Image

ന്യൂയോര്‍ക്കില്‍ അയ്യപ്പക്ഷേത്രം: വിഗ്രഹ പ്രതിഷ്‌ഠ അപൂര്‍വ്വ പുണ്യമായി

Published on 16 November, 2015
ന്യൂയോര്‍ക്കില്‍ അയ്യപ്പക്ഷേത്രം: വിഗ്രഹ പ്രതിഷ്‌ഠ അപൂര്‍വ്വ പുണ്യമായി
വൈറ്റ്‌ പ്ലെയിന്‍സ്‌, ന്യൂയോര്‍ക്ക്‌: പ്രാര്‍ത്ഥനാനിരതരായ ഭക്തജനങ്ങളുടെ ശരണം വിളി ഉച്ചസ്ഥായിയിലാവുകയും, നിമിത്തങ്ങളും സൂചനകളും അയ്യപ്പ സാന്നിധ്യത്തിന്റെ തെളിവാകുകയും ചെയ്‌ത ശുഭമുഹൂര്‍ത്തത്തില്‍ കലിയുഗവരദന്‌ അമേരിക്കയിലെ പ്രഥമ ക്ഷേത്രത്തില്‍ വിഗ്രഹപ്രതിഷ്‌ഠ അനുഗ്രഹ വര്‍ഷമായി. മനുഷ്യായുസില്‍ കൈവരാവുന്ന അപൂര്‍വ്വ ഭാഗ്യങ്ങളിലൊന്നായി വിഗ്രഹ പ്രതിഷ്‌ഠാചടങ്ങില്‍ പങ്കെടുത്ത ആബാലവൃദ്ധം ജനങ്ങള്‍ പുണ്യകര്‍മ്മത്തില്‍ ഭാഗഭാക്കായി.

കേരളത്തില്‍ വിധിപ്രകാരം നിര്‍മ്മിച്ച്‌ ആചാരാനുഷ്‌ഠാനങ്ങളോടെ എത്തിച്ച ശബരിമല ശാസ്‌താവിന്റേയും ഉപദേവതകളായ ഗണപതി ഭഗവാന്റേയും ഹനുമാന്‍ജിയുടേയും പഞ്ചലോഹ വിഗ്രഹങ്ങള്‍ സൂര്യകാലടി മനയിലെ സൂര്യന്‍ സുബ്രഹ്‌മണ്യന്‍ ഭട്ടതിരിപ്പാട്‌ പ്രതിഷ്‌ഠിച്ചപ്പോള്‍ ദശകങ്ങളായി അമേരിക്കയിലെ അയ്യപ്പഭക്തരുടെ അഭിലാഷം പൂവണിഞ്ഞു. അമേരിക്കയിലെ വിവിധ ക്ഷേത്രങ്ങളില്‍ അയ്യപ്പ പ്രതിഷ്‌ഠയുണ്ടെങ്കിലും അയ്യപ്പന്‍ പ്രധാന പ്രതിഷ്‌ഠയായ ആദ്യക്ഷേത്രമെന്ന ഖ്യാതി ന്യൂയോര്‍ക്കിലെ വെസ്റ്റ്‌ ചെസ്റ്റര്‍ കൗണ്ടിക്ക്‌ സ്വന്തമായി.

മണ്‌ഡലകാലം തുടങ്ങുംമുമ്പ്‌ അയ്യപ്പക്ഷേത്രം വേണമെന്ന്‌ ഒരുപറ്റം ഭക്തജനങ്ങള്‍ തീരുമാനിച്ചത്‌ രണ്ടര മാസം മുമ്പായിരുന്നു. ഇത്ര പെട്ടെന്ന്‌ സ്ഥലം കണ്ടെത്താനും എല്ലാം മംഗളമായി പര്യവസാനിക്കാനും കഴിഞ്ഞത്‌ അയ്യപ്പ കാരുണ്യം- വേള്‍ഡ്‌ അയ്യപ്പസേവാ ട്രസ്റ്റിന്റെ കീഴിലുള്ള ക്ഷേത്രത്തിന്റെ സാരഥ്യം വഹിക്കുന്ന ഗുരുസ്വാമി പാര്‍ത്ഥസാരഥി പിള്ള പറഞ്ഞു.

ശനി, ഞായര്‍ ദിവസങ്ങളിലായി നടന്ന പ്രതിഷ്‌ഠാ ചടങ്ങില്‍ പന്തളം മനയ്‌ക്കല്‍ മനോജ്‌ നമ്പൂതിരി, സതീശ്‌ ശര്‍മ്മ എന്നിവരായിരുന്നു സഹകാര്‍മികര്‍. എതിരഭിപ്രായം ഉണ്ടായിരുന്നവര്‍കൂടി പ്രതിഷ്‌ഠാകര്‍മ്മത്തിനെത്തി- പാര്‍ത്ഥസാരഥി പിള്ള ചൂണ്ടിക്കാട്ടി. എല്ലാം അയ്യപ്പന്റെ അനുഗ്രഹം തന്നെ.

ശുഭ മുഹൂര്‍ത്തത്തില്‍ എല്ലാവിധ താന്ത്രികാചാരങ്ങളുടേയും പൂര്‍ണ്ണതിയിലാണ്‌ പ്രതിഷ്‌ഠ നടന്നതെന്ന്‌ സുബ്രഹ്‌മണ്യന്‍ ഭട്ടതിരിപ്പാട്‌ പറഞ്ഞു. സ്വാമി പ്രസാദിച്ചുവെന്നു ഉറപ്പാകുന്ന സൂചനകള്‍ ദൃശ്യമായി. ആചാരങ്ങളിലും പാരമ്പര്യങ്ങളിലും അണുവിട മാറ്റംവരുത്താതെ നടത്തിയ പ്രതിഷ്‌ഠാകര്‍മ്മത്തില്‍ പങ്കെടുക്കായതിലൂടെ തങ്ങളും ധന്യരായിരിക്കുന്നു.

ഇതിനു മുമ്പ്‌ ഒരു പ്രതിഷ്‌ഠാകര്‍മ്മത്തില്‍ പങ്കെടുത്തിട്ടില്ലെന്ന്‌ മാനവ ശാസ്‌ത്രജ്ഞനായ ഡോ. എ.കെ.ബി പിള്ള പറഞ്ഞു. ചടങ്ങുകള്‍ അത്യന്തം തീവ്രവും പുണ്യാനുഭൂതി പകരുന്നതുമായിരുന്നുവെന്ന്‌ അദ്ദേഹത്തിന്‌റെ പത്‌നി പ്രൊഫ. ഡോണാ പിള്ള പറഞ്ഞു. ബ്രഹ്മയോഗത്തില്‍ വിശ്വസിക്കുന്ന തങ്ങള്‍ക്ക്‌ ഇതൊരു പുതിയ അനുഭമായി. ചരിത്ര പുരുഷന്‍ കൂടിയായ അയ്യപ്പന്‍ ബ്രഹ്‌മ ചൈതന്യത്തിന്റെ ഭാഗം തന്നെ.

നാട്ടില്‍ പ്രതിഷ്‌ഠാകര്‍മ്മത്തില്‍ പങ്കെടുത്തിട്ടുണ്ടെങ്കിലും ഊരായ്‌മക്കാര്‍ക്കും കരക്കാര്‍ക്കുമൊക്കെയാണ്‌ അടുത്തു വീക്ഷിക്കാനുള്ള ഭാഗ്യമെന്നു ഗണേഷ്‌ നായര്‍ പറഞ്ഞു. ഇവിടെ പ്രതിഷ്‌ഠയുടെ എല്ലാ കര്‍മ്മങ്ങളിലും പങ്കെടുത്തതിലൂടെ അപൂര്‍വ്വമായ പുണ്യമാണ്‌ ഓരോരുത്തരും കൈവരിച്ചത്‌. ഇത്തരമൊരു ഭാഗ്യം ലഭിക്കാന്‍ അപൂര്‍വമായ പുണ്യം വേണം.

നവംബര്‍ 15-നു ഞായറാഴ്‌ച ഉച്ചയ്‌ക്ക്‌ 11.50-നും 12.15-നും ഇടയിലായിരുന്നു ഔചിത്യ മുഹൂര്‍ത്തം. നിരന്തരമായ പൂജാദി കര്‍മ്മങ്ങളുടെ മധ്യേ ചൈതന്യം ആവാഹിച്ച വിഗ്രഹം ചെണ്ടമേളത്തിന്റേയും താലപ്പൊലിയുടേയും അകമ്പടിയോടെ പീഠത്തിലേക്ക്‌ ആനയിക്കുകയും അചാരവിധി പ്രകാരം തന്ത്രി പ്രതിഷ്‌ഠാകര്‍മ്മം നടത്തുകയും ചെയ്‌തു. തുടര്‍ന്ന്‌ ഗണപതി ഭഗവാന്റെ വിഗ്രഹം പ്രതിഷ്‌ഠിച്ചു. ആഞ്‌ജനേയ വിഗ്രഹ പ്രതിഷ്‌ഠയായിരുന്നു തുടര്‍ന്ന്‌.

പ്രതിഷ്‌ഠാനന്തരം നടന്ന കലശ ഘോഷയാത്രയ്‌ക്ക്‌ ഗുരുസ്വാമി പാര്‍ത്ഥസാരഥി പിള്ള നേതൃത്വം നല്‍കി. അപൂര്‍വ്വമായ ശയ്യാ  പൂജകളും നടന്നു. പങ്കെടുക്കുന്നവര്‍ക്ക്‌ അപൂര്‍വ്വ പുണ്യം പ്രദാനം ചെയ്യുന്നതാണിത്‌.

ചടങ്ങുകള്‍ക്കിടയില്‍ അയ്യപ്പസേവാ ട്രസ്റ്റിന്റെ ശ്രേഷ്‌ഠ പുരസ്‌കാരം ചിക്കാഗോ ശ്രുതിലയ ഗ്രൂപ്പിന്റെ ജയനാരായണനും നിത്യാ നായര്‍ക്കും തന്ത്രി സമ്മാനിച്ചു.

വൈകിട്ടുവരെ പൂജാദികര്‍മ്മങ്ങള്‍ തുടര്‍ന്നു. ജനുവരി 15-നു മണ്‌ഡലകാലം അവസാനിക്കുന്നതുവരെ നിത്യേന പൂജയും കര്‍മ്മങ്ങളും ഭജനയും ഉണ്ടായിരിക്കും. മനോജ്‌ നമ്പൂതിരിയാണ്‌ മേല്‍ശാന്തി.

വൈറ്റ്‌ പ്ലെയിന്‍സില്‍ നോര്‍ത്ത്‌ ബ്രോഡ്‌ വേയിലുള്ള പ്രഫഷണ
ല്‍  ബില്‍ഡിംഗാണ്‌ താത്‌കാലിക ക്ഷേത്രമായി പ്രവര്‍ത്തിക്കുക. ഇതൊരു ബാലാലയമാണ്‌. സ്ഥിരമായ ആസ്ഥാനത്തിനു മുമ്പുള്ള തുടക്കം- സംഘാടകര്‍ പറഞ്ഞു. തുടക്കം കുറിക്കാതിരുന്നാല്‍ മുന്നോട്ടു പോകാനാവില്ല. ഒന്നര വര്‍ഷത്തിനുള്ളില്‍ സ്വന്തം സ്ഥലത്ത്‌ മാറാനാവുമെന്ന പ്രതീക്ഷ ഗുരുസ്വാമി പ്രകടിപ്പിച്ചു. സ്ഥലം കണ്ടിട്ടുണ്ട്‌. മറ്റുകാര്യങ്ങള്‍ നടക്കേണ്ടതുണ്ട്‌.

ഈ കെട്ടിടം മുമ്പ്‌ ഇന്ത്യാ സെന്ററായിരുന്നു. അവിചാരിതമായാണ്‌ കെട്ടിടമുടമയെ സമീപിച്ചതെന്നും കൈയ്യോടെ ക്ഷേത്രത്തിനു ഇറ്റാലിയനായ ഉടമ സമ്മതിക്കുകയായിരുന്നുവെന്നു അദ്ദേഹം പറഞ്ഞു. ഇന്ത്യക്കാരുടെ ഭക്തിയിലും വിശ്വാസത്തിലും അദ്ദേഹം മതിപ്പു പ്രകടിപ്പിക്കുകയും ചെയ്‌തു.

അറുപതു കുടുംബങ്ങള്‍ പ്രതിമാസം നിശ്ചിത തുക നല്‍കാമെന്ന ധാരണയിലാണ്‌ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോകുന്നത്‌. അതിനാല്‍ സുഗമമായി ക്ഷേത്രം മുന്നോട്ടുപോകുമെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി.

ട്രസ്റ്റ്‌ സെക്രട്ടറി ഡോ. പത്മജ പ്രേം, ട്രഷറര്‍ ശ്രീകുമാര്‍ ഉണ്ണിത്താന്‍, എക്‌സിക്യൂട്ടീവ്‌ വൈസ്‌ പ്രസിഡന്റ്‌ കെ.ജി. ജനാര്‍ദ്ദനന്‍, വൈസ്‌ പ്രസിഡന്റ്‌ ചന്ദ്രന്‍ താഴത്തേതില്‍, സന്തോഷ്‌ നായര്‍, പ്രിയ ശ്രീകാന്ത്‌, ഡോ. പ്രഭാ  കൃഷ്‌ണന്‍, ഡോ. രാമന്‍ പ്രേമചന്ദ്രന്‍, രാജന്‍ നായര്‍, വാസുദേവ്‌ പുളിക്കല്‍ തുടങ്ങി ഒട്ടേറെ പേര്‍ ചടങ്ങുകള്‍ക്ക്‌ നേതൃത്വം നല്‌കി.
ന്യൂയോര്‍ക്കില്‍ അയ്യപ്പക്ഷേത്രം: വിഗ്രഹ പ്രതിഷ്‌ഠ അപൂര്‍വ്വ പുണ്യമായി
Join WhatsApp News
Vasudev Pulickal 2015-11-16 12:41:06

I had unique experience in witnessing the consecration of Ayyappa Swami Temple in White Plains, Westchester County and I felt a kind of ecstasy. The perfection in installing the Vigrahas by the
Thanthry Suryan Subramanyam Bhattathirippadu of  Suryakalady Mana, aroused the devoutness of the devotees to the sublime level. This is the first Ayyappa Swami Temple in the United States. The World Ayyappa Seva Trust (WAST) guided by Guruswami Parthasarathy Pilla fulfilled the ambition of having an Ayyappa Swami temple in the Tristate area with the support of devotees.  The core committee members of WAST took an oath in front of the Thantry and Lord Ayyappa that the permanent temple will be established on one of  the beautiful  Hill Crest in Westchester County creating the feeling of Sabari Mala, within three years with the blessings and support of all devotees.

Vijay Kumar, NY 2015-11-16 13:48:44
Highly appreciable and let Lord Ayyappa Swamy bless to all  especially to the sponsors who took
all the efforts/scarifies and attempts to make it happen.

With pranam Vijaykumar and  Prasanna
Dr AKB and Prof Donna Pillai 2015-11-16 15:51:39
The Ayyappa Swami installation was a magnificent event.  What moved me most were the looks of deep devotion on the faces of the devotees and the sound of strong love and deep reverence in the voices of the singers and chanters.  You could feel the purification power of love, meditation and devotion in the air.  Negativity of all kinds just getting washed out and all who partook with sincerity, even the wonder of the children there, arose from this experience renewed.  I did. 
Professor Donna Pompa Pillai

From Dr. A.K.B. Pillai: The Ayyappa Swamy Temple installation in New York was a historical event and a great accomplishment of Guru Swami Sri Parthasarathy Pillai and his associates.  Ayyappa Swami stands for universal righteousness and the ultimate of human character of such as unconditional love, truth, forgiveness, brotherhood of persons of all religions.  These are values that are so needed today in the world. 
Dr. A.K.B. Pillai, Chair, International Associates of Scientific Hinduism. 
S Madhavan 2015-11-16 20:02:14
There is already an Ayyappa Temple with 18 Holy steps in Washington DC for the last 18 years or so...
Thankyou.
ചക്രപാണി 2015-11-16 20:22:00
അയ്യപ്പൻ സർവ്വ വ്യാപിയല്ലേ? ഒരേ സമയത്ത് തന്നെ പലടത്തും ഇരിക്കാമല്ലോ? എന്തിനാ വഴക്കുണ്ടാക്കുന്നതു?

bijuny 2015-11-17 04:51:53
Swamiye saranamayyappa.
I'm a devout Hindu. Sounds like some commentators experienced this kind of feeling first time. Go to any temple or even Catholic church and participate in the service. Honestly you can experience it. 
By the way be careful about the Temple real estate business too, which is a booming way to park rich peoples money. Hope this temple goes above such petty adjustments.
Mat Lord Ayyappa bless all.
S Madhavan 2015-11-17 07:52:07
I was just making a Correction about Mr.Vasudev Pulickal notes saying " First Ayyappa Temple in the United States " .... that is not a correct statement .... Thankyou.
വിദ്യാധരൻ 2015-11-17 07:57:47
ക്ഷേമകരമായ ഒരു ജീവിതം നയിക്കുമ്പോൾ പരമാനന്ദവും നിർവൃതിയും പരിശുദ്ധാത്മാവിന്റെ അഭിക്ഷേകവും   ഉണ്ടാകുന്നത് പതിവാണ്. പക്ഷെ മത തീവ്രവാദത്തിന്റെ പിടിയിൽപ്പെട്ട് ഓടിരക്ഷപ്പെടാൻ ശ്രമിക്കുന്ന  ആശരണരായ സ്ത്രീകളും കുഞ്ഞുങ്ങളും വാർദ്ധക്ക്യം ബാധിച്ചവരും അടുങ്ങുന്ന ആബാല വൃദ്ധ ജനങ്ങളേയും കാത്തു സൂക്ഷിക്കാൻ, ലോകത്തിലെ സമ്പന്ന വിഭാഗത്തെ കാത്തു സൂക്ഷിക്കുന്ന അള്ളായിക്കും, യേശുവിനും, അയ്യപ്പനും കൃഷ്ണനും സമയമില്ല.  അല്ല ! അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.  അവർ ഏൽപ്പിച്ച ദൗത്യം പൂർത്തികരിക്കുന്നതിൽ പരാജപ്പെട്ട ഞാനും നിങ്ങളും അടങ്ങുന്ന മനുഷ്യ വർഗ്ഗത്തെ കുറ്റപ്പെടുത്തിയാൽ മതി.  
Mohan Parakovil 2015-11-17 10:13:40
അമേരിക്കൻ മലയാളികൾ അയ്യപ്പ ക്ഷേത്രത്തോടൊപ്പം ഒരു വാവര് പള്ളിയും
കൂടി പണിത് മത മൈത്രിയുടെ ഒരു
പ്രതീകം സൃഷ്ടിക്കണം . അങ്ങനെ ലോകത്തിൽ
ശാന്തിയുടെ അന്തരീക്ഷം വരട്ടെ അല്ലാതെ
ഷർട്ടിടാത്ത നെഞ്ചും കാട്ടി, വിളക്കും കത്തിച്ച്
കുറെ ഫോട്ടോ എടുത്ത് പത്രത്തിൽ ഇട്ടിട്ട്
എന്ത് കാര്യം

നിത്യാനന്ദൻ 2015-11-17 10:57:03
വളരെ ഭക്തിയോടെ നോക്കുമ്പോൾ നെഞ്ചോ നെഞ്ചിലെ രോമമോ ഒന്നും കാണില്ല പറകോവിലെ.  ഒരു മൂന്നു പ്രാവശ്യം ശരണം വിളിച്ചിട്ട് നോക്കിയാട്ടെ എന്നിട്ട് 'പറ ' എന്താ കാണുന്നെ എന്ന്
JEGI 2015-11-17 13:12:47

ശ്രീ അയ്യപ്പനും ശ്രീ ബുദ്ധനും തമ്മിൽ വല്ല ബന്ദവും ഉണ്ടോ ? ശ്രീ ബുദ്ധൻ ആണ് അയ്യപ്പൻ എന്ന് എവിടെയോ വായിച്ചു.  

Mohan Parakovil 2015-11-17 14:25:34

Dear Jegi


Here is the explanation to your doubt. The following information will upset the Kerala Christians who believe that they converted from Brahmins. We will hold on to this till we come out of Ayyappa and Vavar issue.


best regards

Mohan Parakovil


Until 10th century AD, almost 85% of the
people in Kerala were Buddhists or Jains.
Following the attack that took place
between 10th and 12th century AD,
Hinduism established itself. It was
Paramara Parasurama (970 AD) who
conquered Kerala and initiated the process
of conversion to Hinduism. This is the
same Parasurama, who is mentioned in
Hindu scriptures, as the one who threw his
axe and reclaimed the land, which he later
gave as gifts to Brahmins. The reference to
‘reclamation’ is to indicate the process of
reclaiming Hindu Dharma from the
influence of Buddhism and Jainism, or the
country from their hold. The battle axe was
the most common weapon used in those
days by the soldiers. Parasurama took
over the Buddhist places of worship and
converted them into Hindu Temples. He
then gave charge of these temples to
Brahmins to run them according to Hindu
rites of worship.
This was followed by the attack of Cholas
(999 to 1102 AD). During this period, the
Buddha vihars were converted into Siva
temples. The Jaina vihars were changed
into temples of Vishnu. The nunneries
(where the Bikshunis lived) became Devi
temples. What we see today as temples of
Dharma Sastha were originally Buddha or
Jaina vihars. (Vihars were Buddhist or
Jaina monastic retreats.)
During the later period, under the
leadership of king of Pandalam, a Buddhist
pilgrimage centre, which is now known as
Sabarimala, was conquered. In this
conquest the king of Pandalam, must have
taken the help of the Muslims residing in
the precincts of Erumeli. As a result, Vavar
(Babar), a muslim commander, finds a
place in this story or legend. All these
events took place around 1600 AD.
The place conqured by the King of
Pandalam, belonged to the Maravars of
Tamilnadu. After the conquest, the king
became a believer in Hinduism. As a
result, this shrine became a centre of
Hindu worship. Both the Saivaites and
Vaishnavaites tried to take control of this
temple. Based on a compromise between
these two groups, the story or legend of
Hariharaputra (son of Vishnu and Siva)
gained popularity. May be in order to ward
any further onslaughts, a temples with 18
narrow steps was built, which made access
to this shrine difficult.
Till recently, Brahmins did not visit this
temple carrying the traditional bundle of
coconuts and rice (Irumudi-kettu). They
called the temple as a Pulaya (lower caste
Hindu) temple. Even today, the clothes
worn by the devotees represent those worn
by the lower castes/tribals.
The Mudra (symbolic gesture) attributed to
Ayyappa is unique, where the index finger
of the hand is kept joined with the thumb,
leaving the other three fingers free. This
symbolizes the steadfast aim of the
devotee to achieve nirvana, by taking
refuge in the three jewels (Triratnas),
Buddha, Dharma and Sangha, the
fundamental commitments of a Buddhist.
(Buddha- the awakened one. Dharma- the
truth and tenets expounded by him.
Sangha- the community following these
principles.) Lord Buddha is popularly
depicted as sitting in Padmasana (lotus
pose) with the fingers of both hands held
in Chinmudra.
There is no class discrimination in
Sabarimala. Everybody is an Ayyappa (a
representative of the deity) or a
Malikapuram (mother godess). Even this
concept has its roots in Buddhism and its
principle of equality. Though people
practiced different professions or crafts,
there was no caste distinction in
Buddhism.
The chanting of Saranam (refuge in God)
is part of Buddhism. Buddham Saranam
Gachhami (I take refuge in the enlightened
One), Sangham Saranam Gachhami (I take
refuge in the community of Bikshus/
Bikshunis,), Dharmam Saranam Gachhami(I
take refuge in the practice of Truth and
righteousness). Today, these have been
changed to ‘Swami Saranam’ and
‘Dharmasastha Saranam’. That is the only
difference.

Aniyankunju 2015-11-18 08:23:41
JEGI 2015-11-18 08:52:51
Very informative, Thank you very much Shri Mohan. 
andrew 2015-11-18 09:51:49

ശബരിമല അയ്യപ്പൻ എന്ന ശ്രീ ബുദ്ധൻ

ലേഖനം : ജയകുമാർ ഏഴിക്കര

കോടിക്കണക്കിന് വിശ്വാസികളായ ഭക്ത ജനങ്ങളാണ് എല്ലാ വർഷവും ശബരിമല തീർഥാടനം നടത്തിവരുന്നത്. ശബരിമലയിലെ പ്രതിഷ്ടാ മൂർത്തിയായ " സ്വാമി അയ്യപ്പനെ, അഥവാ ശ്രീ ധർമ്മ ശാസ്താവിനെ വണങ്ങുന്നതിനാണ് ഇവരെല്ലാം പോകുന്നത്. സത്യത്തിൽ ആരാണ് ഈ അയ്യപ്പൻ, അഥവാ ശാസ്താവ്....?

പാലാഴി മഥന വേളയിൽ മഹാവിഷ്ണുവിന്റെ മോഹിനീ രൂപം കണ്ടു കാമ മോഹിതനായ ശിവന് മോഹിനിയിൽ ഉണ്ടായ പുത്രനായ ഹരി-ഹര സുതനാണ് അയ്യപ്പൻ എന്ന കഥയാണ് പ്രചരിച്ചു വരുന്നത്. അയ്യൻ എന്നാൽ വിഷ്ണു, അപ്പൻ എന്നാൽ ശിവൻ : അതുകൊണ്ട് അയ്യപ്പൻ എന്നാൽ ശിവന്റെയും വിഷ്ണുവിന്റെയും പുത്രൻ എന്ന വ്യാഖ്യാനമാണ് പ്രചാരത്തിലുള്ളത്.

എന്നാൽ സത്യം എന്താണ്...?

അയ്യൻ എന്നത് മലയാളത്തിൽ ഗൗതമ ബുദ്ധന്റെ ( ശ്രീ ബുദ്ധൻ ) പേരാണ്. ഗൗതമ ബുദ്ധനെ , ചാത്തൻ , അയ്യൻ, അയ്യപ്പൻ, കരുമാടി തുടങ്ങിയ പേരുകളിലാണ് കേരളത്തിൽ അറിയപ്പെട്ടിരുന്നത്.ശാക്യ മുനി എന്നരിയപ്പെട്ടിരുന്ന ശ്രീ ബുദ്ധനെ തമിഴിൽ ' മുനിയാണ്ടി ' (ആണ്ടവനായ മുനി) എന്നാണ് അറിയപ്പെട്ടിരുന്നത്. അയ്യൻ എന്നു തമിഴിലും ബുദ്ധൻ വിളിക്കപ്പെടുന്നു.

അയ്യനായ അപ്പൻ ആണ് അയ്യപ്പൻ . അപ്പൻ എന്നത് അച്ഛൻ എന്നതിന്റെ ദ്രാവിഡ രൂപമാണ്. മതങ്ങൾ ദൈവത്തെ പിതൃ സങ്കൽപ്പത്തിൽ കാണുന്നുണ്ട് .ജഗൽ പിതാവ് എന്ന് ദൈവത്തെ വിളിച്ചുവരുന്നു .

സെമിറ്റിക് മതമായ ക്രിസ്തു മതത്തിലും ദൈവത്തെ " സ്വർഗസ്ഥനായ പിതാവേ..... " എന്നാണു വിളിക്കുന്നത്‌. വൈക്കത്തപ്പൻ , ഗുരുവായൂരപ്പാൻ, ഏറ്റുമാനൂരപ്പാൻ, തൃക്കാക്കര അപ്പൻ, പഴനി അപ്പൻ തുടങ്ങി എണ്ണമറ്റ ശൈവ, വൈഷ്ണവ ദൈവങ്ങളെയും അപ്പൻ എന്ന പദം ചേർത്ത് പറഞ്ഞു വരുന്നു. അപ്പോൾ അയ്യപ്പൻ 'അയ്യനാകുന്ന അപ്പൻ' ആയ സാക്ഷാൽ ബുദ്ധ ഭഗവാൻ തന്നെ.

ഇനി 'ധർമ്മ ശാസ്ത്താവ്' ' എന്ന പേരിന്റെ പൊരുൾ എന്തെന്ന് നോക്കാം. ധർമ്മത്തെ ശാസിക്കുന്നവനായ ശ്രീ ബുദ്ധനെയാണ് ധർമ്മ ശാസ്ത്താവ് എന്ന് വിളിക്കുന്നത്‌. ഹിന്ദു മതത്തിലെ മറ്റു ദൈവങ്ങളെ ഒന്നും ' ധർമ്മ ' എന്ന പദം ചേർത്ത് പറയാറില്ല. ധർമ്മ മഹാവിഷ്ണുവോ, ധർമ്മ ശിവനോ, ധർമ്മ ഗണപതിയൊ ഒന്നും ഇല്ല. ബുദ്ധന്റെ ഉപദേശങ്ങളെ ധർമ്മോപദേശങ്ങളെന്നാണു പറയുന്നത്. ആതുരാലയങ്ങളെ പഴയ മലയാളത്തിൽ ധര്മ്മാസ്പത്രി എന്നാണു പറഞ്ഞിരുന്നത്. പാഠശാലകളും , ആതുരാലയങ്ങളും ബുദ്ധമത സ്വാധീന കാലത്ത് ധാരാളം ഉണ്ടായിരുന്നു. ധർമ്മ പദം - ധര്മ്മ മാർഗത്തിലൂടെ ഉള്ള യാത്ര - അതായിരുന്നു ബുദ്ധ മാർഗം . മതം എന്നതിന് മാർഗം എന്നും പറയുമായിരുന്നു. അതുകൊണ്ടാണ് പണ്ട്ഹിന്ദു മതം മാറിയവരെ മാർഗം കൂടിയവർ എന്ന് വിളിച്ചിരുന്നത്‌.

എണ്ണമറ്റ ശരണം വിളികൾ ഉള്ളതിൽ "പള്ളിമല വാസനേയ്...ശരണം അയ്യപ്പോ..... " എന്ന ഒരു ശരണം വിളി ഉണ്ട്.

പള്ളി എന്ന വാക്ക് ബുദ്ധമതവുമായി ബന്ധപ്പെട്ടതാണ്. പാലി ഭാഷയിലെ ഒരു പദം ആണിത്. ബുദ്ധ വിഹാരങ്ങളെയും, മത പാഠശാലകളെയും ആണ് പള്ളി എന്ന് വിളിച്ചിരുന്നത്‌. പില്ക്കാലത്ത് കേരളത്തിൽ വന്ന ക്രിസ്ത്യാനികളും, മുസ്ലീങ്ങളും,യഹൂദരും അവരുടെ ദേവാലയങ്ങളെ മലയാളത്തിൽ പള്ളി എന്ന് തന്നെ വിളിക്കുകയാണ്‌ ഉണ്ടായത്. ലോകത്തൊരിടത്തും ഈ മൂന്ന് മതക്കാരുടെയും ദേവാലയങ്ങൾ ഒരേ പേരിലല്ല അറിയപ്പെടുന്നത്. ക്രിസ്ത്യാനികളുടെ ദേവാലയം church, chapel cathedral, beselica എന്നും, യഹൂദരുടെ synagogue എന്നും, മുസ്ലീങ്ങളുടെ masjid, mosque darga എന്നുമാണ് അറിയപ്പെടുന്നത്. എന്നാൽ കേരളത്തിൽ മൂവരും പള്ളി എന്ന ഒരേ പേര് സ്വീകരിച്ചു. പള്ളിവേട്ട, പള്ളി ഉണർത്തൽ , പള്ളിയുറക്കം,പള്ളി നീരാട്ട് , പള്ളിക്കൂടം , പള്ളികൊള്ളൂക , പള്ളിക്കെട്ട് തുടങ്ങിയ പദങ്ങൾ ഒന്നും തന്നെ ക്രിസ്ത്യൻ ,മുസ്ലീം, യഹൂദ മതവുമായി ബന്ധം ഉള്ളതല്ല.പള്ളി എന്നതിന്റെ മറ്റൊരു രൂപാന്തരം ആണ് പിള്ളി. ഈ രണ്ടു വാക്കുകളും ബുദ്ധമത സാന്നിധ്യം പേറുന്നവയാണ് . ഇവ ചേർത്ത് വരുന്ന എണ്ണമറ്റ സ്ഥലങ്ങൾ ഭാരതത്തിൽ എമ്പാടും ഉണ്ട്. പള്ളി, പിള്ളി എന്നീ പദങ്ങൾ ചേ ർത്ത് വരുന്ന എല്ലാ സ്ഥലങ്ങളിലും ക്രിസ്ത്യാനികളുടെടെയും മുസ്ലീങ്ങളുടെയും ഒക്കെ പള്ളികൾ ഉള്ളതിനാൽ പലർക്കും ഇത് വളരെ ഏറെ തെറ്റിദ്ധാരണയ്ക്ക് ഇട വരുത്തിയിട്ടുണ്ട്.

അയ്യപ്പൻറെ ജീവിതവുമായി ബന്ധപ്പെട്ട ഒരു സ്ഥല പേരാണ്പ പന്തളം. 'പദ്മ ദള പുരം' എന്ന പേര് ലോപിച്ചാണ് പന്തളപുരവും , പന്തളവും ആയി മാറിയത്. ഭാരതീയ ആത്മീയതയുമായി ഇഴ പിരിക്കാൻ ആവാത്ത ബനധം ആണ് പദ്മം - താമരയ്ക്കുള്ളത്. ബുദ്ധ മതത്തെ സംബന്ധിച്ചും പദ്മം ഒരു budhist symbol ആയിരുന്നു എന്നതും പ്രത്യേകം ശ്രദ്ധ അർഹിക്കുന്നതാണ്.

മലയ്ക്കു പോകുന്ന ഭക്തർ ഒരുക്കുന്ന കെട്ടിനെ പള്ളിക്കെട്ട് എന്നാണ് പറയുന്നത്. പള്ളിക്കെട്ട് എന്നാൽ ബുദ്ധ കേന്ദ്രമായ പള്ളിയിലേക്കുള്ള കേട്ട് എന്നർത്ഥം. ഹിന്ദുക്കൾ ആരും അവരുടെ ദേവാലയങ്ങളെ പള്ളി എന്ന് വിളിക്കാറില്ല. ശബരി മലക്ക് സമീപം ഉള്ള മുസ്ലീം പള്ളിയിലെ മൂർത്തിയെയും അല്ല ഇങ്ങനെ വിളിക്കുന്നത്‌. പള്ളിമല വാസനായ അയ്യപ്പൻ ബുദ്ധൻ തന്നെ ആണ്.

മലക്ക് പോകുന്നവർ ശരണം വിളിച്ചാണ് പോകുന്നത്. ശരണം എന്ന വാക്കും ബുദ്ധ മതതിന്റെതാണ്. ബുദ്ധ മാർഗത്തെ ശരണ മാർഗം എന്നും വിളിച്ചിരുന്നു. " ബുദ്ധം ശരണം,ധർമ്മം ശരണം, സംഘം ശരണം ഗച്ചാമി " എന്നതായിരുന്നു ശരണ മാര്ഗം. ശബരി മലക്ക് പോകുന്നവർ ധർമ്മം ആചരിച്ച് ( വ്രത ശുദ്ധി ), കൂട്ടമായി സംഘം ചേർന്ന്, ശരണം വിളിച്ചു പോകുന്നത് ഇതുകണ്ടാണ്‌.

ബുദ്ധന്റെ മറ്റൊരു പേരായ കരുമാടി എന്ന പദത്തിനു കറും - ആട , അതായത് കറുത്ത വസ്ത്രം ധരിച്ചവർ എന്നാണു അർഥം. കരുമാടികൾ എന്നത് ബുദ്ധിസ്ടുകളെ വിളിച്ചിരുന്ന പേരായിരുന്നു. ഇന്നും ശബരിമലക്കു പോകുന്നവർ കറുത്ത വസ്ത്രം ധരിക്കുന്നതിന്റെ കാരണം ഇതാണ്. ഹിന്ദു മതത്തിലെ സന്യാസം, തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട നിറം കാവിയാണ്. കേരളത്തിൽ നിലനിന്നിരുന്ന നീചമായ ജാതി വ്യവസ്ഥ മൂലം അവർണ്ണന് കാവി ധരിക്കാനോ സന്യാസി ആവാനോ പറ്റുമായിരുന്നില്ല. " നമുക്ക് സന്യാസം സ്വീകരിക്കാൻ സാധിച്ചത് ഇംഗ്ലീഷുകാര്‍ ഇവിടെ വന്നത്‌ മൂലമാണ് " എന്ന് നാരായണ ഗുരു പറഞ്ഞതിന്റെ താല്പ്പര്യം ഇതാണ്. എന്നാൽ ഉത്തരേന്ദ്യയിൽ ബുദ്ധനു എണ്ണമറ്റ ബ്രാഹ്മണർ ശിഷ്യരായി ഉണ്ടായിരുന്നത് നിമിത്തവും, അസംഖ്യം ബ്രാഹ്മണർ ബുദ്ധ മത അനുയായികൾ ആയതിനാലും ഉത്തരേന്ദ്യൻ ബുദ്ധിസതിനും , ഇന്ന് വിദേശ രാജ്യങ്ങളിൽ ഉള്ള ബുദ്ധ മത അനുയായികൾക്കും കാവി ആണ് അവരുടെ വേഷം.

സവർണ്ണ ബ്രാഹ്മണ മതത്തിന്റെ തുടർ അധിനിവേശത്തിലൂടെ ബുദ്ധ മതം തകർച്ച നേരിടുകയും തൽസ്ഥാനത്ത് വീണ്ടും സവർണ്ണ ബ്രാഹ്മണർ അവരുടെ ആധിപത്യം പുനസ്ഥാപിക്കുകയുമാണ് ഉണ്ടായത്.

തൽഭലമായി നിരവധി ബുദ്ധ ക്ഷേത്രങ്ങളും, വിഹാരങ്ങളും തകർക്കപ്പെടുകയും , അവ പലതും സവർണ്ണരുടെ ക്ഷേത്രങ്ങൾ ആക്കി മാറ്റുകയും ആണ് ഉണ്ടായത്.

കേരളത്തിൽ ക്ഷേത്ര പ്രവേശന വിളംബരത്തിനു ( 1936 ) ശേഷം മാത്രമാണ് " ഹിന്ദുക്കൾ " എന്ന് അറിയപ്പെടുന്ന ഈഴവർ മുതൽ ആദിവാസി 
വരെ മഹാഭൂരിപക്ഷം വരുന്നവർക്ക് ക്ഷേത്രപ്രവേസനം സാധിച്ചത്. അതുവരെ എല്ലാ ക്ഷേത്രങ്ങളും സവർണ്ണരുടെ മാത്രം ആയിരുന്നു. എല്ലാ ഹിന്ദുക്കളുടെയും ആയിരുന്നില്ല.

ചരിത്രത്തെയും സംസ്കാരത്തെയും നശിപ്പിക്കുക, എന്നത് അധിനിവേശ ശക്തികൾ എവിടെയും എക്കാലവും ചെയ്തു വരുന്ന സംഗതിയാണ്. വേണ്ടിവന്നാൽ സന്ധി ചേരാനും അവർ സന്നദ്ധരാവും. ബുദ്ധനെ വടക്കെ ഇന്ത്യയിൽ മഹാവിഷ്ണുവിന്റെ ദശാവതാരങ്ങളിൽ പെടാത്ത അവതാരം എന്ന നിലയില് ചിത്രീകരിച്ചു. കേരളത്തിൽ ചാത്തൻ, കരുമാടി എന്നീ പേരുകൾ ഉള്ള ബുധഭാഗവാനെ ദുർദേവതയാക്കി . അങ്ങനെ ബുദ്ധൻ കൂടോത്രക്കാരുടെയും ദുര്ദമന്ത്ര വാദികളുടേയും ദേവത ആയി മാറി. ചാത്തൻ മുത്തപ്പൻ, വിഷ്ണുമായ ചാത്തൻ തുടങ്ങിയ സങ്കല്പങ്ങൾ അസവർണ്ണ സമുദായങ്ങൾക്കിടയിൽ ഇന്നും നിലനിന്നു വരുന്നു. സവർണ്ണരിലെ ശൂദ്ര വിഭാഗം എന്ന് പറയുന്ന നായന്മാർക്കിടയിൽ (4 വർണ്ണങ്ങൾ എന്നറിയപ്പെടുന്ന വർണ്ണ വ്യവസ്ഥ പ്രകാരം നായന്മാർ ശൂദ്ര വിഭാഗത്തിൽ പെടുന്നവർ ആണ് എന്നാണു പരക്കെ വിശ്വസിക്കപ്പെടുന്നതെങ്കിലും " നായന്മാർ ശൂദ്രരല്ല " എന്ന് ശ്രീ ചട്ടമ്പി സ്വാമികൾ ' പ്രാചീന മലയാളം' എന്ന കൃതിയിൽ സമർഥിക്കുന്നുണ്ട്. ബ്രാഹ്മണരുടെ അധിനിവേശത്തിനു മുൻപേ നായന്മാർ ഇവിടെ ഉണ്ടായിരുന്നു. അന്നവരെ ശൂദ്രർ എന്ന് വിളിച്ചിരുന്നില്ല. ബ്രാഹ്മണ വർഗത്തിന്റെ താല്പ്പര്യാർത്ഥം അവരുടെ ശൂദ്ര വിഭാഗത്തിലേക്ക് പിൽക്കാലത്ത്‌ ചേര്ക്കപ്പെട്ടവർ ആണ് നായന്മാർ) വിരളമായി അയ്യപ്പൻ എന്ന പേര് ഇക്കാലത്ത് ഉണ്ടെങ്കിലും പണ്ടുകാലത്തു ഉണ്ടായിരുന്നില്ല. കേരള സവർണ്ണരിലെ നായരോഴികെ മറ്റു വിഭാഗക്കാർ , പ്രത്യേകിച്ചും ബ്രാഹ്മണർ അയ്യപ്പൻ എന്ന പേര് അവർക്കിടയിൽ ഇടാറില്ല .നിലവിളിക്കുമ്പോൾ " അയ്യോ....." എന്ന് വിളിച്ചു കരയുമ്പോൾ നാം ബുദ്ധഭഗവാനെയാണ് വിളിക്കുന്നത്‌. " അയ്യോ ...എന്ന് വിളിക്കല്ലേ...." നാരായണ എന്ന് വിളിക്ക് എന്ന് പണ്ടുകാലങ്ങളിൽ ബ്രാഹ്മണ സംബന്ധം ഉള്ള നായർ കുടുംബങ്ങളിൽ പറഞ്ഞിരുന്നു. ശിവ പുരാണത്തിലോ , വിഷ്ണു പുരാണത്തിലോ പരാമർശിച്ചിട്ടില്ലാത്തതും, കേരളത്തിൽ മാത്രം പ്രച്ചരിപ്പിക്കപ്പെട്ടതുമായ ഹരി-ഹര പുത്ര കഥയിലൂടെ ചരിത്രത്തെ തമസ്കരിക്കുകയും സവർണ്ണവൽക്കരിക്കുകയും ചെയ്യപ്പെട്ട ശ്രീ ബുധനാണ് ശബരിമല അയ്യപ്പൻ .

Aniyankunju 2015-11-18 12:21:26

Andrew has quoted from the FaceBook post dated Oct 18, 2013 - see the webpage:

https://m.facebook.com/jayakumar.ezhikkara/posts/315416171932215?_rdr


George V 2015-11-19 05:18:16
ശ്രീ അന്ദ്രുസ് എഴുതിയതിനു മുകളിൽ ആദ്യമേ കാണാം ശ്രീ ജയകുമാർ എഴിക്കരയുടെ പേര്. പിന്നെ എന്താണ് ശ്രീ അനിയൻ കുഞ്ഞു പറയാൻ ഉദേസിക്കുന്നത്?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക