Image

വണ്ണാത്തിപ്പുള്ളിനെ കാണാം, ചെന്തലയന്‍ തത്തയുടെ പാട്ടുകേള്‍ക്കാം.

ബഷീര്‍ അഹമ്മദ് Published on 14 November, 2015
വണ്ണാത്തിപ്പുള്ളിനെ കാണാം, ചെന്തലയന്‍ തത്തയുടെ പാട്ടുകേള്‍ക്കാം.
കോഴിക്കോട്: വണ്ണാത്തിപ്പുള്ള്, നീലവാലന്‍ വേലിതത്ത, പവിഴക്കാലി, ചേലക്കോഴി, തുടങ്ങി അന്യം നിന്നുപോകുന്ന 197 നാട്ടുപക്ഷികളെ കാണാന്‍ പക്ഷിസ്‌നേഹികള്‍ക്ക് അവസരമൊരുക്കുകയാണ് പി.ടി.മുഹമ്മദിന്റെ “തൂവല്‍യാത്ര” എന്ന പക്ഷികളുടെ ഫോട്ടോ പ്രദര്‍ശനം.

ഇരുപത്തെട്ടു വര്‍ഷങ്ങള്‍ക്കിടയില്‍ താന്‍ ക്യാമറയില്‍ പകര്‍ത്തിയ പക്ഷികളുടെ അപൂര്‍വ്വ ദൃശ്യങ്ങളാണ് പ്രദര്‍ശനത്തില്‍. പ്രദര്‍ശനവേദിയായ ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറി പക്ഷിനീരീക്ഷണവേദി കൂടിയായി മാറുകയാണ്.

ജില്ലാ കളക്ടര്‍ എന്‍.പ്രശാന്ത് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. സലാം നടുക്കണ്ടി , സുമ പള്ളിപ്രം, ടി.ശോഭീന്ദ്രന്‍, ഡോ.ജാഫര്‍ പാലോട്ട് തുടങ്ങിയവര്‍ സംസാരിച്ചു.

വണ്ണാത്തിപ്പുള്ളിനെ കാണാം, ചെന്തലയന്‍ തത്തയുടെ പാട്ടുകേള്‍ക്കാം.
പി.ടി.മുഹമ്മദ് തന്റെ ചിത്രത്തോടൊപ്പം
വണ്ണാത്തിപ്പുള്ളിനെ കാണാം, ചെന്തലയന്‍ തത്തയുടെ പാട്ടുകേള്‍ക്കാം.
പരിസ്ഥിതി പ്രവര്‍ത്തകന്‍ സലാം നടുക്കണ്ടി പ്രദര്‍ശനം കാണുന്നു.
വണ്ണാത്തിപ്പുള്ളിനെ കാണാം, ചെന്തലയന്‍ തത്തയുടെ പാട്ടുകേള്‍ക്കാം.
പക്ഷികളുടെ ചിത്രങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുന്ന പക്ഷിസ്‌നേഹികള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക