Image

താക്കോലുകള്‍ തേടി (നിരൂപണംഃ അക്ഷരത്താഴിന്റെ നഷ്‌ടപ്പെട്ട ചാവികള്‍ -ഡോ. ജോയ്‌ ടി. കുഞ്ഞാപ്പു:സുധീര്‍ പണിക്കവീട്ടില്‍)

Published on 12 November, 2015
താക്കോലുകള്‍ തേടി (നിരൂപണംഃ അക്ഷരത്താഴിന്റെ നഷ്‌ടപ്പെട്ട ചാവികള്‍ -ഡോ. ജോയ്‌ ടി. കുഞ്ഞാപ്പു:സുധീര്‍ പണിക്കവീട്ടില്‍)
2015 ലെ കവിതയ്‌ക്കുള്ള ലാന അവാര്‍ഡ്‌ നേടിയ ഡോക്‌ടര്‍ ജോയ്‌ ടി കുഞ്ഞാപ്പുവിന്റെ `അക്ഷരത്താഴിന്റെ നഷ്‌ടപ്പെട്ട ചാവികള്‍'' എന്ന കവിതാസമാഹാരത്തെ കുറിച്ചു 2012ല്‍ ഇ മലയാളിയില്‍ വന്ന നിരൂപണം പുന:പ്രസിദ്ധീകരിക്കുന്നു.

ആധുനിക കവിതകള്‍ എന്നു കേള്‍ക്കുമ്പോള്‍ പലരുടേയും ധാരണ വായിക്ലാല്‍ ആര്‍ക്കും മനസ്സിലാകാത്തത്‌ എന്നാണു. എന്നെ സംമ്പന്ധിച്ചേടത്തോളം ഞാന്‍ അത്തരം കവിതകളെ എനിക്ക്‌ മനസ്സിലാകാത്തത്‌ എന്ന്‌ കരുതുന്നു. ഡോക്‌ടര്‍ ജോയ്‌ ടി. കുഞ്ഞാപ്പുവിന്റെ `അക്ഷരത്താഴിന്റെ നഷ്‌ടപ്പെട്ട ചാവികള്‍' എന്ന പുതിയ കവിതാ സമാഹാരത്തിന്റെ ഒരു കോപ്പി എന്റെ മുന്നിലിരുന്നു എന്നെ പേടിപ്പിക്കുന്നുണ്ട്‌. കവിതകള്‍ ആധുനിക സ്വഭാവമുള്ളവയാണു, അതു കൊണ്ടാണീ പരിഭ്രമം. ഒരാവര്‍ത്തി ഞാനത്‌ വായിച്ച്‌ കഴിഞ്ഞു. അറുപത്തിയേഴ്‌ കവിതകള്‍ ഉള്‍കൊള്ളുന്ന ഈ കവിതാസമാഹരത്തെപ്പറ്റി കവി പ്രകടിപ്പിക്ലിട്ടുള്ള അഭിപ്രായത്തിന്റെ ബലത്തിലാണു ഞാന്‍ കവിതകളെ സമീപിക്കുകയും എന്റേതായ ഒരു നിഗമനത്തില്‍ എത്തുകയും ചെയ്യുന്നത്‌. കവി എഴുതുന്നു. കവിതകളിലെ പ്രധാന ആശയങ്ങള്‍ സ്‌ഫുടീകരിക്കുന്ന രൂപഭാവതലങ്ങള്‍ ഇവയെന്ന്‌ എനിക്ക്‌ തോന്നുന്നു. വ്യക്‌തിഗതം, സാമൂഹ്യവിമര്‍ശനം, പൊതുതത്വം, സ്വദര്‍ശനം, സ്വവ്യാഖാനം, സഹാനുഭൂതി, കവിതയും എഴുത്തും, മേജിക്കല്‍ റിയലിസം , കാല്‍പ്പനിക സ്വപ്‌നം, സറിയലിസം, ശുദ്ധനര്‍മ്മം, ഗ്രാഹുതുരത്വം, തര്‍ജ്‌ജമ, ശാസ്ര്‌തബോധം, അന്യവല്‍ക്കരണം, ഇഛാഭ്‌ംഗം, ശുഭാപതി വിശ്വാസം, സംഗീതം. കവിയുടെ ഈ പ്രസ്‌താവന നിരൂപകനു വളരെ സഹായകമാകുന്നു എന്നു ഞാന്‍ മനസ്സിലാക്കി. മേല്‍പറഞ്ഞ വകതിരിവുകളുടെ വെളിച്ചത്തില്‍ കവിതകളുടെ ദുര്‍ഗ്രഹത വിട്ടുമാറുകയും കൂടുതല്‍ ആസ്വാദകരമാകയും ചെയ്യുന്നുണ്ട്‌.

ആധുനിക കവിതകള്‍ എന്നു്‌ വായനകാര്‍ വേര്‍തിരിച്ച്‌ കാണുന്ന കവിതകളില്‍ കവികള്‍ പ്രകടിപ്പിക്കുന്ന ആശയം അവരുടെ അനുഭവമണ്ഡലങ്ങളില്‍ നിന്നു ആര്‍ജ്‌ജിച്ചെടുക്കുന്നവയാണ്‌. കാല്‍പ്പനികത ഒരു ചോക്ലേറ്റ്‌ പോലെ വായനകാരന്റെ വായില്‍ അലിയുമ്പോള്‍ ആധുനിക കവിത അങ്ങനെ ഒരു സുഖം തരുന്നിക്ല. അതായ്‌ത്‌ എല്ലാവര്‍ക്കും അതു സുഗ്രഹമാകണമെന്നില്ല. exoteric) അതിനു കാരണം ആധുനിക കവിതപ്രസ്‌ഥാനത്തിലെ കവിയുടെ അനുഭവമണ്‌ഡലങ്ങളുമായുള്ള വായനക്കാരന്റെ അപരിചിതത്വമാണ്‌. തന്മൂലം കവിയുടെ സങ്കലപ്പങ്ങള്‍ക്കൊപ്പം വായനക്കാരനു ഉയരാന്‍ കഴിയാതെ കവിതയുടെ പൊരുള്‍ മനസ്സിലാക്കാന്‍ പ്രയാസമകുന്നു. ജീവിതത്തില്‍ പലപ്പോഴും സന്തോഷം തരുന്നത്‌ ഒര്‍ക്കലും സംഭവിക്കില്ലെന്നു നമുക്ക്‌ ബോദ്ധ്യമുള്ള ഒരു കാര്യത്തില്‍ ശുഭാപ്‌തി വിശ്വാസമര്‍പ്പിക്കുന്നതിലാണു. ഇതു വളരെ വിചിത്രമായി തോന്നാം. പക്ഷെ മനുഷ്യ മനസ്സിന്റെ പ്രത്യേകതയാണത്‌. അതു കൊണ്ടാണു നമ്മള്‍ നിരന്തരം കബളിപ്പിക്കപെടുന്നത്‌. പൊള്ളുമെന്നു അറിഞ്ഞിട്ട്‌ തന്നെ അഗ്നിയെ തൊടാന്‍ പോകുന്നത്‌. ആധുനിക കവിതകളില്‍ കാണുന്ന ഒരു പ്രവണത അല്ലെങ്കില്‍ പ്രത്യേകത ഭാവന ചിലപ്പോള്‍ ബുദ്ധിയുടെ വരുതിക്കുള്ളില്‍ കയറി ഒരു മായിക യാഥാര്‍ത്ഥ്യം പ്രാപിക്കുന്നു എന്നാണു. പലപ്പോഴും ആ മായാ യവനിക നീക്കാതെ നമ്മള്‍ക്ക്‌ അരങ്ങില്‍ നടക്കുന്നത്‌ എന്താണെന്നു മനസ്സിലാകുകയില്ല. ഡോക്‌ടര്‍ കുഞ്ഞാപ്പുവിന്റെ കവിതകള്‍ക്കുള്ള വിശേഷത അത്‌ പ്രത്യക്ഷത്തില്‍ വളരെ ലളിതവും, വര്‍ണ്ണാനപൂരിതവുമാണെന്നു തോന്നുന്നുവെന്നാണു. വായനക്കാരന്റെ അറിവും, കവിതാപരിചയവും വായന ഹ്രുദ്യവും കൂടുതല്‍ ആസ്വാദ്യകരവുമാക്കുന്നു.


സ്വദര്‍ശനം, സ്വവ്യാഖ്യാനം, തര്‍ജ്‌ജമ, കുറുങ്കവനം സംഗീതം എന്നീ വിഭാഗങ്ങളില്‍ പെടുത്താവുന്ന കവിതകളാണു ടിപ്പണിക്കവിത, തര്‍ജ്‌ജമക്കവിത, പരാജയം, എന്റെ മുഖം, പെണ്ണു, വെപ്പാട്ടി, ബ്രഹ്‌മചാരിയുടെ മൗനഗീതം, ഗൈഡ്‌, മുതലായവ. ഫ്രഞ്ച്‌ കവിയും, നോവലിസ്‌റ്റുമായ അപ്പൊലിനിയരുടെ കവിതയുടെ പരിഭാഷയാണ്‌. തര്‍ജ്‌ജമക്കവിത. സറിയലിസത്തിന്റെ ഉപജ്‌ഞാതാവായ അപ്പൊലിനിയര്‍ കവിതയില്‍ വിവരിക്കുന്ന ബിംമ്പങ്ങളുടെ ആക്രുതിയില്‍ എഴുതുന്നതും പതിവാക്കിയിരുന്നു. ഇവിടെ ഹ്രുദയത്തെക്കുറിച്ച്‌്‌ പറയുന്നത്‌കൊണ്ടു അക്ഷരങ്ങള്‍ ഹ്രുദയാക്രുതിയില്‍ എഴുതിയിരിക്കുന്നു. മൂലക്രുതിയില്‍ നാളം എന്നു (Flame) മാത്രമെയുള്ളു പക്ഷെ ഡോക്‌ടര്‍ കുഞ്ഞാപ്പു അതു മെഴുകുതിരിനാളം എന്നു പരിഭാഷ ചെയ്‌തീട്ടുള്ളത്‌ വളരെ ഉചിതവും ശരിയുമാണു. കാരണം ഈ വരികള്‍ അപ്പോലിനിയരുടെ ശവകുടീരത്തിലെ സ്‌മരണ കുറിപ്പാണു. തല കീഴായി്‌ പിടിക്കുന്ന മെഴുകുതിരികള്‍ അല്‍പ്പ സമയം കഴിഞ്ഞാല്‍ ഓക്‌സിജന്‍ കിട്ടാത്തത്‌ മൂലം കെട്ടുപോകുന്നു. ഇഹലോകവാസം വെടിഞ്ഞ്‌ മണ്ണിനടിയില്‍ വിശ്രമിക്കുന്ന അപ്പോലിനിയരുടെ ഹ്രുദയ മിടിപ്പും മരണത്തോടെ നിന്നുപോയി.

കര്‍ണ്ണാടക സംഗീതത്തിലെ `യതി'യോട്‌ കടപ്പാട്‌ രേഖപ്പെടുത്തികൊണ്ട്‌ വിരചിച്ച ടിപ്പണികവിത വായനക്കാരന്റെ കൗതുകവും ജിജ്‌ഞാസയും വളര്‍ത്തുന്നതാണു. സ്വരങ്ങളുടെ അല്ലെങ്കില്‍ ശബ്‌ദങ്ങളുടെ വ്യത്യസ്‌ഥമായ സഞ്ചയങ്ങളെ സംയോഗിപ്പിക്കുമ്പോള്‍ സംഗീതത്തിനു മനോഹരമായ ഒരു രൂപം ഉണ്ടാകുന്നു. ഈ കവിതയില്‍ അക്ഷരങ്ങള്‍ ക്രമീകരിച്ച്‌ - ആദ്യം തുടങ്ങുന്ന അക്ഷരം പിന്നെ പറയുന്ന വാക്കുകളുടെ അവസാനവും, രണ്ടാമത്തെ വാക്കിന്റെ ആദ്യത്തെ അക്ഷരം മൂന്നാമത്തേയും നാലാമത്തേയും വാക്കിന്റെ അവസാനത്തിനു മുമ്പു വരുന്നുണ്ട്‌.ല്‌പഅതെ സമയം ആ അക്ഷരവും, വാക്കും പിന്നെ വാക്കുകളും ഒരു ആശയത്തിന്റെ ദര്‍ശനം പകരുന്നു. സംഗീതത്തെക്കുറിച്ചുള്ള കവിയുടെ അഗാധ ജ്‌ഞാനമായിരിക്കും ഈ കുറുങ്കവിതയുടെ പിറവിക്ക്‌ പിന്നില്‍.

മനുഷ്യന്‍ ഉറങ്ങുന്ന സമയത്താണു അവന്റെ യഥാര്‍ത്ഥ പ്രക്രുതം പ്രകടിപ്പിക്കുന്നത്‌. പക്ഷെ അതാരും കാണുന്നില്ല. ഉണരുമ്പോള്‍ അവന്‍ ധാരാളം മുഖങ്ങള്‍ സ്വീകരിക്കുന്നു.ല്‌പഉണര്‍വിനും ഉറക്കത്തിനുമിടക്കുള്ള മുഖം അവന്റെ സ്‌ഥായിയായ ഭാവമല്ല. പെണ്ണിനെ കുറിക്ല്‌ എഴുതിയ നാലു വരികള്‍ പ്രേമവും, ബന്ധവുമായികഴിഞ്ഞാല്‍ അവള്‍ വെറും ഉപകരണമായിപോകുമെന്നാണെന്നു ധരിക്കാം. ഉപയോഗിക്കാനുള്ള ഒരു ഉപകരണം. വെപ്പാട്ടിയിലും വാക്കുകള്‍ കൊണ്ട്‌ ഒരു ജാലവിദ്യ കാണിക്കുന്നുണ്ട്‌.

കവിയുടെ നഷ്‌ടപെട്ട താക്കോലുകള്‍ കണ്ടെത്താനുള്ള എന്റെ ഒരു ശ്രമം മാത്രമാണിത്‌. അതേസമയം അറുപത്തിയേഴ്‌ കവിതകള്‍ മുഴുവനും നിരൂപണ വിധേയമാക്കുന്നിക്ല, അതു ഒരു ലേഖനപരിധിയില്‍ ഒതുക്കാന്‍ സാദ്ധ്യവുമക്ല. എങ്കിലും അവയിലെ ആശയങ്ങളെ പൊതുവായി പരാമര്‍ശിക്കാന്‍ ശ്രമിച്ചിട്ടുണ്ട്‌. . കവിയുടെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്‌ ഈ സമാഹാരത്തിലെ ചില കവിതകളെ ഈ ലേഖകന്‍ ഇങ്ങനെ തരം തിരിക്കുന്നു. ഗ്രഹാതുരത്വം/ ശുദ്ധനര്‍മ്മം -നഗരപര്‍വ്വം, ക്രിസ്‌ത്വാനുകരണം, നിരൂപണം സമാധാനകാലം. സംഗീതം - സംഗീതമപി , കാല്‍പനിക സ്വപ്‌നം - ചിതറിയ സ്വപ്‌നങ്ങള്‍, ആലത്തൂര്‍ കാക്ക, തിരുപ്പിറവി, ഭാഷാപൊരുള്‍- ഭാഷപഠനം, കവിതയൊരു കവിയും, ശാസ്ര്‌തബോധം -സമയമേ, ബ്രോഡ്‌ വെയിലെ എയ്‌ഡ്‌സ്‌ രോഗി.

മേജിക്കല്‍ റിയലിസം പല കവിതകളിലും പൂര്‍ണ്ണമായും ഭാഗിഗമായും ഉപയോഗിച്ചിട്ടുണ്ട്‌. സാധാരണ സംഭവങ്ങളുടെ വിവരണങ്ങള്‍ക്കിടയില്‍ എഴുത്തുകാര്‍ അവരുടെ മനസ്സില്‍ അപ്പോള്‍ പ്രതിഫലിക്കുന്ന വിചാരങ്ങള്‍ക്ക്‌ രൂപം കൊടുക്കുന്നു. അത്തരം വിചാരങ്ങള്‍ സാധാരണതയിലേക്ക്‌ അസാധാരണമായി നുഴഞ്ഞ്‌ കയറുന്ന കണ്‍കെട്ടു വിദ്യകളാണു. യാഥാര്‍ത്ഥ്യങ്ങള്‍ക്ക്‌ ഒരു മാന്ത്രിക സ്‌പര്‍ശനം കൊടുത്തുകൊണ്ട്‌ എഴുത്തുകാരന്റെ ഭാവന ചിറകുവിരിക്കുന്നത്‌ കണ്ടു വായനക്കാര്‍ അതുഭുതപ്പെട്ടുപോകും.നമ്മള്‍ കണ്ണു കൊണ്ട്‌ കാണുകയും കാതു കൊണ്ടു കേള്‍ക്കുകയും ചെയ്യുമ്പോള്‍ ഡോക്‌ടര്‍ കുഞാപ്പുവിന്റെ ഒരു കഥാപാത്രത്തിനു കാതു കൊണ്ടു കാണുകയും കണ്ണുകൊണ്ടു കേള്‍ക്കുകയും ചെയ്യേണ്ടി വരുന്നുണ്ട്‌. അത്‌ ഒരാളില്‍ കുറ്റം ചുമത്താന്‍ കണ്ടു പിടിക്കുന്ന അസം.മ്പന്ധ ന്യായമായിരിക്കാം. ഒരു സാധാരണ സംഭവമായി അതു വീക്ഷിക്കുമ്പോള്‍ നിരപരാധിയാണെന്നറിഞ്ഞിട്ടും ഒരു മനുഷ്യന്‍ ശിക്ഷിക്കപ്പെടുന്നതിനു കണ്ടു പിടിക്കുന്ന കാരണങ്ങള്‍ എത്രയോ വിചിത്രമെന്നു നമ്മള്‍ കാണുന്നു. അതേപോലെ ഉപദേശികള്‍ സുവിശേഷം പറയുന്നതും അതു ശ്ര്‌ദ്ധിക്കാതെ മനുഷ്യര്‍ അവരുടെ ഇന്ദ്രിയാനുഭൂതിയില്‍ ഏര്‍പ്പെട്ടു ഈ ലോകത്തിലെ സുഖങ്ങള്‍ നുകരുകയും ചെയ്യുന്നു.ല്‌പഎന്നാല്‍ ഉപദേശിയും സംഘവും പ്രചരിപ്പിച്ച ദൈവവചനങ്ങള്‍ നാഗരസഭ വെറും ചവറാക്കി അടിച്ചുവാരി കളയുന്നു എന്നു പറയുമ്പോള്‍ നാഗരികതുടെ ശുചീകരണത്തിനു മുന്നില്‍ മത സംഹിതകള്‍ ചവറായി തൂത്തുവാരിപോകുന്നു എന്നും ആധുനിക കാലഘട്ടത്തില്‍ ഭൗതികതയുടെ പുറകെയാണു ജനം എന്നും വായനക്കാര്‍ മനസ്സിലാക്കുന്നു. ഇവിടെ ഒരു പുലര്‍കാല വേളയില്‍ നഗരമദ്ധ്യത്തില്‍ വചനങ്ങള്‍ മാറിപോകുന്നു, ആകാശവും ഭൂമിയും മാറുന്നില്ല. അതേപോലെ പഴമ വര്‍ക്കിയെ എല്ലാവര്‍ക്കും പരിചയ്‌മുണ്ട്‌. ചെയ്യുന്ന ജോലി ചിലര്‍ക്കെല്ലാം ജീവിതത്തിന്റെ ഒരു ഭാഗമാകയും അത്‌ അവരെ സ്വാധീനിക്കുകയും ചെയ്യുന്നുണ്ട്‌. വര്‍ക്കി കയ്യില്‍ കിട്ടുന്ന കടലസ്സുകള്‍ വായിച്ച്‌ അറിവു നേടിയെന്നു കുളത്തിലെ തവളയെപൊലെ ചിന്തിക്കുന്നു തന്റെ അറിവുകള്‍ പ്രകടിപ്പിക്കുന്നു. എന്നാല്‍ വര്‍ക്കിയെ ഞെട്ടിച്ചുകൊണ്ട്‌ അറിവിന്റെ മാനങ്ങള്‍ വളര്‍ന്ന്‌ വലുതാവുന്നത്‌ നോക്കി വര്‍ക്കി അന്തം വിടുന്നു.

വാക്കുകളെ കൊണ്ട്‌ നിര്‍മ്മിക്കുന്ന ഒരു വാഹനമാണ്‌്‌ കവിത എന്ന്‌ വില്യം കാര്‍ലോസ്‌ വില്യംസ്‌ പറയുമ്പോള്‍ വാഹനത്തിന്റെ മോടിയിലും യന്ത്രങ്ങളിലും ചില സാങ്കേതിക പുരോഗതി നടത്തുകയാണു ഡോക്‌ടര്‍ കുഞ്ഞാപ്പു. പച്ചയായ യാഥാര്‍ത്ഥ്യങ്ങളുടെ നിറമില്ലായ്‌മ എന്നു കവികള്‍ പറയുമ്പോള്‍ പച്ചയും നിറമില്ലായ്‌മയും തമ്മിലുള്ള പൊരുത്തകേടാണു സാധാരണ വായനക്കാരന്‍ കാണുന്നത്‌. എന്നാല്‍ ഒരു നിരൂപണ കണ്ണിലൂടെ നോക്കുമ്പോള്‍ അതിലെ പൊരുത്തം കണ്ടുപിടിക്കപെടുന്നു. മേജിക്കല്‍ റിയലിസം ലാറ്റിനമേരിക്കകാരുടെ കണ്ടു പിടിത്തമാണെന്നു അവര്‍ അവകാശപെടുന്നു. ലോകത്തിന്റെ പത്തു ക്ലാസ്സിക്‌ ക്രുതികളില്‍ ഒന്നായ ഡോണ്‍ ക്യുഹോട്ടയില്‍പോലും(Don Quxiote) മേജിക്കല്‍ റിയലിസം ഉപയോഗിച്ചിരുന്നുവെന്നും പറയപ്പെടുന്നുണ്ട്‌. എങ്കില്‍ പിന്നെ ഭാരതീയ പുരാണങ്ങളിലും ഇതിഹാസങ്ങളിലും ഇതുണ്ടായിരുന്നു എന്നു പരിശോധിക്കുമ്പോള്‍ കാണാം. അപ്പോള്‍ ഭാരതത്തില്‍ നിന്നും വന്ന ഡോക്‌ടര്‍ കുഞ്ഞാപ്പുവും അതിവിദഗ്‌ദ്ധമായി ഈ രീതി കൈകാര്യം ചെയ്യുന്നതില്‍ അത്ഭുതമില്ല.ഡോക്‌ടര്‍ കുഞ്ഞാപ്പുവിന്റെ കവിതകളിലെ പ്രതിമാനങ്ങള്‍ സാധാരണ ജീവിതത്തില്‍ നമ്മള്‍ കാണുന്നവയാണെകിലും സ്വപ്‌നങ്ങളില്‍ നിന്നോ ഉപബോധമനസ്സില്‍ നിന്നോ ബോധമനസ്സിന്റെ അറിവോടെ രൂപപെടുത്തിയ പോലെ അവയില്‍ ഒരു മാന്ത്രിക സ്വാധീനമുള്ളതായി അനുഭവപ്പെടാം.ല്‌പകലയുടെ സ്‌പര്‍ശനം കൊണ്ട്‌ അവ കൂടുതല്‍ ഹ്രുദയഹാരികളാകുന്നു. കുഞ്ഞി കയ്യില്‍ പറിച്ചെടുത്ത പുല്‍കൊടികളുമായി ഒരു ബാലിക അമേരിക്കന്‍ കവി വാള്‍ട്‌ വിറ്റ്‌മാനോട്‌ ചോദിക്കുന്നു. `ഇതെന്താണെന്ന്‌? സാധാരണ മനുഷ്യന്‍ `പുല്ലു' എന്നു പറഞ്ഞ്‌ അവസാനിപ്പിക്കുന്ന രംഗം ആ കവി എങ്ങനെ പകര്‍ത്തുന്നു എന്നു നോക്കുക. അഭിലാഷങ്ങളുടെ ഹരിത സമ്രുദ്ധിയില്‍ നെയ്‌തെടുത്ത എന്റെ പ്രക്രുതിയുടെ പതാകയോ,അതോ ദൈവത്തിന്റെ തൂവ്വാലയോ, സുഗന്ധവും സ്‌മ്രുതിയുമുള്ള ഒരുപഹാരം കലപ്പന ചെയ്‌ത്‌ മാനത്ത്‌ നിന്നും വീഴ്‌ത്തിയതോ, അങ്ങനെ പോകുന്ന പുല്ലിനെപ്പറ്റിയുള്ള കവിയുടെ ചിന്തകള്‍. അപ്പന്റെ കൈ പിടിച്ച്‌ നടന്നപ്പോഴും വളര്‍ന്നപ്പോളുണ്ടായ ഏകാന്ത യാത്രയിലും ഡോക്‌ടര്‍ കുഞ്ഞാപ്പുവും വളരെ നിസ്സാരവും, സാധാരണവുമെന്നു വായനക്കാരനു തോന്നുന്ന പല കാഴ്‌ചകളും കാണുന്നുണ്ട്‌. കിറുക്കാനാശാരിയും, വെള്ളരോമാവ്രുതമാം ശരീരമുള്ള പട്ടിയും, മക്കള്‍ സഹോദരരും അങ്ങനെ കവിതയില്‍ കയറി വരുന്നു.

ആധുനികത എന്ന പേരില്‍ പ്രത്യക്ഷപ്പെടുന്ന മിക്ക കവിതകളും മസ്‌തിഷ്‌ക്ക വ്യായാമം കൊണ്ട്‌ സിസ്സേറിയന്‍ ചെയ്‌തെടുക്കുന്ന ജാരസന്തതികളാണു. അവ വായനക്കാരന്റെ മുന്നില്‍ ചോദ്യ ചിഹ്നം പോലെ നില്‍ക്കുന്നു. ഡോക്‌ടര്‍ കുഞ്ഞാപ്പുവിന്റെ കവിതകള്‍ ആധുനികതയുടെ പരിവേഷം കൈകൊള്ളുന്നുണ്ടെങ്കിലും ഒരു പ്രത്യേക തലം പൂണ്ട്‌ നില്‍ക്കുന്നു. കാരണം വാള്‍ട്ട്‌ വിറ്റ്‌മാന്റെ കവിത പരിഭാഷപ്പെടുത്തിയ ഡോക്‌ടര്‍ കുഞ്ഞാപ്പുവിനും അതു തന്നെയാണു പറയാനുള്ളത്‌ എന്നു അദ്ദേഹത്തിന്റെ ഈ സമാഹാരത്തിലെ കവിതകള്‍ നമ്മോട്‌ പറയുന്നു. ഃ ഹേ വായനക്കാരാ... എന്നുള്ളിലെന്നപോല്‍ ജീവന്‍ ത്രസിക്കും, അഭിമാനം സ്‌ഫുരിക്കും, സ്‌നേഹം ചൊരിയും ഹ്രുദയം നിനക്കെങ്കില്‍ കുത്തിക്കുറിക്കും ഞാന്‍ വിടരും മന്ത്രാക്ഷരങ്ങള്‍.

അമേരിക്കന്‍ മലയാള സാഹിത്യ സംഘടനകള്‍ മലയാളത്തിലെ ആധുനിക കവിതകളെ കുറിച്ച്‌്‌ `അക്ഷരത്താഴിന്റെ നഷ്‌ടപ്പെട്ട ചാവികള്‍' എന്നു ഈ ലേഖകന്‍ വിശ്വസിക്കുന്നു.

ഡോക്‌ടര്‍ കുഞ്ഞാപ്പു കവിതാരംഗത്ത്‌ ഒരു നവാഗതനല്ല. അദ്ദേഹത്തിന്റെ ഏറെ കവിതകള്‍ മുമ്പും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്‌. എങ്കിലും ഡോക്‌ടര്‍ കുഞ്ഞാപ്പുവിനും അദ്ദേഹത്തിന്റെ തുടര്‍ന്നുള്ള കവിതായത്‌നങ്ങള്‍ക്കും വിജയാശംസ്‌കള്‍ നേര്‍ന്നുകൊണ്ട്‌,

പുസ്‌തകത്തിന്റെ കോപ്പികള്‍ക്ക്‌ ഡോക്‌ടര്‍ കുഞ്ഞാപ്പുവുമായി ബന്ധപ്പെടാവുന്നതാണു്‌. ഫോണ്‍ % 917-710-6049/ഇ-മെയില്‍ഃ ProfessorKunjappu@gmail.com അല്ലെങ്കില്‍ ആമസോണ്‍ ഡോട്‌ കോമില്‍ പോയി താഴെ കാണുന്ന ലിങ്കില്‍ നിന്നും ഓര്‍ഡര്‍ ചെയ്യാവുന്നതാണ്‌.

http://www.amazon.com/Lost-Keys-Lock-Words-Malayalam/dp/1490571035/ref=sr_1_6?s=books&ie=UTF8&qid=1447259475&sr=1-6&keywords=joy+kunjappu
July 20, 2012 /New York/
ശുഭം

താക്കോലുകള്‍ തേടി (നിരൂപണംഃ അക്ഷരത്താഴിന്റെ നഷ്‌ടപ്പെട്ട ചാവികള്‍ -ഡോ. ജോയ്‌ ടി. കുഞ്ഞാപ്പു:സുധീര്‍ പണിക്കവീട്ടില്‍)താക്കോലുകള്‍ തേടി (നിരൂപണംഃ അക്ഷരത്താഴിന്റെ നഷ്‌ടപ്പെട്ട ചാവികള്‍ -ഡോ. ജോയ്‌ ടി. കുഞ്ഞാപ്പു:സുധീര്‍ പണിക്കവീട്ടില്‍)താക്കോലുകള്‍ തേടി (നിരൂപണംഃ അക്ഷരത്താഴിന്റെ നഷ്‌ടപ്പെട്ട ചാവികള്‍ -ഡോ. ജോയ്‌ ടി. കുഞ്ഞാപ്പു:സുധീര്‍ പണിക്കവീട്ടില്‍)
Join WhatsApp News
വിദ്യാധരൻ 2015-11-13 10:48:51
നിങ്ങളുടെ നിരൂപണത്തിന്റെ ശൈലി എനിക്ക് ഇഷ്ടപ്പെട്ടു.  അക്ഷരത്താഴിന്റെ നഷ്ടപ്പെട്ട ചാവി ' എന്നെ ഒരിക്കലും  ഭയപ്പെടുത്തിയിട്ടില്ല. പക്ഷെ അദ്ദേഹത്തിൻറെ ചില ഹാലോവീൻ മുഖം മൂടി വച്ച് (റിയലിസം, കാല്പനിക സ്വപ്നം , ശാസ്ത്രബോധം) വരുന്ന കവിതകൾ എനിക്ക് കാല്പ്പനിക സ്വപ്നത്തെക്കാൾ പേടിസ്വപ്നമായി മാറുന്നു.  അദ്ദേഹത്തിൻറെ പരിതികളുള്ള അറിവിനെ ഞാൻ മാനിക്കുന്നു.  ഡോക്ടർ. കുഞ്ഞാപ്പു സംഗീത ബോധമുള്ള വ്യക്തിയെന്ന് ഞാൻ അദ്ദേഹത്തിൻറെ തന്നെ ലേഖനങ്ങളിൽ നിന്ന് വായിച്ചു മനസിലാക്കിയിട്ടുണ്ട്. സംഗീതത്തിന്റെ താള ലയങ്ങളെ മനസിലാക്കിയ ഒരു വ്യക്തി കവിതയുടെ കാര്യം വരുമ്പോൾ എടുക്കുന്ന നിലപാടിനോട് എനിക്ക് യോചിക്കാൻ കഴിയില്ല. നൂറ്റാണ്ടുകളായി അടുക്കും ചിട്ടയോടും താളലയങ്ങളോടും  എഴുതിപോന്നിരുന്നു ഒരു കാവ്യസംസ്കാരത്തെയാണ് ആധുനികം, അത്യന്താധുനികം എന്നൊക്കെ പറഞ്ഞു ചിലർ അടിച്ചു പൊളിക്കാൻ ശ്രമിക്കുന്നുതു. എത്രപേർക്ക് സച്ചിതാനതന്റെയും ബാലകൃഷ്ണൻ ചുള്ളിക്കാടിന്റെയും കവിതകൾ മനപ്പാടമാക്കി ആലപിക്കാൻ കഴിയും?   . ഒരു പക്ഷെ അവാർഡ് കൊടുത്ത് ശ്വാസം മുട്ടിച്ചു കൊന്നുകാണും)  സംഗീതത്തിൽ വിവിധ രാഗങ്ങൾ ഉള്ളതുപോലെ കവിതയിൽ മനുഷ്യന്റെ വിവിധ വികാരങ്ങളെ ഉൾക്കൊണ്ടു എഴുതത്തക്ക രീതിയിൽ വൃത്തങ്ങളും മുണ്ട്.  ആകെ കുഴഞ്ഞുമറിഞ്ഞ ഒരവസ്ഥ പ്രകൃതിയിൽ കാണാംമെങ്കിലും അപ്‌സ്വരങ്ങളില്ലാത്ത ഒരു സംവിധാനം പ്രകൃതിക്ക് ഉണ്ട് എന്നത് നമ്മൾക്ക് അറിയാവുന്നതാണ് .  ഒരു ശാസ്ത്രജ്ഞ നായ പ്രൊഫ്‌. കുഞ്ഞാപ്പുവിനു മാറ്റാരേക്കാളും നന്നായറിയാം. പക്ഷെ കവിതയുടെ കാര്യം വരുമ്പോൾ,  അദ്ദേഹത്തിൻറെ ക്ലാസിലിരുന്നു രസതന്ത്രത്തിന്റെ നിഗൂഡതകൾ മനസ്സിലാക്കുന്നതിലും ദുർഗ്രഹമാണ്.  അദ്ദേഹത്തിൻറെ കവിത വായിക്കുമ്പോൾ എന്താണ് കവിയുടെ ലക്ഷ്യം എന്നതിനെക്കുറിച്ച് ഞാൻ ചിന്തിക്കാറുണ്ട്.  ഒരു പുതിയ കവിത പ്രസ്ഥാനത്തിലൂടെ സാഹിത്യ ചരിത്രത്തിന്റെ ഭാഗമായി മാറാ നാണോ ? അതോ ഞാൻ കണ്ടിട്ടില്ലാതെ ഒരു ലോകത്തിന്റെ വാധായനം തുറക്കാൻ ഒരു ചാവി വച്ച് നീട്ടുകയാണോ എന്നൊക്കെ.  വൃത്തത്തിലും താളത്തിലും കവിതകൾ കുറിക്കുന്നവരുടെ ലക്ഷ്യം എങ്ങനെയെങ്കിലും അവർ കണ്ട ലോകത്തെ അതിന്റെ സൗന്ദര്യത്തെ അനുവാചകർക്ക് കാട്ടിക്കൊടുക്കുക എന്നതാണ് . അതിലൂടെ എഴുത്തുകാരും അവരുടെ കൃതികളും നമ്മൾ ജീവിക്കുവോളം നമ്മളിൽ ജീവിക്കുന്നു.  നിത്യചൈതന്യയതി പറഞ്ഞതുപോലെ മക്കത്തുള്ള മുഹമ്മദീയപ്പളളിയും , ഇസ്രയേലിലെ പുണ്യ സ്ഥലങ്ങളും, ശബരിമലയിലെ അയ്യപ്പൻറെ പ്രതിഷ്ടയും ഇളക്കി കൂടെകൊണ്ടുപോകാൻ പറ്റില്ലല്ലോ പക്ഷെ ഇവരെക്കുറിച്ചുള്ള സ്തോത്ര ഗീതങ്ങളും കവിതകളും ഭക്തന്മാർ പോകുന്നിടത്തൊക്കെ മന്ത്രമായി ഉരുവിടുന്നു . ഒരു എഴുത്തുകാരനും കവിക്കും ആ നിലയിൽ ഉയരാൻ കഴിയുന്നില്ല എങ്കിൽ അവരുടെ പ്രവർത്തികൾ വ്യർത്ഥമാണ് . സുധീർ പണിക്കവീട്ടിൽ അദ്ദേഹത്തെ എൽപ്പിച്ച കർത്തവ്യം അഭിനന്ദനീയമാം വിധം നിർവഹിച്ചരിക്കുന്നു. വായനക്കാർ വിധികര്ത്താക്കളായിട്ടുള്ള ഇ-മലിയാളി അവാർഡിന് അത് അർഹമാണ് 
വായനക്കാരൻ 2015-11-13 13:02:11
‘താക്കോലുകൾ തേടി’ എന്ന തലക്കെട്ട് ഉചിതമാണ്, കാരണം, മിക്ക ‘കവിത‘കളും കവിതയുടെ താഴിന്റെ ചാവികൾ നഷ്ടപ്പെട്ട കൃതികളാണെന്ന് തോന്നിയിട്ടുണ്ട്.  നിങ്ങൾ ചോദിച്ചേക്കാം ‘ആശയങ്ങളില്ലേ?’ ഉണ്ട്. ഉചിതമായ വാക്കുകളില്ലേ? ധാരാളം ഉണ്ട്. പ്രാസമില്ലേ? പ്രാസത്തിനുവേണ്ടിത്തന്നെ വാക്കുകളുണ്ട്. ഉത്തരാധുനികതക്കുവേണ്ട വൃത്ത/താള ഭംഗമില്ലേ? ഉണ്ട്. അറിവും ദർശനവുമില്ലേ? ഉണ്ട്, അറിവിന്റെ പ്രദർശനം തന്നെയാണവ. പിന്നെയെന്താ പ്രശ്നം?
ഞാനൊരു കഥ പറയാം. ഒരു പെണ്ണുകാണലിനു ശേഷം അമ്മാവൻ ചോദിച്ചു 'ഇഷ്ടമായോ' 'ഇല്ല അമ്മാവാ' അതെന്താ, ധാരാളം മുടിയില്ലേ, മുലയില്ലേ, വേണ്ട  അവയവങ്ങളൊക്കെയില്ലേ? ഉവ്വ് ഉവ്വ് എല്ലാമുണ്ട്‌ അമ്മാവാ, പക്ഷെ സ്ത്രീത്വം എന്നൊന്ന് വേണ്ടേ?
വിദ്യാധരൻ 2015-11-13 21:17:34
മണ്ണും പെണ്ണും ഒരു പോലെയാണ്. കയ്യ്കാര്യം ചെയ്യുന്നതുപോലെയായിരിക്കും ഫലം കിട്ടുന്നത്.    കവിതയിലെ വൃത്തവും അലങ്കാരവും കാവ് സൗധര്യത്തിന്റെ അതിപ്രധാന ഘടകങ്ങളാണ്.  ഇതറിയാവുന്ന അമ്മാവനാണ് മരുമകനോട്‌ മൂടും മുലയും ശ്രദ്ധിക്കാൻ. അവൻ സൃഷ്ടിക്കാൻപോകുന്ന കൃതിയെക്കുറിച്ച് അമ്മാവന് വ്യക്തമായ ധാരണ ഉണ്ടായിരുന്നു  . സൗന്ദര്യത്തിൽ ഒളിഞ്ഞിരിക്കുന്ന സ്ത്രീത്വത്തെ  ഭർത്താവ് കണ്ടെത്തുന്നതുപോലെ . സുന്ദരമായ കവിതയുടെ അന്തസത്തയെ  കാമുകരായ വായനക്കാർ  കണ്ടെത്തികൊള്ളും. പക്ഷെ കവിതയെ സുന്ദരമാക്കേണ്ടത് രചയിതാവിന്റെ കടമയാണ്.

കനകചിലങ്ക കിലുങ്ങി കിലുങ്ങി 
കാഞ്ചന കാഞ്ചി കുലുങ്ങി കുലുങ്ങി 
കടമിഴികോണുകളിൽ സ്വപ്നം മയങ്ങി 
കതിരുതിർപ്പൂപുഞ്ചിരി ചെഞ്ഞുണ്ടിൽ തങ്ങി 
ഒഴുകുമുടയാടയിൽ ഒളിയലകൾ ചിന്നി 
അഴകൊരുടലാർന്നപോലങ്ങനെ മിന്നി 
മതിമോഹനശുഭനർത്തനമാടുന്നയി മഹിതേ 
മമനുന്നിൽ നിന്ന് നീ മലയാള കവിതേ .....(ചങ്ങമ്പുഴ)

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക