Image

പൊന്നമ്പലമേട്ടില്‍ കത്തിയത് സെര്‍ച്ച് ലൈറ്റല്ലെന്ന് പോലീസ്

Published on 18 January, 2012
പൊന്നമ്പലമേട്ടില്‍ കത്തിയത് സെര്‍ച്ച് ലൈറ്റല്ലെന്ന് പോലീസ്
കോട്ടയം: പൊന്നമ്പലമേട്ടിനു സമീപം മകരവിളക്കിനു തലേന്ന് കണ്ടത് വനംവകുപ്പിന്റെ സെര്‍ച്ച് ലൈറ്റ് അണെന്ന് ഉറപ്പില്ലെന്ന് പോലീസ് പറഞ്ഞു. പൊന്നമ്പലമേട്ടിനു സമീപത്തുള്ള വ്യൂപോയിന്റിലാണ് ദീപം തെളിഞ്ഞത്.

വനംവകുപ്പിന്റെ ഉദ്യോഗസ്ഥരുടെ സെര്‍ച്ച് ലൈറ്റാണ് കത്തിയതെന്ന് ദേവസ്വം ബോര്‍ഡ് പറഞ്ഞിരുന്നു. ഈ സമയത്ത് പ്രദേശത്തുണ്ടായിരുന്ന ഇക്കോടൂറിസം പ്രവര്‍ത്തകരെയാണ് പോലീസ് സംശയിക്കുന്നത്.

വനം വകുപ്പ് ഉദ്യോഗസ്ഥരും മലയരയ സമുദായത്തിലുള്ള ചിലരും മാത്രമാണ് ഇവിടെയുണ്ടായിരുന്നത്. ആ സമയത്ത് പുറത്തു നിന്നുള്ള മറ്റാരും പൊന്നമ്പലമേട്ടിലില്ലായിരുന്നെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക