Image

ധനക്കമ്മി നിയന്ത്രിക്കുക ദുഷ്‌ക്കരം: പ്രണബ്‌

Published on 18 January, 2012
ധനക്കമ്മി നിയന്ത്രിക്കുക ദുഷ്‌ക്കരം: പ്രണബ്‌
മുംബൈ: ധനക്കമ്മി നേരത്തെ അനുമാനിച്ചിരുന്ന 4.6 ശതമാനത്തില്‍ നിര്‍ത്തുക ബുദ്ധിമുട്ടാവുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി പ്രണബ് മുഖര്‍ജി. സാമ്പത്തിക വളര്‍ച്ച നിലനിര്‍ത്തുന്നതിനായി റിസര്‍വ് ബാങ്ക് ജനവരി 26ന് ചേരുന്ന പണ-വായ്പാ നയ അവലോകനത്തില്‍ വേണ്ട നടപടികളെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. മാര്‍ച്ച് മാസം അവസാനത്തോടെ പണപ്പെരുപ്പം 6 ശതമാനത്തിനും 7 ശതമാനത്തിനും ഇടയിലേക്ക് കുറയുമെന്നാണ് കരുതുന്നത്.

ഡിസംബറില്‍ പണപ്പെരുപ്പം 7.47 ശതമാനമായി കുറഞ്ഞിരുന്നു. രണ്ട് വര്‍ഷക്കാലയളവിലെ ഏറ്റവും താഴ്ന്ന നിലയാണിത്. ഭക്ഷ്യ വിലപ്പെരുപ്പം കുത്തനെ ഇടിഞ്ഞതാണ് പണപ്പെരുപ്പം കുറയാന്‍ കാരണം. അതേസമയം, പണപ്പെരുപ്പം കുറഞ്ഞ ആവസരത്തില്‍ രൂപയ്ക്കുണ്ടായ വിലയിടിവ് തിരിച്ചടിയായെന്നും അദ്ദേഹം വിലയിരുത്തി. ബുധനാഴ്ച രണ്ടാഴ്ചക്കാലത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് രൂപ നില മെച്ചപ്പെടുത്തിയിട്ടുണ്ടെങ്കിലും യൂറോപ്യന്‍ പ്രതിസന്ധിക്ക് പരിഹാരമാവും വരെ രൂപയുടെ വില താഴേക്ക് തന്നെയാവാനാണ് സാധ്യത.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക