Image

തീവ്രവാദക്കേസിലെ പ്രതികള്‍ക്ക് സുരക്ഷാ ഭീഷണി

Published on 18 January, 2012
തീവ്രവാദക്കേസിലെ പ്രതികള്‍ക്ക് സുരക്ഷാ ഭീഷണി
കണ്ണൂര്‍: തീവ്രവാദക്കേസുകളിലെ പ്രതികളെ കൊച്ചിയിലെ കോടതിയിലേക്ക് കൊണ്ടുപോകുന്നത് സുരക്ഷാ ഭീഷണിയുണ്ടാക്കുന്നതായി ഡിജിപിയും ജയില്‍മേധാവിയും റിപ്പോര്‍ട്ട് നല്‍കി.

യാത്രക്കിടെ തടിയന്റവിടെ നസീറുള്‍പ്പെടെയുള്ള പ്രതികളെ ആക്രമിക്കാന്‍ സാധ്യതയുള്ളതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതൊഴിവാക്കാനായി തീവ്രവാദകേസിലെ പ്രതികളെ എറണാകുളം ജയിലിലേക്ക് മാറ്റണം.

വിയ്യൂര്‍ ജയിലില്‍ ഇവരുടെ വിചാരണക്കായി പ്രത്യേക കോടതി സ്ഥാപിക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക