Image

താന്‍ മദ്യപിക്കാറുണ്ടെന്ന് റിമ കല്ലിങ്കല്‍

ആശ എസ് പണിക്കര്‍ Published on 07 November, 2015
താന്‍ മദ്യപിക്കാറുണ്ടെന്ന് റിമ കല്ലിങ്കല്‍
   താന്‍ മദ്യപിക്കാറുണ്ടെന്ന് നടി റിമ കല്ലിങ്കല്‍. മഞ്ജു വാര്യരും റിമയും പ്രധാന വേഷങ്ങളിലഭിനയിച്ച റാണിപദ്മിനിയുടെ പ്രചാരണവുമായി ബന്ധപ്പെട്ട ഒരു ടെലിവിഷന്‍ പരിപാടിക്കിടയിലാണ് റിമ ഇക്കാര്യം തുറന്നു സമ്മതിച്ചത്. ഏഷ്യാനെറ്റിലെ കോമഡി ഷോ താരങ്ങളുമായിട്ടായിരുന്നു ഇരുവരുടേയും ടോക്ക് ഷോ. 

പരിപാടിക്കിടയില്‍ കോമഡി ഷോ താരങ്ങളുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് റിമ ഇക്കാര്യം പറഞ്ഞത്. ഋതു എന്ന സിനിമയില്‍ മദ്യപിക്കുന്ന സീന്‍ വളരെ കൃത്യമായി അഭിനയിച്ചല്ലോ എന്നായിരുന്നു ചോദ്യം. ഈ സീന്‍ അഭിനയിക്കുന്നതിന് എന്തെങ്കിലും തയ്യാറെടുപ്പുകള്‍ വേണ്ടി വന്നിരുന്നോ എന്നും ചോദ്യകര്‍ത്താക്കള്‍ ആരാഞ്ഞു. 

എന്നാല്‍ ജീവിതത്തിലും മദ്യപിക്കാറുള്ളതിനാല്‍ പ്രത്യേകിച്ച് തയ്യാറെടുപ്പുകള്‍ ഒന്നും വേണ്ടി വന്നില്ല എന്ന് റിമ തുറന്നടിച്ചു. മറുപടി കേട്ട് അമ്പരന്ന കോമഡി താരങ്ങളോട് റിമ താന്‍ മദ്യപിക്കാറുണ്ടെന്ന് ആണയിട്ടു പറഞ്ഞപ്പോഴാണ് എല്ലാവര്‍ക്കും വിശ്വാസമായത്. 


താന്‍ മദ്യപിക്കാറുണ്ടെന്ന് റിമ കല്ലിങ്കല്‍
Join WhatsApp News
Dr. Know 2015-11-08 12:29:12
When there is nothing to do people embrace alcohol as an outlet.
GJT 2015-11-10 16:56:43
Try "Smirnoff" vodka, 100 % alcohol !!!
Jack Daniel 2015-11-10 22:07:22
Nobody can beat me. I am Jack Daniel 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക