Image

രൂപ നിലമെച്ചപ്പെടുത്തി

Published on 18 January, 2012
രൂപ നിലമെച്ചപ്പെടുത്തി
മുംബൈ: വിദേശ നിക്ഷേപം കൂടിയതോടെ ബുധനാഴ്ച രൂപ നിലമെച്ചപ്പെടുത്തി. ഡോളറുമായുള്ള വിനിമയ മൂല്യം 50.57/50.58 രൂപ നിരക്കിലാണ് വ്യാപാരമാരംഭിച്ചത്.

നവംബര്‍ 15ന് ശേഷം ആദ്യമായാണ് രൂപ ഈ നിലയിലേക്ക് ഉയരുന്നത്. സര്‍ക്കാര്‍ വിദേശ നിക്ഷേപങ്ങള്‍ക്കുള്ള സീലിങ്ങ് ഉയര്‍ത്തിയതും എന്‍.ആര്‍.ഐ നിക്ഷേപങ്ങള്‍ക്കുള്ള പലിശ നിരക്കുയര്‍ത്തിയതുമാണ് വിദേശത്ത് നിന്ന് ഫണ്ടുകള്‍ രാജ്യത്തേക്കൊഴുകാന്‍ കാരണം. കടപത്രങ്ങളിലുള്ള വിദേശ നിക്ഷേപവും കൂടിയിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക