Image

കോസ്റ്റ കോണ്‍കോര്‍ഡിയ ക്യാപ്റ്റന്‍ വീട്ടുതടങ്കലില്‍

Published on 18 January, 2012
കോസ്റ്റ കോണ്‍കോര്‍ഡിയ ക്യാപ്റ്റന്‍ വീട്ടുതടങ്കലില്‍
റോം: മധ്യധരണ്യാഴിയില്‍ പാറക്കെട്ടിലിടിച്ച് മുങ്ങിയ ഇറ്റാലിയന്‍ ആഡംബരക്കപ്പലിന്റെ ക്യാപ്റ്റനെ വീട്ടുതടങ്കലില്‍ സൂക്ഷിക്കാന്‍ ഇറ്റാലിയന്‍ കോടതി ഉത്തരവിട്ടു.

അപകടം നടന്ന ഉടന്‍ കോസ്റ്റ കോണ്‍കോര്‍ഡിയയുടെ ക്യാപ്റ്റന്‍ ഫ്രാന്‍സിസ്‌കോ ഷെട്ടിനോ പോര്‍ട്ട് ഓഫീസറുമായി സംസാരിച്ചതിന്റെ റെക്കോഡിങ്ങും പുറത്തുവന്നിട്ടുണ്ട്. അപകടത്തിനുശേഷം യാത്രക്കാരെ രക്ഷപ്പെടുത്തുന്നതിനുമുന്‍പേ ക്യാപ്റ്റന്‍ സ്വയരക്ഷ നോക്കി രക്ഷപ്പെടുകയായിരുന്നു. ക്യാപ്റ്റനോട് കപ്പലില്‍ തുടരാന്‍ പോര്‍ട്ട് ഓഫീസര്‍ ആവര്‍ത്തിച്ച് പറയുന്നതായും ശബ്ദരേഖയിലുണ്ടെന്ന് ഒരു ലോക്കല്‍ ന്യൂസ്‌പേപ്പര്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഈ ആരോപണങ്ങള്‍ ക്യാപ്റ്റന്‍ നിഷേധിച്ചിട്ടുണ്ട്.

ചൊവ്വാഴ്ച നടത്തിയ തിരച്ചിലില്‍ 10 പേരുടെ മൃതദേഹം കൂടി കണ്ടെത്തിയിട്ടുണ്ട്. ഇറ്റലി, ഫ്രാന്‍സ്, യു.എസ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള 20 പേരെക്കുറിച്ച് ഇനിയും വിവരം ലഭിച്ചിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ആഗസ്തില്‍ കപ്പല്‍ ഉടമകളുടെ സമ്മതത്തോടെ വഴിമാറി യാത്രചെയ്യുന്നതിനിടെ ഈ കപ്പല്‍ സമാന അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക