രതിബദ്ധത എങ്ങിനെ നിറവേറ്റുന്നുവെന്നു പരിശോധിക്കുന്നത് നന്നായിരിക്കും. താനുള്‍പ്പെടെയുള്ള ജനതയുടെ ജീവിതമൂല്യങ്ങള്‍ കാത്തുസൂക്ഷിക്കാന്‍ ബാദ്ധ്യസ്ഥനായ നോവലിസ്റ്റ് ഏതു ജനതയുടെ കാര്യമാണ് പരിഗണിക്കേണ്ടത് ? ജന്മഭൂമിയായ കേരളത്തിലെയോ കര്‍മ്മഭൂമിയായ ബഹറിനിലെയോ?

“സ്‌നേഹിക്കയില്ല ഞാന്‍ നോവുമാത്മാവിനെ 
സ്‌നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും…”
എന്നു മനസ്സിലുരുവിട്ടു ജന്മദേശത്തെ ഒരു കൂടെപ്പിറപ്പിന്റെ കദനകഥ പകര്‍ത്തുകയായിരുന്നു ബെന്യാമിന്റെ ലക്ഷ്യം. ചൂഷക വര്‍ഗ്ഗത്തിനെതിരായി പടപൊരുതാനുള്ള ആഹ്വാനം ബോധപൂര്‍വ്വം പ്രചരിപ്പിക്കാനോ കലാത്മകമായി വ്യജ്ഞിപ്പിക്കാനോ നോവലിസ്റ്റ് ശ്രമിച്ചിട്ടില്ല. ഗുപ്തന്‍നായര്‍ സാര്‍ വിവരിച്ച വിശാലമായ പ്രതിജ്ഞാബദ്ധത - ധര്‍മ്മബോധം- 'Moral Commitment' അവിടെ തിളങ്ങി നില്‍ക്കുന്നു. പിന്നെയെന്തിനാണ് ഇംഗ്ലീഷ്, തമിഴ്, കന്നട, നേപ്പാളി തുടങ്ങി നിരവധി ഭാഷകളിലേയ്ക്കു വിവര്‍ത്തനം ചെയ്ത ആടുജീവിതം സൗദിഅറേബ്യയും, യു.ഏ.ഇ.യും കര്‍ശനമായി നിരോധിച്ചിരിക്കുന്നത് ? ബഞ്ചമിന്‍ എന്ന പേരിന്റെ അറബി രൂപമായ ബെന്യാമിന്‍ എന്ന പേരും സൗദി അറേബ്യ നിയമവിരുദ്ധമാക്കി. കഥയിലെ വേട്ടക്കാരനും ഇരയും ഒരേ മതസ്ഥരായതിനാല്‍ മതസ്പര്‍ദ്ധ വളര്‍ത്തുന്നുവെന്ന ആരോപണവുമില്ല. 

സാഹിത്യമൂല്യങ്ങളെക്കുറിച്ച് സര്‍വ്വജനസമ്മതവും സാര്‍വ്വകാലികവുമായ സങ്കല്പമോ നിര്‍വ്വചനമോ ഇല്ലെന്നും ദേശകാല സമൂഹവ്യവസ്ഥാഭേദങ്ങളനുസരിച്ചു മൂല്യസങ്കല്പങ്ങള്‍ മാറിമാറി വരുമെന്നും ലീലാവതി ടീച്ചറെഴുതിയത് എത്ര സത്യം !

തനിക്കു മികച്ചവരുമാനവും ജീവിതനിലവാരവും നല്‍കിയ അറബിനാടിന്റെ ജനതയുടെ ജീവിതമൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുവാന്‍ ഭരണാധികാരികള്‍ക്കു മാപ്പെഴുതി നല്‍കി, അവര്‍ നിര്‍ദ്ദേശിക്കുന്ന രീതിയില്‍ ഉത്തരാധുനിക കഥകളെഴുതി, ബെന്യാമിനു ശിഷ്ടജീവിതം നീക്കിവെയ്ക്കാമായിരുന്നു. അറബി സമൂഹത്തിന്റെ മൂല്യവ്യവസ്ഥകള്‍ സാമൂഹ്യപ്രതിബദ്ധതയുടെ പേരില്‍ ഒരു ഭാണ്ഡമായിട്ടും താനുള്‍പ്പെടുന്ന ജനതയുടെ ജീവിതമൂല്യങ്ങള്‍ കാത്തുസൂക്ഷിക്കാന്‍ സാഹിത്യകാരനുള്ള പ്രതിജ്ഞാബദ്ധതയെക്കുറിച്ചു ഇത്രയും വ്യക്തവും സ്പഷ്ടവുമായ പഠനങ്ങള്‍ നിലവിലുള്ളപ്പോഴും സംശയങ്ങള്‍ പിന്നെയും ബാക്കി.

5. മൂല്യസങ്കല്പങ്ങള്‍. 
ഡോ.എം.ലീലാവതി -മൂല്യങ്ങള്‍ - സാഹിത്യത്തില്‍

“ജീവിതമൂല്യങ്ങളെക്കുറിച്ചോ സാഹിത്യധര്‍മ്മങ്ങളെക്കുറിച്ചോ സര്‍വജനസമ്മതവും സാര്‍വ്വകാലികവുമായ സങ്കല്പമോ നിര്‍വചനമോ ഇല്ല. ദേശകാല സമൂഹവ്യവസ്ഥാഭേദങ്ങളനുസരിച്ച് മൂല്യസങ്കല്പങ്ങള്‍ മാറിമാറി വരുന്നു. നരമേധം, അശ്വമേധം, അജമേധം എല്ലാം നരവര്‍ഗ്ഗത്തിനു ശിവം കൈവരാന്‍ വേണ്ടി ചെയ്യപ്പെട്ട പുണ്യകര്‍മ്മങ്ങളായിരുന്നു-യജ്ഞങ്ങളില്‍ മുഴുകിയ വൈദിക മഹര്‍ഷിമാരുടെ നോട്ടത്തില്‍. വര്‍ണ്ണവിഭജനം ഗുണകര്‍മ്മങ്ങളെ മുന്‍നിര്‍ത്തി ചെയ്തവരുടെ ലക്ഷ്യം സമൂഹഭദ്രതയുമായിരുന്നു.
ബുദ്ധന്റെ കാലത്താകട്ടെ ഹിംസയും ജാതിവിവേചനവും പാപമായും നരവര്‍ഗശാപമായും ഗണിക്കപ്പെട്ടു. 

ഇന്നിതാ ചൂഷിത ബഹുഭൂരിപക്ഷത്തിനുവേണ്ടി ചൂഷകന്യൂനപക്ഷത്തെ കൊന്നൊടുക്കുന്നതില്‍ തെറ്റില്ലെന്ന ഹിംസാധിഷ്ഠിതതത്വശാസ്ത്രം വളര്‍ന്നു വരുന്നു. ഇതിനകം അഹിംസ ഒരു കേവലജീവിതമൂല്യം അല്ലെന്നല്ലേ? സൗന്ദര്യം മുതലായ മൂല്യങ്ങളെക്കുറിച്ചുള്ള സങ്കല്‍പങ്ങള്‍ക്കു വന്നുചേരുന്ന അര്‍ത്ഥപരിണാമങ്ങള്‍?

പക്ഷേ വിഷത്തെ അമൃതാക്കി മാറ്റാന്‍ കഴിവുള്ളവനേ സാഹിത്യകാരനാവൂ. രതികേളികളോ രതിവൈകൃതങ്ങളോ ലഹരികളോ എന്നുവേണ്ട ജീവിതത്തിന്റേതായ എന്തും കലയില്‍ വിഷയമാകും. പക്ഷേ, രസാനുഭൂതിയുളവാക്കലാണ് കലയുടെ ലക്ഷ്യം.” (മൂല്യസങ്കല്‍പങ്ങള്‍ പേജുകള്‍ 47-52)
എല്ലാക്കാലത്തും എല്ലാജനങ്ങളും അംഗീകരിച്ചുവെന്നു നാം വിശ്വസിച്ചു പോന്ന സാഹിത്യകാരന്റെ പ്രതിബദ്ധതയ്ക്കു ഈ മാറ്റം വന്നതിനു പിന്നില്‍ ഉത്തരാധുനികത എന്നു സാമൂഹ്യ പരിവര്‍ത്തനം തന്നെയാകണം കാരണം. 

ആഗോളവല്‍ക്കരണവും ഡിജിറ്റല്‍ യുഗവും ദൃശ്യമാദ്ധ്യമങ്ങളുടെ കടന്നുകയറ്റം ഉറപ്പുവരുത്തി. എല്ലാ ചാനലുകളുടെയും ന്യൂസ് വിഭാഗങ്ങളാണ് ജനപ്രിയതവും വരുമാനവും വര്‍ദ്ധിപ്പിക്കുന്നത്. സി.എന്‍.എന്‍ ഹെഡ്‌ലൈനായാലും  ഏഷ്യാനെറ്റ് ന്യൂസ് ആയാലും ദൈനംദിന ജീവിതത്തിന്റെ അവിഭാജ്യഘടകമായി തീര്‍ന്നി ട്ടുണ്ട്. ഉത്തരാധുനിക സാഹിത്യത്തെ ഈ ദൃശ്യമാദ്ധ്യമങ്ങള്‍ സ്വാധീനിച്ചതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് രചനയിലെ സമൃദ്ധമായ ബിംബസാന്നിദ്ധ്യം. തുടരരെ തുടരെ  സ്‌ക്രീനില്‍ വന്നു വീഴുന്ന ദൃശ്യബിംബങ്ങള്‍ പ്രേക്ഷകനെ സ്വയം നിഗമനങ്ങളിലെത്താനാണ് പ്രേരിപ്പിക്കുന്നത്. 

അവതാരകന്റെ വീക്ഷണങ്ങള്‍ക്കുള്ള പ്രസക്തി കുറഞ്ഞിരിക്കുന്നു. പുതുമൊഴിക്കവിതയിലും ഉത്തരാധുനിക കഥയിലും എഴുത്തുകാര്‍ വാരി വിളമ്പുന്ന ബിംബങ്ങള്‍ വായനയുടെ പുതിയൊരു രീതി ആവശ്യപ്പെടുന്നു. കേന്ദ്രസാഹിത്യഅക്കാദമി അവാര്‍ഡ് നേടിയ മനുഷ്യനൊരു ആമുഖം എന്ന നോവലിനെതിരെ  ഉയര്‍ന്ന വിമര്‍ശനം ബിംബങ്ങളുടെ ഉത്സവം എന്നായിരുന്നുവല്ലോ. അപ്പോള്‍  രചനയിലെ ലാവണ്യദീപ്തിയും ധാര്‍മ്മികമൂല്യവും കണ്ടെത്തുന്നത് വായനക്കാരന്റെ ചുമതലയായി മാറുന്നു. സാമൂഹ്യപ്രതിബദ്ധതയും ധാര്‍മ്മികമൂല്യങ്ങളും മനസ്സില്‍ കരുതി അവ പൊലിപ്പിച്ചു കാട്ടാനായ എഴുതിയിരുന്ന പരമ്പരാഗത രീതിക്കു പകരം പ്രതിഭയില്‍ നിന്നുതിരുന്ന ബിംബങ്ങളും പ്രതികരണങ്ങളും, വിരുദ്ധേക്തികളും എഴുത്തുകാര്‍ നമ്മുടെ മുന്നിലേക്കു നീക്കിവെയ്ക്കുന്നു. സര്‍ഗ്ഗവൈഭവമുള്ളവരുടെ സൃഷ്ടികളില്‍ അതു പെട്ടെന്നു അനുവാചകനു തിരിച്ചറിയാം. ധാരാളം കള്ളനാണയങ്ങളും ഇക്കൂട്ടത്തില്‍ പ്രചരിക്കുന്നുണ്ടെന്നും സമ്മതിക്കണം.

വായനക്കാരന്‍ ഏറ്റെടുക്കേണ്ട ഈ വര്‍ദ്ധിച്ച ചുമതല സൂചിപ്പിച്ചു ഗോവര്‍ധന്റെ യാത്ര അവസാനിപ്പിച്ചുകൊണ്ട് ആനന്ദ് എഴുതിയ വരികള്‍ ഇതാണ് അര്‍ത്ഥമാക്കുന്നത്. 
“ഒരു പാട് കഷണങ്ങളുടെ സംഹിതയാണ് ഒരു കൃതി. വായനയെന്നത് എവിടെ വെച്ചും പിരിഞ്ഞു തെന്നിപ്പോകാവുന്ന ഒരു പ്രക്രിയയും… അങ്ങിനെ പിരിഞ്ഞു തെന്നിപ്പോകാന്‍ ഉത്തേജിപ്പിക്കുന്ന കൃതിയാണ് നല്ല കൃതിയാകുന്നത്… അങ്ങിനെ പിരിഞ്ഞു തെന്നിപ്പോകുന്ന വായനക്കാരനാണ് നല്ല വായനക്കാരനാകുന്നത്… “ ചില നല്ല കൃതികള്‍ വായിച്ച് പുസ്തകം അടച്ചു വെച്ചു നമ്മള്‍ ചിന്തയിലാണ്ടു പോകുന്നത് ഓര്‍ക്കുക.

വിധിയുടെ പിടിയിലമര്‍ന്നു ഞെരിഞ്ഞ ഒരു സഹജീവിയുടെ കഥ വിശ്വമാനവികതയുടെ വിതാനത്തില്‍ വിരിയിച്ചെടുത്തതിനാമ് ബെന്യാമിന്‍ പ്രശസ്തനായത്. ധാര്‍മ്മിക പ്രതിബദ്ധതയെന്നു ഗുപ്തന്‍ നായര്‍ സാര്‍ വ്യാഖ്യാനിച്ച ആ മൂല്യം അറബ് രാജ്യങ്ങല്‍ നിഷ്‌ക്കരുണം തള്ളി. സാര്‍വ്വകാലികവും സാര്‍വ്വദേശീയവുമായി അംഗീകരിക്കുന്ന പ്രതിബദ്ധതയില്ലെന്ന ലീലാവതി ടീച്ചറിന്റെ നിരീക്ഷണം അര്‍ത്ഥവത്തായി. അറബി രാജ്യങ്ങളെ വിമര്‍ശിക്കാനുള്ള ധാര്‍മ്മിക പിന്‍ഡബലം ഇന്ത്യയ്ക്കില്ല. 

അമേരിക്കന്‍ മലയാളികളെ  പ്രതിബദ്ധത  പഠിപ്പിക്കാന്‍ തുനിഞ്ഞിറങ്ങിയ നമ്മുടെ മുന്‍ പത്രാധിപര്‍ക്കും മുന്‍ ലാനാ പ്രസിഡന്റിനും തീരെയില്ല. അറബ് ഭരണാധികാരികളുടെ ധാരണകള്‍ക്കും വ്യത്യസ്തമായ ധാരണ വെച്ചു പുലര്‍ത്തുന്ന നോവലിസ്റ്റിനെയും നോവലിനെയും വെച്ചു പൊറുപ്പിക്കുകയില്ലെന്നു തീരുമാനിച്ചാണ് ബെന്യാമിന്റെ പേരും നോവലും അവര്‍ നിരോധിച്ചത്. മുന്‍ പത്രാധിപര്‍ക്കും മുന്‍പ്രസിഡന്റിനും കോപം വരുന്നതില്‍ നിന്നാവാം മുന്‍കോപമെന്ന വാക്കു തന്നെ മലയാളത്തില്‍ ഉത്ഭവിച്ചത്. തങ്ങളുടേതില്‍ നിന്നും വ്യത്യസ്തമായ ധാരണ പുലര്‍ത്തുന്നത് ബാലിശമാണെന്നും അബദ്ധമാണെന്നും അവര്‍ എഴുതിച്ചേര്‍ത്തു. ഡോ.എം.ലീലാവതി എന്ന ബാലിക ഈ അബദ്ധങ്ങള്‍ മൂല്യസങ്കല്പങ്ങള്‍ എന്ന ഗ്രന്ഥത്തില്‍ പ്രസിദ്ധീകരിച്ചതു കൂടാതെ ബിരുദാനന്ത ഘട്ടത്തിലുള്ള എത്ര എത്ര വിദ്യാര്ഡത്ഥികളെ വഴിതെറ്റിച്ചു. ഇ-മലയാളി വായിക്കാനിടയില്ലാത്തതിനാല്‍ അവര്‍ തെറ്റു തിരിച്ചറിയുകയില്ല. 

സാഹിത്യസാംസ്‌കാരിക കാര്യങ്ങളില്‍ സജീവതാല്പര്യമുള്ളവര്‍ അതതു സമ്മേളനങ്ങളില്‍ കഴിയുന്നത്ര പങ്കെടുത്ത് മറ്റുള്ളവരെ സഹായിക്കണം. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഈ ലോകത്ത് അറിവും അനുഭവവും പങ്കുവെച്ചാണ് നാം നിലനില്‍ക്കുന്നത്.  ഉന്നത സ്ഥാനങ്ങളിലിരിക്കുന്നവര്‍ക്കു അധികാരമൊഴിഞ്ഞശേഷം സാധാരണക്കാരുടെ ഇടയിലിറങ്ങി ജീവിക്കാന്‍ ബുദ്ധിമുട്ടുണ്ടാകാം. ക്ലിന്റണും, ബുഷുമൊക്കെ അനുഭവിക്കുന്ന പരിമിതികള്‍ നമ്മുടെ നേതാക്കന്മാര്‍ക്കും ബാധകമായി തുടങ്ങിയിരിക്കുന്നു. പ്രോട്ടോക്കോള്‍ ലംഘനവും സുരക്ഷാപരിഗണനകളുമൊക്കെയാവാം കാരണങ്ങള്‍. പക്ഷേ, ഓണ്‍ലൈന്‍ ദിനപത്രത്തിലെ ഒരു വാര്‍ത്ത വായിച്ചു പ്രതിഷേധലേഖനമെഴുതി പ്രസിദ്ധീകരിക്കുന്നതിനു മുന്‍പായി, വാര്‍ത്തയുടെ പൂര്‍ണ്ണരൂപം അന്വേഷിച്ചറിയാന്‍ എല്ലാ സൗകര്യങ്ങളുമുള്ള ഈ നാട്ടില്‍ അവര്‍ മിനക്കെടാത്തതു പ്രോട്ടോക്കോള്‍ ലംഘനമോ, സുരക്ഷാപാളിച്ചയോ ഭയന്നിട്ടാണോ? 

നന്മതിന്മകള്‍ സൃഷ്ടിയിലല്ല ദൃഷ്ടിയിലാണെന്നു നമ്മുടെ പൂര്‍വ്വികര്‍ പറഞ്ഞുതന്നത് സമകാലസാഹിത്യകൃതികള്‍ അന്വര്‍ത്ഥമാക്കിയിരിക്കുന്നു. മിത്രങ്ങളെന്നു കരുതിയിരുന്നവര്‍ പ്രയോഗിക്കുന്ന ഭാഷ, അവരുടെ സംസ്‌കാരത്തെ ധ്വനിപ്പിക്കുന്നതു കൊണ്ടാവാം ഭാഷ തന്നെയാണ് സംസ്‌കാരം എന്ന പ്രയോഗം നിലവില്‍ വന്നത്. ഇത്തരം മിത്രങ്ങളുണ്ടെങ്കില്‍ ശത്രുക്കള്‍ വേറെ വേണ്ടേ എന്നു പറഞ്ഞ പ്രതിഭയ്ക്കു സ്തുതി. മലയാളിയുടെ ചിന്തകളെ ഏറ്റവും സ്വാധീനിച്ച മഹാനായ കവി കുറിച്ചിട്ട വാക്കുകള്‍ കാലാതിവര്‍ത്തിയായി നിലനില്‍ക്കുന്നതും അതു കൊണ്ടുതന്നെ. 

“തന്നതില്ല പരനുള്ളു കാണുവാന്‍
ഒന്നുമേ നരനുപായമീശ്വരന്‍
ഇന്നു ഭാഷയിതപൂര്‍ണ്ണമാണ ഹോ
വന്നുപോം പിഴയ്ക്കുമര്‍ത്ഥശങ്കയാല്‍.”
(നളിനി കുമാരനാശാന്‍)

അടിക്കുറിപ്പ്:

വായനയിലൂടെ ആത്മനിര്‍വൃതിയും ഹര്‍ഷോന്മാദവും അനുഭവിക്കാന്‍ ഒരു പുതിയ നോവല്‍ നിര്‍ദ്ദേശിക്കട്ടെ.
Colorless Jsukoru Tazaki by HARUKI MURAKAMIA.
വാഷിംഗ്ടണ്‍ പോസ്റ്റും, വാള്‍സ്ട്രീറ്റ് ജേര്‍ണ്ണലും, ന്യൂസ് വീക്കും തുടങ്ങി ദേശീയ മാദ്ധ്യമങ്ങല്‍ മുക്തകണ്ഠം പ്രശംസിച്ച ഈ നോവല്‍ 2015-ല്‍ വിശ്വസാഹിത്യത്തിനു ലഭിച്ച മുതല്‍ കൂട്ടായി കരുതപ്പെടുന്നു. മുന്നൂറില്‍പരം പേജുകളില്‍ അതീവലളിതമായ ഭാഷയില്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിരിക്കുന്നു.

Part-1



കേട്ടീലയോ കിഞ്ചന വര്‍ത്തമാനം….അവസാന ഭാഗം (ഡോ.എം.വി.പിള്ള)
Join WhatsApp News
വിദ്യാധരൻ 2015-11-20 10:31:04
ബനിയാമിന്റെ ആടുജീവിതത്തിലെ നജീബ് മുഹമദിന്റെ കഥയും 'റ്റൊൽവ് ഇയേഴ്സ് ഓഫ് സ്ലേവിന്റെ'  കഥയും തമ്മിൽ എന്താണ് വ്യത്യാസം എന്ന് ചിന്തിക്കാറുണ്ട്  സോളമൻ നോർത്തപ്പ്  എന്ന അടിമയുടെ കഥ (സിനിമ കണ്ടിട്ടുള്ളവർക്കും) വായിക്കുന്നവർക്കും തോന്നിപോകും രണ്ടിന്റെയും ഇതിവൃത്തം ഒന്ന് തന്നെയല്ലേ എന്ന്.  കിംഗ്‌ വാലിദ് എയർപൊട്ടിൽ നിന്ന് നജീബിനെ പിടിച്ചു കൊണ്ടുപോകുന്ന ധനവാനായ അറബിയും വാഷിങ്ങ്ടൻ ഡി സി യിൽ നിന്ന് വയലിൻ വായിപ്പിക്കാനാണെന്ന ഭാവത്തിൽ പിടിച്ചുകൊണ്ടുപോയി അടിമപ്പണി ചെയ്യിപ്പിക്കുന്ന നോർത്തിപ്പിന്റെ  കഥയും സാമൂഹ്യ പ്രതിബദ്ധിതമാണ് - അവ രണ്ടും ലോകത്തിന്റെ എല്ലാ ഭാഗത്തും ഇന്നും ചൂഷണം ചെയ്യപ്പെടുന്ന സമൂഹത്തിന്റെയും അവരെ ചൂഷണം ചെയ്യുന്നവരുടെയും കഥപറയുന്നു .    ലേഖന്റെ പ്രിയപ്പെട്ട എഴുത്തുകാരിയായ ഡോക്ടർ . ലീലാവതി , 'ആർട്ട് ആൻഡു കരീയേറ്റിവ് അണ്‍ കൊൻഷ്യസിനെ ആധാരമാക്കി എഴുതിയിരിക്കുന്ന  ( അവതാരിക -1989 ലെ തിരെഞ്ഞെടുത്ത കവിതകൾ ) നാല് കാര്യങ്ങൾ ഒരു നല്ല സൃഷിടിയുടെ ധർമ്മത്തെക്കുറിച്ച് ഊന്നി പറയുന്നു 

1. സമൂഹചേതസ്സിലെ നിഗൂഡ സത്തകളെ അനാവരണം ചെയ്യുന്നു 
2. സമകാല സംസ്കരണസരണിയിലെ ഇരുളുകളിലേക്ക് വെളിച്ചം വീശുകയും വൈകല്യങ്ങളെ
    പ്രതിഫലിപ്പിക്കുകയും ചെയ്യുന്നു  
3. അവയ്ക്കുള്ള പരിഹാരങ്ങൾ തേടുന്നു 
4. ഈ കർമങ്ങൾ ഹൃദസ്പർശി യാകത്തക്കവണ്ണം സൃഷ്ടികൾ നടത്തുന്നു 

"അന്യരുടെ വേദനയുടെ നേർക്ക് ആന്ധത -അതാണ്‌ സമൂഹത്തിലെ ചിലരുടെ വൈകല്യങ്ങൾ.  അത്തരം വൈകല്യങ്ങൾ കലാസൗന്ദര്യാനുഭൂതികളിലൂടെയുള്ള മനപരിണാമത്തിലൂടെ  പരിഹരിക്കാം." (ഡോക്ടർ. ലീലാവതി ).  ബനിയാമിന്റെ ആടുജീവിതവും നോര്ത്തപ്പിന്റെ  റ്റൊൽവ് ഇയേഴ്സ് ഓഫ് സ്ലേവും'  സമൂഹത്തിലെ സമൂഹചേതസ്സിലെ നിഗൂഡ സത്തകളെ അനാവരണം ചെയ്യുന്നു,  സമകാല സംസ്കരണസരണിയിലെ ഇരുളുകളിലേക്ക് വെളിച്ചം വീശുകയും വൈകല്യങ്ങളെ  പ്രതിഫലിപ്പിക്കുകയും ചെയ്യുന്നു,   അവയ്ക്കുള്ള പരിഹാരങ്ങൾ തേടുന്നു  ഈ കർമങ്ങൾ ഹൃദസ്പർശി യാകത്തക്കവണ്ണം എഴുതുകയും ചെയ്യുന്നു. ഇത്തരം കൃതികളേ ചൂഷണ വർഗ്ഗം നിരോധിക്കാനും വായനക്കാർ തോളിലേറ്റി പല ഭാഷകളിലേക്ക് പരിഭാഷപ്പെടുത്താനും സാദ്ധ്യതയുണ്

അനാവശ്യങ്ങളായ ബിംബങ്ങൾ  കഥയിലും കവിതയിലും പ്രതിഷ്ടിച്ച് സമൂഹത്തിന്റെയും എഴുത്തുകാരന്റെയും മദ്ധ്യവർത്തിയായ വായനക്കാരനെ മാറ്റി നിറുത്തിയാൽ നഷ്ടം എഴുത്തുകാരനാണ്‌ . അമേരികയിലെ ചില എഴുത്തുകാരെ സംബന്ധിച്ചടത്തോളം , അവരുടെ നിഗൂഡ പദ്ധതികളിൽപ്പെട്ട, പേരും പെരുമയും ആർജ്ജിക്കുക , ബുദ്ധിജീവിയെന്ന് അറിയപ്പ്ടുക തുടങ്ങി പല  ദുരാഗ്രഹങ്ങൾക്കും മാർഗ്ഗ തടസ്സമായി നില്ക്കുന്നത് പ്രതികരിക്കുന്ന വായനക്കാരാണ് . അവരെ തേടിപ്പിടിച്ചു ഭീഷണി, ഗുണ്ടായിസം തുടങ്ങി ചൂഷണ  വര്ഗ്ഗത്തിന്റെ സർവ്വ  മൂന്നാം മുറകളും കാണിക്കും.  ബിംബനിബിഡമായ കഥയും കവിതയും , കഥാകവിത, കവിതഥ -തുടങ്ങിയവ എഴുതിവിട്ട് സാധാരണക്കാരായ വായനക്കാരിൽ ചിന്താക്കുഴപ്പമുണ്ടാക്കി  -സ്വയം സമൂഹത്തിലെ എന്തോ പ്രത്യേകതയുള്ള ഒരാളാക്കി മാറ്റി നിറുത്തി  -പൊന്നാടയും ഫലകങ്ങളും തൂക്കി അഴകിയ രാവണന്മാരെപ്പോലെ എവിടെ മാധ്യമങ്ങൾ ഉണ്ടോ അവിടെ എല്ലാം കറങ്ങുക എന്നത് ഈ ദൂഷിത വര്ഗ്ഗത്തിന്റെ മറ്റൊരു സ്വാഭാവ വിശേഷമാണ് .

            മനോരോഗികൾ എഴുതുന്ന   സമൂഹ്യപ്രതിബദ്ധമാല്ലത്ത കഥയും കവിതയും നോവലുകളും സമൂഹത്തിന്റെ മനോരോഗത്തെ മാറ്റുന്നില്ല .  "ഉത്തമ കലസൃഷ്ടികളാവട്ടെ വ്യക്തികളുടെയും സമൂഹത്തിന്റെയും മനോരോഗ ചികിത്സ നിർവഹിക്കുന്നു" (ഡോക്ടർ. ലീലാവതി)  അതിനു എഴുത്തുകാർ സമൂഹവുമായി ബന്ധിതരായിരിക്കണം 

 "അകമേ പരിണാമം വരുത്തി സ്വാസ്ഥ്യം -
  അരുളുവാൻ  കവിതപോൽ മറ്റുണ്ടോ ശുശ്രൂഷിക "  എന്ന വൈലോപ്പള്ളിയുടെ കവിത ചിന്തോദ്ദീപകമാണ്.
നാരദർ 2015-11-20 13:30:33
"അമേരികയിലെ ചില എഴുത്തുകാരെ സംബന്ധിച്ചടത്തോളം , അവരുടെ നിഗൂഡ പദ്ധതികളിൽപ്പെട്ട, പേരും പെരുമയും ആർജ്ജിക്കുക , ബുദ്ധിജീവിയെന്ന് അറിയപ്പ്ടുക തുടങ്ങി പല  ദുരാഗ്രഹങ്ങൾക്കും മാർഗ്ഗ തടസ്സമായി നില്ക്കുന്നത് പ്രതികരിക്കുന്ന വായനക്കാരാണ് . അവരെ തേടിപ്പിടിച്ചു ഭീഷണി, ഗുണ്ടായിസം തുടങ്ങി ചൂഷണ  വര്ഗ്ഗത്തിന്റെ സർവ്വ  മൂന്നാം മുറകളും കാണിക്കും"  എന്താണ് വിദ്യാധര നിങ്ങൾ പറയുന്നത് അമേരിക്കയിലെ എഴുത്തകാർ ചൂഷണ വർഗ്ഗത്തിൽപെട്ടവരോ?.
OBSERVER 1 2015-11-20 19:04:39
1853 ൽ പ്രസിദ്ധീകരിച്ച Solomon Northup ന്റെ 12 Years a Slave എന്ന ജീവിത കഥയിലും (നോവൽ അല്ല)1976 ൽ Alex Hailey രചിച്ച ROOTS എന്ന നോവലിലും, 2008 ൽ പ്രസിദ്ധീകരിച്ച ബെന്യാമിന്റെ ആട് ജീവിതം എന്ന നോവലിലും പ്ലോട്ട് ഒന്ന് തന്നെയാണ്.ഈ മൂന്നു കൃതികളിലും സ്വന്ത ഇഷ്ട്ട പ്രകാരമല്ലാതെ കൊണ്ടുപോയി അടിമയാക്കപ്പെട്ടവരുടെ ജീവിതമാണ്‌ ഉള്ളത്.പക്ഷെ അവിടം കൊണ്ട് ഈ മൂന്നു കൃതികൾ തമ്മിലുള്ള സാമ്യം അവസാനിക്കുന്നു. അവിടെയാണ് ഒരു കൃതി മറ്റൊന്നിൽ നിന്ന് വേറിട്ട്‌ നിൽക്കുമ്പോൾ ഉണ്ടാകുന്ന ഔന്നത്യവും, കാലത്തെ അതിജീവിക്കുന്ന അതിന്റെ നിലനില്പ്പും ഉറപ്പാകുന്നത്. എഴുത്തുകാരന്റെ പ്രതിബദ്ധത എന്നത് ആദ്യം വേണ്ടത് സ്വന്ത കൃതിയോടു തന്നെയാണ്. സമൂഹത്തോടുള്ള അതിന്റെ പ്രതിബദ്ധത എന്ന അളവുകോൽ ഓരോരുത്തരുടെ കാഴ്ചപ്പാടുകൾ അനുസരിച്ച് മാറി വരും. അതുകൊണ്ടാണല്ലോ ചില രാജ്യങ്ങളിൽ ആട് ജീവിതം നിരോധിക്കപ്പെട്ടത്. പ്രതിബദ്ധതക്ക് വേണ്ടി മാത്രം കൃതികൾ രചിക്കുമ്പോൾ അത് വെറും ഒരു പ്രചരണ മാധ്യമം എന്ന നിലയിലേക്ക് തരം താഴുന്നു. സർഗ സൃഷ്ടി എന്നത് അത്മീയ കൃതികളുടെ രചനയല്ല .ആട് ജീവിതത്തിൽ മൃഗ രതിയും സെക്സ് വർണനയും ഒക്കെ കടന്നു വരുന്നുണ്ട്. ഇതെല്ലം ജീവിതത്തിന്റെ ഭാഗമാണെന്നറിയുക.ഇതൊക്കെ വിവരിക്കുമ്പോൾ ഉള്ള കയ്യടക്കമാണ് എഴുത്തുകാരന്റെ ശക്തി. അങ്ങിനെ ഒക്കെ എഴുതേണ്ടി വരുന്ന സാഹചര്യങ്ങളിൽ അയാൾക്ക്‌ പ്രതിബദ്ധത യില്ലേ എന്ന് അക്ഷേപിക്കുന്നതിൽ കഥയില്ല. ഒരാൾ എവിടെയോ എന്തോ പറഞ്ഞു എന്ന് കേൾക്കുമ്പോഴേ കമന്റ്‌ എഴുതാൻ പേനയെടുത്ത് കഴിയും ചിലർ. വാൾ എടുക്കുന്നവരെല്ലാം വെളിച്ച പ്പാട് ആകില്ല എന്നറിയുക.
നാരദർ 2015-11-21 20:58:25
എഴുതാൻ കഴിവുള്ളവർ പേന എടുക്കട്ടെ പ്രതികരിക്കട്ടെ. അതിന് ഇങ്ങനെ നീരസപ്പെടാണോ ഒബ്സെർവറെ? നമ്മൾക്ക് കണ്ട് രസിച്ചാൽപ്പോരെ. ഇവിടെ വിദ്യാധരൻ അഭിപ്രായം പറഞ്ഞില്ലായിരുന്നെങ്കിൽ തനിക്കും പ്രതികരിക്കാൻ അവസരം കിട്ടില്ലായിരുന്നല്ലോ? എന്നാലും ഈ ലാനാക്കരോക്കെ എവിടെപോയി? വിദ്യാധരനുമായിട്ടു ഏറ്റു മുട്ടുന്നത് കാണാൻ ഒരു രസം ഉണ്ടായിരുന്നു. 

Anthappan 2015-11-21 21:06:33

Ten books that revolutionized the society.  There is no literature apart from society. 

 

Candide (1759), Voltaire

Voltaire’s searing satirical writings on French society earned him temporary exile and stints in the Bastille prison. A versatile and prolific writer, the Enlightenment philosopher wrote in various forms from poetry to plays to novels. Out of a busy schedule that produced an estimated 20,000 letters and 2000 books, Voltaire took just three days to write his famous novella Candide. In this picaresque story, the eponymous protagonist falls hard and fast from the Edenic paradise of Westphalia. A cautionary tale on the dangers of optimism and the “best of all possible worlds”.

Jean-Jacques Rousseau

The Genevan writer and composer Jean-Jacques Rousseau was a major influence in the French Revolution, with his work helping to shape the policies and politics of modern France. At the heart of his beliefs was an emphasis on education and its power to steer individuals away from corruption. His novel Émile is a treatise on the nature of education and its value to the common citizen. Publicly burned the year it was published, Émile was the inspiration of a new national education system for France.

A Tale of Two Cities (1859), Charles Dickens

With over 200 million copies sold, A Tale of Two Cities is one of literature’s most popular works. Set in London and Paris around the time of the French Revolution, the novel portrays the plight of the lower classes at the hands of a cruel and greedy aristocracy. Dickens’s 45-chapter novel also contains one of the most famous opening lines in literature: “It was the best of times, it was the worst of times, it was the age of wisdom, it was the age of foolishness, it was the epoch of belief, it was the epoch of incredulity, it was the season of Light, it was the season of Darkness, it was the spring of hope, it was the winter of despair, we had everything before us, we had nothing before us, we were all going direct to Heaven, we were all going direct the other way – in short, the period was so far like the present period, that some of its noisiest authorities insisted on its being received, for good or for evil, in the superlative degree of comparison only.”

Das Kapital (1867), Karl Marx

Karl Marx’s criticism of political economy and capitalism is centred around his theories on labour power, the capacity to do work. According to the German economist, society hinges on the way in which this power is combined with means of production. A founding father of sociology, Marx’s books The Communist Manifesto (1848) and Das Kapital (1867) have had a profound effect on global politics and economics.

The Princess Casamassima (1886), Henry James

With its overtly political themes and plot, The Princess Casamassima stands out in the Jamesian canon. The illegitimate son of an aristocrat and a working-class girl, Hyacinth Robinson is orphaned when his mother dies in prison after killing her lover. Confused and alone, he takes up a radical political cause as young man, meeting along the way likeminded individuals such as the beautiful titular princess. As he travels and experiences more of the world, Hyacinth comes to regret his radical views.

 The Informer (1925), Liam O’Flaherty

A tale of betrayal and reprisal, Liam O’Flaherty’s The Informer won the James Tait Black Memorial Prize the year it was published. Set in the aftermath of the Irish Civil War, it tells the story of Gypo Nolan, a former policeman turned revolutionary who divulges the whereabouts of his friend Frankie McPhillip to the police and subsequently finds himself hunted for the betrayal. Born on Inis Mór, O’Flaherty was a prominent figure in the Irish literary renaissance and many of his novels were republished following his death in 1984.

Guests of the Nation (1931), Frank O’Connor

Guests of the Nation is the title story of Frank O'Connor’s short fiction collection of the same name and tells of the execution of two Englishmen during the War of Independence. Split into four sections, the narrative looks at the complex relationships between prisoners and their guards, flitting between the interior and exterior conflicts that entrap the characters. The Irish revolution is the theme or setting for many of the collection’s stories, which combine to form an insightful study of war and a country that was beginning to turn on itself.

Animal Farm (1945), George Orwell

“Four legs good, two legs bad.” Published the year the second World War ended, Orwell’s allegory on the Russian Revolution and Stalinist era offers a masterful depiction of the dangers of power. According to his essay Why I Write (1946), the British author created the world of Manor Farm "to fuse political purpose and artistic purpose into one whole". After the animals rise up, Manor Farm becomes Animal Farm, but in the hands of pig leaders Napoleon and Snowball, inequality and oppression soon replace revolutionary ideals.

The Second Sex (1949), Simone de Beauvoir

A major work of twentieth century philosophy, The Second Sex examines the treatment and oppression of women by society down through the centuries. Heralding the dawn of second-wave feminism, the book is a meticulously researched tome divided into two volumes, Facts and Myths and Lived Experience.  De Beauvoir’s central theory is that men subjugate women by characterising them as ‘other’. Man is the self or subject, with woman cast in the role of object or other.

The Catcher in the Rye (1951), JD Salinger

Materialism, superficiality and a flawed education system are satirised by Salinger’s protagonist Holden Caulfield, who sees phonies in all facets of American society. An icon of teenage rebellion, Caulfield has appealed to generations of adolescents all over the world, who find in the book’s maligned hero a voice of alienation and revolt. An older incarnation of Holden exists in Salinger’s short story ‘Slight Rebellion off Madison’, which was published by the New Yorker in 1946. 

 

A Reader 2015-11-22 08:49:20

The Second Sex (1949), Simone de Beauvoir

A major work of twentieth century philosophy, The Second Sex examines the treatment and oppression of women by society down through the centuries. Heralding the dawn of second-wave feminism, the book is a meticulously researched tome divided into two volumes, Facts and Myths and Lived Experience.  De Beauvoir’s central theory is that men subjugate women by characterising them as ‘other’. Man is the self or subject, with woman cast in the role of object or other.

It is a good read.  Every woman must read this 

OBSERVER 1 2015-11-22 14:04:30
അന്തപ്പ തിന്തകത്തോം! അരിയെത്ര എന്ന് ചോദിക്കുന്നിടത്ത് പയർ അഞ്ഞാഴി എന്ന് ഉത്തരം. എന്റെ അന്തപ്പാ എഴുത്തുകാരനും സാമൂഹിക പ്രതിബദ്ധതയും ആണിവിടെ ചർച്ച ചെയ്യുന്നത്. അല്ലാതെ എഴുത്തുകാരനും സമൂഹവും എന്നതല്ല. സമൂഹവുമായി ബന്ധമില്ലാത്ത ഒരു കൃതിയുമില്ല എന്നത് നൂറു ശതമാനം സത്യം. കോപ്പി & പേസ്റ്റ് ചെയ്തതാണെങ്കിലും ആ പറഞ്ഞ പത്തു പുസ്തകങ്ങളും, ഇവിടെ ചർച്ച ചെയ്യുന്ന വിഷയവുമായി ബന്ധമില്ല എന്ന് ഖേദപൂർവം പറഞ്ഞുകൊള്ളട്ടെ.
Anthappan 2015-11-22 16:22:54

Thank you for opening up the discussion with a classical dance step.    I am glad that you are agreeing with me 100% on the argument that there is ‘There is no literature apart from society.’    Rest of the garbage you are spitting out is due to too much alcohol or something else. 

OBSERVER 1 2015-11-22 17:28:19
അന്തപ്പൻ അവസാനം പറഞ്ഞ ആ പുസ്തകമുണ്ടല്ലോ The Catcher in the Rye, ആ പുസ്തകം ഒരു തവണയെങ്കിലും വായിച്ചിരുന്നെങ്കിൽ , ഇവിടെ നടക്കുന്ന ഈ ചർച്ചയിൽ ഉദാഹരണമായി കൊണ്ടുവരില്ലായിരുന്നു. ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തല്ലേ അന്തപ്പാ J D SALINGER ന്റെ പേര് വെക്കാതെ ആ കൃതി ഈ മലയാളിയിൽ ഒന്ന് പ്രസിദ്ധീകരിച്ചു നോക്കണം .അപ്പോൾ കാണാം പൂരം.അന്തപ്പനും നാരദനും ഉൾപ്പെടെ ഉള്ള കമന്റ്‌ തൊഴിലാളികൾ കമന്റുകൾ എഴുതികൂട്ടി നോവലിനേയും നോവെലിസ്റ്റിനെയും കൊല ചെയ്യുമായിരുന്നു. ഈ പുസ്തകം സ്കൂളുകളിലും ലൈബ്രറികളിലും ഒരു കാലത്ത് നിരോധിക്കപ്പെട്ട പുസ്തകം ആയിരുന്നു എന്ന് അറിയുക. ആ നോവലും നോവലിസ്റ്റും സാഹിത്യ ലോകത്തും സമൂഹത്തിലും അംഗീകരിക്കപ്പെടാനും ചിര പ്രതിഷ്ട്ട നേടാനും, ആ പത്തു പുസ്തക ലിസ്റ്റിൽ പെടാനും കാലം കുറേ എടുത്തു എന്നും അറിയുക. ഒരു നിരൂപകൻ എഴുതിയ ലേഖനത്തിലെ ചില വരികൾ താഴെ ചേർക്കുന്നു "Since its publication, The Catcher in the Rye has been banned frequently in schools and libraries across the country and, while civic crusaders have pointed to its obscene language, Holden’s frank discussion of unsettling and taboo subjects incompatible with America’s positive self-image also provoked concerns. He describes the sexual promiscuity of his classmates and the profound ambivalence that this inspires in him, detailing his awkward encounter with a prostitute and his eventual refusal of her services. “Sex,” he remarks, “is something I just don’t understand. I swear to God I don’t.”
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക