Image

സ്‌കൂള്‍ കായികമേള: ആദ്യ സ്വര്‍ണം കേരളത്തിന്‌

Published on 18 January, 2012
സ്‌കൂള്‍ കായികമേള: ആദ്യ സ്വര്‍ണം കേരളത്തിന്‌
ലുധിയാന: 57-ാമത് ദേശീയ സ്‌കൂള്‍ കായികമേളയ്ക്ക് കേരളത്തിന്റെ സ്വര്‍ണത്തോടെ തുടക്കം. സീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്റര്‍ ഓട്ടത്തില്‍ പാലക്കാട് പറളി സ്‌കൂളിലെ എം.ഡി. താരയ്ക്ക് സ്വര്‍ണം ലഭിച്ചപ്പോള്‍ മലയാളിയായ പി.യു.ചിത്ര വെള്ളി നേടി. ജൂനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്റര്‍ ഓട്ടത്തില്‍ പറളി സ്‌കൂളിലെ എം.വി.വര്‍ഷ സ്വര്‍ണവും കെ.കെ.വിദ്യ വെള്ളിയും നേടി.

രാവിലെ 11 മണിക്കാണ് മീറ്റിന്റെ ഉദ്ഘാടനം നടന്നത്. പതിനഞ്ചാം ദേശീയകിരീടം തേടിയാണ് കേരളം ലുധിയാനയിലെത്തിയിരിക്കുന്നത്.

കിരീടമുറപ്പിക്കാനുള്ള കേരളത്തിന്റെ കഠിന പ്രയത്‌നത്തിന് ലുധിയാനയിലെ അതിശൈത്യമാണ് കടുത്ത വെല്ലുവിളി. എന്നാല്‍, അത്‌ലറ്റിക്‌സില്‍ കേരളത്തിന്റെ മേല്‍ക്കോയ്മയെ ചോദ്യം ചെയ്യുന്ന ഹരിയാണയെയും പഞ്ചാബിനെയും പോലുള്ള എതിരാളികളുടെ വെല്ലുവിളിയും ചാമ്പ്യന്മാര്‍ക്കുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക