Image

സൗദി മലയാളി ഡയറക്ടറിയിലേക്ക് സൃഷ്ടികള്‍ ക്ഷണിക്കുന്നു

Published on 17 January, 2012
സൗദി മലയാളി ഡയറക്ടറിയിലേക്ക് സൃഷ്ടികള്‍ ക്ഷണിക്കുന്നു

റിയാദ്: സൗദിയിലെ വ്യാപാരസമൂഹത്തിന്റെ സഹകരണത്തോടെ ഫ്രന്റ്‌സ് ക്രിയേഷന്‍സ് പുറത്തിറക്കുന്ന സൗദി മലയാളി ഡയറക്ടറിയിലേക്ക് സൃഷ്ടികള്‍ ക്ഷണിക്കുന്നു.കഥ, കവിത, ലേഖനങ്ങള്‍, അനുഭവക്കുറിപ്പുകള്‍, നിരൂപണങ്ങള്‍, കാര്‍ട്ടൂണ്‍ തുടങ്ങിയ മൗലികമായ രചനകള്‍ക്കൊപ്പം സൗദിയിലെ നിയമ വ്യവസ്ഥയുമായ ബന്ധപ്പെട്ട ചോദ്യ ങ്ങളും എഴുതി അയയ്ക്കാവുന്നതാണ്. 

ജീവകാരുണ്യരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അവരുടെ പ്രവര്‍ത്തനാനുഭവങ്ങള്‍ പങ്കു വയ്ക്കാവുന്നതാണ്. സാമൂഹ്യസംഘടനകള്‍ക്ക് കഴിഞ്ഞ കാലങ്ങളില്‍ നടത്തിയ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളെക്കുറിച്ചും കലാ,സാംസ്‌കാരിക പ്രവര്‍ത്തനങ്ങളെക്കുറിച്ചും വിവരങ്ങള്‍ ഡയറക്ടറിയില്‍ ചിത്രസഹിതം ഉള്‍പ്പെടുത്താന്‍ വിവരങ്ങളും അയച്ചു തരാവുന്നതാണ്. രചനകള്‍  friendscreations@yahoo.com എന്ന ഈമെയില്‍ വിലാസത്തില്‍ ജനുവരി 25 ന് മുമ്പായി ലഭിക്കേണ്ടതാണ്. 

ഫെബ്രുവരി അവസാനവാരത്തില്‍ പുറത്തിറങ്ങുന്ന സൗദി മലയാളി ഡയറക്ടറിയുടെ 5000 കോപ്പികള്‍ സൗദിയിലുടനീളം വിതരണം ചെയ്യുന്നതാണെന്ന് ഫ്രന്റ്‌സ് ക്രിയേഷന്‍സ് പ്രവര്‍ത്തകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0509 460 972.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക