Image

വാടകക്കൊലയാളി ഡല്‍ഹിയില്‍ പിടിയിലായി

Published on 18 January, 2012
വാടകക്കൊലയാളി ഡല്‍ഹിയില്‍ പിടിയിലായി
ന്യൂഡല്‍ഹി: 38 കേസുകളില്‍ പ്രതിയായ വാടകക്കൊലയാളി ഡല്‍ഹിയില്‍ പിടിയിലായി. റിസ്വാന്‍ എന്നറിയപ്പെടുന്ന ഇര്‍ഫാന്‍ (48) ആണ് ക്രൈംബ്രാഞ്ചിന്റെ വലയില്‍ കുരുങ്ങിയത്.

ഇയാളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം നേരത്തെ തന്നെ ഡല്‍ഹിപ്പോലീസ് പ്രഖ്യാപിച്ചിരുന്നു. 2009-ല്‍ അനുയായിയായ നൗസിയെ കൊലപ്പെടുത്തിയ കേസുള്‍പ്പടെ വിവിധതരം കേസുകളില്‍ പ്രതിയാണ്.

2003-ല്‍ പോലീസ് ഇയാളെ പിടികൂടിയെങ്കിലും ജാമ്യത്തിനിറങ്ങി ഇയാള്‍ ഒളിവിലായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക