Image

സാബു വര്‍ഗീസ്‌ ഡിട്രോയിറ്റില്‍ നിര്യാതനായി

അലന്‍ ജോണ്‍ Published on 15 June, 2011
സാബു വര്‍ഗീസ്‌ ഡിട്രോയിറ്റില്‍ നിര്യാതനായി
ഡിട്രോയിറ്റ്‌: വെയിന്‍ കൗണ്ടി വാട്ടര്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ മാനേജരും സെന്റ്‌ തോമസ്‌ ഓര്‍ത്ത്‌ഡോക്‌സ്‌ ചര്‍ച്ച്‌ മുന്‍ ട്രസ്റ്റിയും മാനേജിംഗ്‌ കമ്മറ്റി അംഗവുമായിരുന്ന സാബു വര്‍ഗീസ്‌(48) ഡിട്രോയിറ്റില്‍ നിര്യാതനായി. കുണ്ടറ വൈരമണ്‍ പരേതനായ പി. ജി. വര്‍ഗീസിന്റേയും അച്ചാമ്മ പണിക്കരുടെയും മകനാണ്‌.

ഭാര്യ- ശാന്ത, മക്കള്‍-ദീപ, ദിവ്യ, ദിലന്‍. ഓര്‍ത്ത്‌ഡോക്‌സ്‌ സഭ മാനേജിംഗ്‌ കമ്മറ്റി മെമ്പര്‍ ബെനഡിക്‌റ്റ്‌ വി, ജേക്കബ്‌ വര്‍ഗീസ്‌, സൂസന്‍ തോമസ്‌, ലിസി വര്‍ഗീസ്‌, ഷീല സജി എന്നിവര്‍ സഹോദരങ്ങളാണ്‌. ശവസംസ്‌ക്കാര ശുശ്രൂഷകള്‍ ജൂണ്‍ 17 വെള്ളിയാഴ്‌ച രാവിലെ 9 മണിയ്‌ക്ക്‌ ഡിട്രോയിറ്റ്‌ സെന്റ്‌ തോമസ്‌ ഓര്‍ത്ത്‌ഡോക്‌സ്‌ പള്ളിയില്‍ നടക്കും.
സാബു വര്‍ഗീസ്‌ ഡിട്രോയിറ്റില്‍ നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക