Image

മുല്ലപ്പെരിയാര്‍ ഹര്‍ത്താല്‍ ഇടുക്കിയില്‍ പൂര്‍ണ്ണം

Published on 18 January, 2012
മുല്ലപ്പെരിയാര്‍ ഹര്‍ത്താല്‍ ഇടുക്കിയില്‍ പൂര്‍ണ്ണം
തൊടുപുഴ: മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ മുല്ലപ്പെരിയാര്‍ സമരസമിതിയും വിവിധ രാഷ്ട്രീയ കക്ഷികളും പ്രഖ്യാപിച്ച ഹര്‍ത്താല്‍ ഇടുക്കിയില്‍ പൂര്‍ണം. മറ്റുജില്ലകളെ ഹര്‍ത്താല്‍ കാര്യമായി ബാധിച്ചില്ല.

സംസ്ഥാന സ്‌കൂള്‍ കലോത്സവം നടക്കുന്ന തൃശ്ശൂരില്‍ ഹര്‍ത്താലില്ല. ഇടുക്കിയില്‍ എല്‍.ഡി.എഫും, ബിജെപിയും കേരളാ കോണ്‍ഗ്രസും ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. മറ്റുജില്ലകളില്‍ സ്വകാര്യബസുകളും വാഹനങ്ങളും സര്‍വ്വീസ് നടത്തുന്നുണ്ട്.

മുല്ലപ്പെരിയാര്‍ സമരസമിതി ആഹ്വാനംചെയ്ത ഹര്‍ത്താല്‍ സംസ്ഥാനതലത്തിലാണെങ്കിലും പ്രമുഖ രാഷ്ട്രീയ കക്ഷികളുടെ പിന്തുണ ഇടുക്കി ജില്ലയില്‍ മാത്രമാണ്. എല്‍.ഡി.എഫും ബി.ജെ.പി.യും വ്യാപാരി വ്യവസായി ഏകോപനസമിതിയും ഇടുക്കി ജില്ലയില്‍ ഹര്‍ത്താലിന് പിന്തുണയ്ക്കുന്നു. കേരള കോണ്‍ഗ്രസ് ധാര്‍മികമായി പിന്തുണയ്ക്കുന്നു.

കര്‍ഷക കോണ്‍ഗ്രസ്, കേരള പീപ്പിള്‍സ് ഓര്‍ഗനൈസേഷന്‍, നാഷണല്‍ ദലിത് ക്രിസ്ത്യന്‍ ഫെഡറേഷന്‍, ഫെഡറേഷന്‍ ഓഫ് ഇന്‍ഡ്യന്‍ ക്രിസ്റ്റ്യന്‍സ്, ഭാരതീയ ദലിത് സാഹിത്യ അക്കാദമി, മുസ്‌ലിം സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍, വിശ്വകര്‍മ്മ സമിതി, അഖില കേരള ചേരമര്‍ ഹിന്ദു മഹാസഭ, എസ്.യു.സി.ഐ. പി.ഡി.പി, ബി.എസ്.പി, കെ.പി.എം.എസ്. എസ്.ഡി.പി.ഐ, ഓള്‍ കേരള ടെയ്‌ലേഴ്‌സ് അസോസിയേഷന്‍, പി.ആര്‍.ഡി.എസ്., ബാര്‍ബര്‍ ബ്യൂട്ടീഷന്‍സ് അസോസിയേഷന്‍, ആര്‍.വൈ.എഫ്. എന്നീ സംഘടനകളാണ് ഹര്‍ത്താലിനെ പിന്തുണയ്ക്കുന്ന മറ്റ് സംഘടനകള്‍ ‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക