Image

യുഎഇയില്‍ നിന്നുള്ള ആദ്യ മലയാളി ഉംറ സംഘം ഫെബ്രുവരി ഒന്നിന് യാത്രതിരിക്കും

Published on 17 January, 2012
യുഎഇയില്‍ നിന്നുള്ള ആദ്യ മലയാളി ഉംറ സംഘം ഫെബ്രുവരി ഒന്നിന് യാത്രതിരിക്കും
ദുബായ്: വിശുദ്ധ ഹജ് കര്‍മത്തിനുശേഷം യുഎയില്‍ നിന്നുള്ള ആദ്യ മലയാളി ബാച്ച് അല്‍ യര്‍മൂക് ഉംറ സംഘം ഫെബ്രുവരി ഒന്നിന് (ബുധന്‍) വൈകുന്നേരം പുറപ്പെടും. യുഎയിലെ ഏറ്റവും വലിയ മലയാളി ഗ്രൂപ്പായ അല്‍ യര്‍മൂക് ഉംറ സര്‍വീസുകള്‍ക്ക് എല്ലാ എമിറേറ്റ്‌സുകളിലും വിപുലമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അല്‍ യര്‍മൂകിന്റെ എല്ലാ ഓഫീസുകളിലും യാത്രക്കാര്‍ക്ക് നേരിട്ട് പാസ്‌പോര്‍ട്ടുകള്‍ സമര്‍പ്പിക്കാവുന്നതാണ്. ഓണ്‍ലൈന്‍ വഴിയും ബുക്കിംഗ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

ദുബായില്‍നിന്നുള്ള വീസക്കാര്‍ക്ക് മെഡിക്കല്‍ ആവശ്യമില്ല. എല്ലാ ബുധനാഴ്ചകളിലും ബസ് സര്‍വീസ്, വ്യാഴാഴ്ചകളില്‍ വിമാന സര്‍വീസ്, മക്കയിലും മദീനയിലും ഹറമുകള്‍ക്കടുത്ത് സ്റ്റാര്‍ ഹോട്ടല്‍ താമസസൗകര്യം, ഫാമിലികള്‍ക്ക് പ്രത്യേക റൂമുകളും ഒരുക്കിയിട്ടുണ്ട്. 

മക്ക മദീന യാത്രക്ക് പുറമേ ചരിത്രപ്രസിദ്ധ സന്ദര്‍ശക കേന്ദ്രങ്ങളായ ഉഹ്ദ്, ഖന്തഖ്, മസ്ജിദ് ഖുബാ, മസ്ജിദ് ഖിബ് ലതൈന്‍, അറഫ, മിന, മുസ്ദലിഫ എന്നീ സ്ഥലങ്ങളിലും സന്ദര്‍ശിക്കുന്നതാണ്. പരിചയസമ്പന്നരും പ്രഗത്ഭരുമായ മാലയാളി അമീറുമാരാണ് യാത്രയ്ക്ക് നേതൃത്വം വഹിക്കുന്നത്. മക്കയില്‍ അഞ്ചു ദിവസവും മദീനയില്‍ മൂന്നു ദിവസവുമായാണ് യാത്ര ക്രമീകരിച്ചിട്ടുള്ളത്. പ്രവാചകന്‍ നബി (സ്വ)യുടെ ജന്മദിനമായ റബീഉല്‍ അവ്വല്‍ 12 ന് മദീനാ പള്ളിയില്‍ ഉണ്ടായിരിക്കും. 

ഫെബ്രുവരി ഒന്നിന് പുറപ്പെടുന്ന ആദ്യ ബാച്ചില്‍ പോകാനാഗ്രഹിക്കുന്നവര്‍ എത്രയും വേഗം പാസ്‌പോര്‍ട്ട് കോപ്പികള്‍ സമര്‍പ്പിച്ച് ബുക്ക്‌ചെയ്യണമെന്ന് ഡയറക്ടര്‍ ഉസ്മാന്‍ സഖാഫി തിരുവത്ര അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 050 5733686 എന്ന നമ്പറില്‍ സമീപിക്കുക.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക