Image

വേട്ടയാടപ്പെടുന്ന എഴുത്തുകാര്‍ മരിച്ചാലും ജീവിക്കുന്നവരാണ്‌: കാരൂര്‍ സോമന്‍

Published on 13 November, 2015
വേട്ടയാടപ്പെടുന്ന എഴുത്തുകാര്‍ മരിച്ചാലും ജീവിക്കുന്നവരാണ്‌: കാരൂര്‍ സോമന്‍
ലണ്ടന്‍: `യുഗാന്തരങ്ങളായി എഴുത്തുകാര്‍ സമൂഹത്തില്‍ കാണുന്ന അന്ധകാരങ്ങള്‍ക്കെതിരേ പോരാടുന്നവരാണ്‌. അതിനെ അടിച്ചമര്‍ത്താന്‍ ലോകത്തിലെ ഒരു ശക്തിക്കും കഴിയില്ല. അങ്ങനെ വേട്ടയാടപ്പെടുന്ന എഴുത്തുകാര്‍ മരിച്ചാലും ജീവിക്കുന്നവരാണ്‌. സമൂഹത്തില്‍ മനുഷ്യന്റെ ജീവനും സ്വത്തിനും സംരക്ഷണം കൊടുക്കേണ്ട ഭരണാധികാരികള്‍ മരണത്തിന്റേയും നശീകരണത്തിന്റേയും ഏജന്റുമാരായിട്ടാണ്‌ വര്‍ഗ്ഗീയ വിഷപ്പാമ്പുകളെ അഴിച്ചുവിട്ടിരിക്കുന്നത്‌. നരേന്ദ്ര ബോള്‍ത്തര്‍, ഗോവിന്ദ്‌ പിന്‍സാരേ, എം.എം. കല്‍ബുര്‍ഗി തുടങ്ങിയവരെ നിഷ്‌ഠൂരം കൊലപ്പെടുത്തിയത്‌ അവരുടെ കൃതികളൂടെ വ്യവസ്ഥിതികള്‍ക്കെതിരേ എഴുതിയതിനാണ്‌. മോദിയുടെ ഗവണ്‍മെന്റ്‌ വന്നതിനുശേഷം അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരേ നടക്കുന്ന ആക്രമണങ്ങള്‍ അതിഭീകരമാംവിധം വര്‍ധിച്ചിരിക്കുന്നു. ഇത്‌ തടയണം. ഇത്‌ ലോകരാജ്യങ്ങള്‍ക്കു മുമ്പ്‌ ഇന്ത്യയുടെ വിലയിടിയുവാന്‍ കാരണമാകും. നിങ്ങള്‍ക്കെതിരേ ജനങ്ങള്‍ തിരിയും. അവരെ കാര്യങ്ങളുടെ ഗൗരവം മനസിലിക്കിക്കുവാന്‍ നിങ്ങളേക്കാളും വാക്കുകളുടെ ശക്തിയിലൂടെ എഴുത്തുകാര്‍ക്കു കഴിയും. അതിനുള്ള തെളിവുകള്‍ ധാരാളം. ന്യൂഡല്‍ഹിയും ബീഹാറും നിങ്ങള്‍ കാണാതെ പോകരുത്‌'- ലണ്ടന്‍ മലയാള സാഹിത്യവേദി ഇന്ത്യയില്‍ സാഹിത്യകാരന്മാര്‍ക്കും കലാകാരന്മാര്‍ക്കും എതിരേ നടക്കുന്ന അക്രമങ്ങള്‍ക്കെതിരേ നവംബര്‍ ഒമ്പതാം തീയതി ഉച്ചകഴിഞ്ഞ്‌ മൂന്നു മണിക്ക്‌ ഈസ്റ്റ്‌ ഹാം ട്രിനിറ്റി ഹാളില്‍ സംഘടിപ്പിച്ച പ്രതിക്ഷേധ യോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തിയ കാരൂര്‍ സോമന്‍ പറഞ്ഞു.

എഴുത്തുകാര്‍ക്കും കലാകാരന്മാര്‍ക്കും സ്വതന്ത്രമായി തങ്ങളുടെ കലാപ്രവര്‍ത്തനം നടത്തുന്നതിനും എഴുത്തിനും എതിരേ നടക്കുന്ന ഏതു തരത്തിലുള്ള പ്രവര്‍ത്തനങ്ങളും അപലപനീയമാണ്‌. ഇന്ത്യയില്‍ ഇപ്പോള്‍ നടക്കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിനും വ്യക്തിസ്വാതന്ത്ര്യത്തിനും എതിരേ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ എത്രയും പെട്ടെന്ന്‌ നിര്‍ത്തണം. അതിനുവേണ്ട നടപടികള്‍ ഗവണ്‍മെന്റ്‌ എടുക്കണമെന്ന്‌ സാഹിത്യകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായ സിസിലി ജോര്‍ജ്‌ അഭിപ്രായപ്പെട്ടു.

യോഗത്തില്‍ ലണ്ടന്‍ മലയാള സാഹിത്യവേദി കോര്‍ഡിനേറ്റര്‍ റജി നന്തികാട്ട്‌, ശശി ചേറായി, കേരളത്തില്‍ നിന്നും സൗഹൃദസന്ദര്‍ശത്തിനെത്തിയ സാഹിത്യകാരന്‍ ജഗദീശ്‌ കരിമുളയ്‌ക്കല്‍ തുടങ്ങിയവും സംസാരിച്ചു.
വേട്ടയാടപ്പെടുന്ന എഴുത്തുകാര്‍ മരിച്ചാലും ജീവിക്കുന്നവരാണ്‌: കാരൂര്‍ സോമന്‍
Join WhatsApp News
വിദ്യാധരൻ 2015-11-13 11:10:14
നിങ്ങൾ പറഞ്ഞത് ശരിയാണ് കാരൂർ.   നല്ലൊരു എഴുത്തുകാരനും കവിയും ഋഷി തുല്യരാണ്. അവർ സത്യന്വേഷികളാണ്  ശ്രീബുദ്ധനും ശ്രീയേശുവും എബ്രഹാം ലിങ്കണും മഹാത്മാഗാന്ധിയും ഋഷികളായിരുന്നു. പക്ഷേ അവർ വേട്ടയാടപ്പെട്ടു ക്രൂരമായി വധിക്കപ്പെട്ടു. ഒരു പക്ഷെ ഇന്നത്തെപ്പോലുള്ള വ്യാജ ഋഷിമാർ അതിനു ഉത്തരവാധികളാണ്  
sheelanp 2015-11-18 17:26:33
vidyadharaa     gandhiji  rishiganaththil  pedunnathu  eethu vakuppilanu ?
വിദ്യാധരൻ 2015-11-18 20:58:29
 ഋഷി എന്നതിന് കവി, കലാകാരൻ, മനീഷി,  ബുദ്ധിമാന്‍, വിദ്വാന്‍, ജ്ഞാനി, സത്യാന്വേഷി  എന്നൊക്കെ അർത്ഥമുണ്ട്.  ഇവെരെല്ലം സാമൂഹ്യ പ്രതിബദ്ധതയുള്ളവരാണ്. ഇവർ അകത്തേക്ക് നോക്കുമ്പോൾ ബോധാബോധ തലങ്ങളുടെ ഇരുൾമുറ്റിയ ഗഹ്വരങ്ങളും പുറത്തേക്ക് നോക്കുമ്പോൾ വ്യക്തി സമൂഹാസ്തിത്വങ്ങളുടെ അടിത്തട്ടുകളും കാണുന്നു. സമൂഹത്തിന്റെ അസ്വാതന്ത്യം അവരുടെ അസ്വാതന്ത്യമാണ് അങ്ങനെ നോക്കുമ്പോൾ എബ്രാഹം ലിങ്കണും ഗാന്ധിജിയേയും ഋഷിഗണത്തിൽ പെടുത്താം.  സമകാലസംസ്ക്കാരസരണിയിലെ ഇരുളുകളിലെക്ക് അവർ വെളിച്ചം വീശുകയും വൈകല്യങ്ങളെ പ്രതിഫലിപ്പിക്കുകയും ചെയ്യുതു. അവക്കുള്ള പരിഹാരങ്ങൾ തേടി. ആ ശ്രമത്തിൽ ഈ സ്വാതന്ത്ര്യോപാസകർ അവരുടെ ജീവൻ അതിന്റെ ദാക്ഷിണ്യമില്ലാത്ത ദേവിക്ക് ദാനമായി നൽകുകയും ചെയ്യുത്.  അതുകൊണ്ട് ഞാൻ ഇവരെ എല്ലാം ഋഷികൾ എന്ന് വിളിക്കാൻ ആഗ്രഹിക്കുന്നു 
വിദ്യാധരൻ 2015-11-19 08:29:44
ഋഷി എന്നതുകൊണ്ട്‌ വേദമന്ത്രങ്ങളുടെ കര്‍ത്താവ് അഥവാ സൃഷ്ടാവ്  സാക്ഷാത്കാരം സിദ്ധിച്ച കവി അല്ലെങ്കില്‍ താപസന്‍ എന്ന് മാത്രമല്ല അർത്ഥമാക്കുന്നത് ഋഷിധര്‍മങ്ങളായ (1. ബ്രഹ്മചര്യം, 2. സദാസത്യം, 3. ജപം, 4. ജ്ഞാനം, 5. നിയമം, 6. ധര്‍മബോധം എന്നീ ഷഡ്ധര്‍മങ്ങള്‍ എന്നിവ പാലിക്കുന്നവരായിരിക്കണം.  ഇവർ സാമൂഹ്യ പരിഷ്ക്കർത്താക്കൾകൂടി ആയിരിക്കണം.  മനുഷ്യന്റെ ചിന്തകളെ ഉദ്ദീപിപ്പിച്ചു, ചിന്തിപ്പിച്ചു സമൂഹത്തിൽ മാറ്റം വരുത്തുവാൻ തക്കവണ്ണം ഇവരുടെ വാക്കുകൾക്ക് ശക്തിയുണ്ടായിരിക്കണം .  അതുകൊണ്ടാണ് ഇന്നും അവരെക്കുറിച്ച് നാം എഴുതുകയും പറയുകയും ചെയ്യുന്നത്  ഷഡ്ധര്‍മങ്ങള്ളേയും സാമൂഹ്യപ്രതിബദ്ധതേയും മാറ്റി നിറുത്തി ഋഷി എന്ന വാക്കിന്റെ അർത്ഥത്തെ നിർവചിക്കാൻ ഞാൻ ഒരുക്കമല്ല.  ഇന്നത്തെ എഴുത്തുകാരും കവികളും ഒരു തെറ്റായ മാനദണ്ഡത്തെ ആസ്പദമാക്കിയാണ് അവരുടെ രചനകൾ നടത്തുന്നത്.  അവരിൽ  ഷഡ്ധര്‍മങ്ങള്‍പോയിട്ട് ഒരു ധർമ്മം പോലും കാണാനില്ല.  ആധുനീകോം ഉത്തരാധുനീകോം കൊണ്ടുവന്ന് സാമൂഹത്തിൽ നിന്ന് സ്വയം മാറ്റി നിറുത്തി എന്തൊക്കയോ പിച്ചും പേയും പറയന്നവരായി മിക്ക എഴുത്തുകാരും.  ജീവിത സുഖസൗകര്യങ്ങളുടെ നടുവിൽ ജീവിക്കുമ്പോളാണ് ഇത്തരം പ്രസ്ഥാനങ്ങൾ ഉടലെടുക്കുന്നത്.  അമേരിക്കയിലെ ഇത്തരക്കാരെ കാണുന്നതിൽ അത്ഭുതപ്പെടാനില്ല.  അമേരിക്കയിലെ സാഹിത്യകാരന്മാർ അവരുടെ ഉൽപ്പന്നങ്ങളായ രചനകളെ വായനക്കാരുടെ ഇടയിൽ പ്രചരിപ്പിക്കാൻ ശ്രമിക്കുന്നത് ഒരു വിപണന മനോഭാവത്തോടെയാണ്. അതിനായി അവർ സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നു.  ആ ശ്രമത്തിൽ അവരുടെ ഉൽപ്പന്നങ്ങളിൽ പലതരത്തിലുള്ള മായം ചേരുന്നു.  നിങ്ങളെപോലെ ഭാഷാ സാഹിത്യത്തിൽ പ്രവീണരായവർ ഒരു ഋഷി മനോഭാവത്തോടെ നിലകൊള്ളുമ്പോൾ കള്ളകമ്മട്ടങ്ങളായ സാഹിത്യകാർന്മാർക്ക് അതൊരു വലിയ തടസ്സമായി വരും.  നാട്ടിൻ പുറങ്ങളിലെ വയലിലെ ഒരു നോക്ക്കുത്തിപോലെ നിന്നാൽ മതി ഇവറ്റകൾ വഴിമാറി പൊയ്ക്കൊള്ളും 

അടിക്കുറിപ്പ്.  ശ്രീനാരായണ ഗുരു ഋഷി തുല്യനായ വ്യക്തിയായിരുന്നു. അദ്ദേഹത്തിൻറെ സാഹിത്യ സൃഷ്ടികളും പ്രവർത്തികളും സാമൂഹ്യ പരിവർത്തനവുംമായി ബന്ധപ്പെട്ടിരുന്നു.   

ഗുരുജി 2015-11-19 20:23:35
"സത്യം തന്നെയായ ഈശ്വരനൊഴികെ മറ്റെല്ലാം അനിശ്ചിതമായ ഈ ലോകത്തിൽ സുനിശ്ചിതത്വം പ്രതീക്ഷിക്കുന്നത് തെറ്റാണെന്ന് ഞാൻ വിചാരിക്കുന്നു. നമ്മോടു ബന്ധപ്പെട്ടിട്ടുള്ളതും നമുക്ക് ചുറ്റുമായി കാണപ്പെടുകയും സംഭവിക്കുകയും ചെയ്യുന്നതുമെല്ലാം അനിശ്ചിതവും ക്ഷണികവുമാണ്. എന്നാൽ അവയിലൊക്കെ ഒരു പരമ ചൈതന്യം സുനിശ്ചിതമായി മറഞ്ഞിരിക്കുന്നു. ആ സുനിശ്ചിതത്തെ ഒരു നോക്ക് കാണാനും അതിലേക്ക് സ്വജീവിതത്തെ ബന്ധിക്കാനും കഴിയുന്നവൻ ഭാഗ്യവാനാണ്. ആ സത്യത്തിനുവേണ്ടിയുള്ള അന്വേഷണമാണ് ജീവിതത്തിലെ പരമപുരുഷാർത്ഥം"   (എന്റെ സത്യാന്വേഷണ പരീക്ഷണകഥ -മഹാത്മഗാന്ധി) 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക