Image

ലാന സമ്മേളനം: ഒരു അനുവാചകക്കുറിപ്പ്

ഡാളസ് വാല Published on 05 November, 2015
ലാന സമ്മേളനം: ഒരു അനുവാചകക്കുറിപ്പ്
പ്രവാസ ജീവിതത്തിലും മലയാള ഭാഷയോടും സാഹിത്യത്തോടും അഭിനിവേശം പുലര്‍ത്തുന്നവര്‍ പരിമിതികള്‍ക്കുള്ളിലും ഒത്തു ചേര്‍ന്ന ലാന സമ്മേളനം എന്തു കൊണ്ടും വ്യത്യസ്താനുഭവമായി.
മുഖ്യാതിഥിയായി പങ്കെടുത്ത ബെന്യാമിന്‍ സാഹിത്യ ലോകത്തെ പുതിയ ചലനങ്ങളും പ്രസ്ഥാനങ്ങളും പരിചയപ്പെടുത്തിയത് ശ്രോതാക്കളൂടെ വീക്ഷണ ചക്രവാളം വികസിപ്പിച്ചു.
പൊതുവെ നല്ല നിലയില്‍ നടന്ന സമ്മേളനത്തിലെ ചില കല്ലുകടികള്‍ ചൂണ്ടിക്കാട്ടുകയാണിവിടെ.

ഉദ്ഘാടനസമ്മേളനത്തിനു ലാനയുടെ മുന്‍ പ്രസിഡന്റുമാരെ കൂടി വേദിയിലിരുത്തിയത് ഉചിതമായി. പക്ഷെ, സമാപന സമ്മേളനത്തിനു വീണ്ടും അവരെ അണി നിരത്തിയത് കാണികളില്‍ മടുപ്പുളവാക്കി.

ലാനാ എന്ന് തുടങ്ങി ആര് തുടങ്ങി എപ്പോ എവിടെ വെച്ച്തുടങ്ങി. ആരായിരുന്നു ആദ്യം പ്രസിഡന്റ് രണ്ടാമത് പ്രസിഡന്റ് മൂന്നാമത് പ്രസിഡന്റ്എന്നൊക്കെയുള്ള കേട്ട് മടുത്ത പല്ലവി അരോചകമായി. ഈ തര്‍ക്കം തീര്‍ക്കാന്‍ ലാന ഔദ്യോഗികമായി ഒരു ചരിത്രപ്രബന്ധം തയ്യാറാക്കിയാല്‍ ഈ വിഷയം ഇനി ഒരു കണ്‍ വന്‍ഷനിലും കേട്ടു മുഷിയേണ്ടി വരില്ലായിരുന്നു.

എല്ലാ ലാനാ മീറ്റിങ്ങിലും ഇതൊക്കെ തന്നെയല്ലേ ഇവര്‍ക്ക് പറയാനുള്ളൂ. അതും, പറയുന്നതു കടക വിരുധമായ കാര്യങ്ങളും. ലാനായിലുള്ളവര്‍ ആദ്യം ഇതിനൊരു തീരുമാനാമുണ്ടാക്കിയിട്ടു വേണം മുന്നോട്ടു പോകാന്‍. അല്ലാതെ, ഇത് പോലെ ഒരു പൊതു വേദിയിലല്ല ഇത്തരം തര്‍ക്കങ്ങളും, ഉള്‍പ്പോരുകളും, കുടിപ്പകകളും ചര്‍ച്ച ചെയ്യേണ്ടത്. 

തര്‍ക്കങ്ങളുംപ്രശനങ്ങളും വെളിയില്‍ തീര്‍ക്കട്ടെ, പൊതു വേദിയില്‍ ഇതൊന്നും ചര്‍ച്ച ചെയ്യപ്പെടുകയെ വേണ്ട.സെക്രട്ടറിയാണ് അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ ഈ വെടിമരുന്നിന് തീ കൊളുത്തിയതു. അതിനു ശേഷം ചിലര്‍ അതിനെ വലിച്ചു നീട്ടി.പിന്നെ, വരുന്നവരെല്ലാം... ഞാനായിരുന്നു, നീയായിരുന്നു..എന്നൊക്കെയുള്ള വാചകങ്ങള്‍.

ഇനി ചര്‍ച്ചകളുടെ വിഷയം തെരഞ്ഞെടുത്തതില്‍ പുതുമയൊന്നും കണ്ടില്ല. എല്ലാ വര്‍ഷവും പറഞ്ഞു പഴകിയ വിഷയങ്ങള്‍, പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍ എന്നപോലെ, ആയിരുന്നു വിഷയങ്ങള്‍.


കാവ്യ സന്ധ്യയും അത്ര ഫലിച്ചില്ല. പുതിയ കവികളെകുറിച്ചോ പുതു കവിതയെക്കുറിച്ചോ യാതൊന്നും പ്രതിപാദിച്ചു കണ്ടില്ല. കഴിഞ്ഞ നൂറ്റാണ്ടിലെ പത്തു കവികളെക്കുറിചു സംസാരിക്കുക. 15 പേരെ കൊണ്ട് കവിത ചൊല്ലിക്കുക... രാത്രി പന്ത്രണ്ടു വരെ, കവിത കേള്‍ക്കുക.. ഒരല്പം കടുപ്പമായി പോയി..

പ്രവാസത്തിലെ ചെറുകഥ എന്ന സെഷനില്‍ വിഷയം പഴഞ്ചനായിരുന്നുവെങ്കിലും, അവതരണത്തിന്റെ പുതുമ കൊണ്ടും സദസും വേദിയും തമ്മിലുള്ള ഇന്ററാക് ഷന്‍ കൊണ്ടും ചെറുപ്പക്കാരായ പാനലിസ്റ്റുകള്‍ വളരെ നല്ല രീതിയില്‍ കാര്യങ്ങള്‍ അവതരിപ്പിച്ചത് കൊണ്ടും അത്ഹൃദ്യമായി.

ശനിയാഴ്ച സമാപന സമ്മേളനത്തില്‍ വീണ്ടും പുതിയ പ്രസിഡണ്ട് പഴയ പ്രസിഡണ്ട് കസേരകളി. പോട്ടെ സാരമില്ല. ഇത് കൊണ്ട് തീരുമല്ലോ എന്ന് കരുതി ഇരിക്കുമ്പോള്‍ അതാ വരുന്നു കേരള ലിറ്റററി സൊസൈറ്റി വക നടയടി. 

ലാനയുടെ കണ്‍വെന്‍ഷനില്‍ കേരളപ്പിറവി നടത്താന്‍ സമ്മതിച്ചത് ആര് എന്തിനു്?. അതും കലാ പരിപാടികള്‍ മാത്രമല്ല വീണ്ടും, പറയിട്ടു വെഞ്ചാമരം വീശി എഴുന്നള്ളിച്ചു നിരത്തിയുള്ള പ്രകടനം. 

പാവം ബെന്യാമിന്‍. പ്രസംഗിപ്പിച്ചു പ്രസംഗിപ്പിച്ചു അങ്ങേരുടെ ചോരയും നീരും വറ്റിക്കാണും.

ലാനാ പോലെയുള്ള എഴുത്തുകാരുടെ സംഘടനയില്‍ ചേരാതെ മാറി നിര്‍ല്‍ക്കുന്ന, എന്നാല്‍ എഴുത്തും വായനയും താല്പര്യമുള്ള ധാരാളം പേര്‍ വെളിയിലുണ്ട്. പുതുമുഖങ്ങള്‍എന്താണു ലാനായില്‍ വരാന്‍ മടിക്കുന്നതെന്ന ചോദ്യത്തിനുള്ള ഉത്തരം എല്ലാവര്‍ക്കും അറിയാം. അതില്‍ അവരെ കുറ്റം പറയാനും, കഴിയില്ല. ഈ മടുപ്പിക്കലുകളും, വെറുപ്പിക്കലുകളും കാണാനും, കേള്‍ക്കാനും, ജാംബവാന്റെ കാലത്തുള്ള നൂറു തവണ അലക്കിവെളുപ്പിച്ച പുതുമയില്ലാത്ത വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനും അവര്‍എന്തിനു വരണം?

ചെറുപ്പക്കാരായ എഴുത്തുകാര്‍ ഒന്നിക്കേണ്ട കാലം കഴിഞ്ഞു. കഴിഞ്ഞ നൂറ്റാണ്ടിലുണ്ടാക്കിയ ഒരു ഭരണ ഘടനയും കെട്ടിപ്പിടിച്ചു, ആന്യോന്യം ഭള്ളു പറഞ്ഞു അവര്‍ അവിടെ ഇരിക്കട്ടെ. നിങ്ങള്‍ ചെറുപ്പക്കാരായ എഴുത്തുകാര്‍ ചേര്‍ന്ന് എങ്ങിനെ ഒരു നല്ല സാഹിത്യ മീറ്റിംഗ് നടത്താം എന്ന് കാണിച്ചു കൊടുക്കുക. അതിനു സംഘടന പിളര്‍ത്തേണ്ട കാര്യമില്ല.

കണ്‍വന്‍ഷനു വേണ്ടി സദാ സമയവും ഓടി നടന്നവരെ വേണ്ട വിധം അംഗീകരിച്ചോ എന്നും സംശയം. കൃതഞ്ജതാ പ്രസംഗത്തില്‍ അവരുടെയൊക്കെ പേരുകള്‍ ഒരു ഒഴുക്കന്‍ മട്ടില്‍ഒരു ലിസ്റ്റ് വായിച്ചു വെറുതെ പറഞ്ഞതല്ലാതെ വേണ്ട പ്രാധാന്യത്തോടെ ഇവര്‍ക്കൊരു ഒരു നന്ദി പ്രകടനം ലാനാ നടത്തിയില്ലന്നുള്ളതും വന്നവര്‍ ശ്രദ്ധിച്ചു.

രണ്ടാം ദിനം സമയ നിഷ്ഠപാലിച്ചത് അഭിനന്ദനമര്‍ഹിക്കുന്നു. അതുപോലെ മികച്ച സൂവനീറിനും ലാനേയത്തിനും പിന്നില്‍ പ്രവര്‍ത്തിച്ചവരും അഭിനന്ദനമര്‍ഹിക്കുന്നു.

ലാന സമ്മേളനം: ഒരു അനുവാചകക്കുറിപ്പ്
Join WhatsApp News
Ninan Mathullah 2015-11-08 09:34:14
Read several comments here on the LANA convention. Overall the convention was well organized. Those who look for negatives see only negatives. A convention becomes a success when different talents work together. Good writers may not be good organizers. Good organizers may be not good writers like those who run Newspaper may not be the best writers. Both are necessary. I think some of the negative comments here is from a problem of a type of 'Krimi kadi' that has no cure. They are not organizers or writers and do not contribute anything other than these negative comments here that give them a special inner pleasure. Some here will criticize if the group they identify with is not represented well or a member of their group not invited to the convention as chief guest.
വിദ്യാധരൻ 2015-11-08 11:36:33
സത്യം സത്യമായിട്ട് പറ മാത്ത്ള്ളെ ? രണ്ടു പുസ്തകം പ്രകാശിപ്പിക്കാൻ അവസരം കിട്ടിയതുകൊണ്ട് അസത്യം പറയണം എന്നില്ല!
ഹൂസ്റ്റൻ വാല 2015-11-08 18:44:50
മുല്ലപ്പൂ ചൂടിയ പെണ്ണു നടത്തിയ പരിപാടി വിജയം,മുല്ലപ്പൂ ചൂടിയ പെണ്ണു കവിത എഴുതിയാൽ നല്ലത്! ആയിരം കയ്യടി !!മറ്റെല്ലാം മോശം!!! ഡാളസ് വാല എന്ന പേരിൽ ആരാ എഴുതുന്നത്‌ എന്ന് വ്യക്തമായില്ലേ
ഡാളസ് വാല 2015-11-08 17:12:02
ലാനയിലെ തൊഴുത്തില്‍ കുത്ത്  വളരെ  ഏറെ  പലര്‍ക്കും അറിയാം . പുത്തന്‍ അച്ചി പുറപുരം പോലും തൂക്കും എന്ന മട്ടില്‍ മാത്ല്ലയും .Yes it is true your book was published in LANA, so it is ok to be thankful to LANA, but not to the crew. See the absence of many eminent writers; Why they stayed away? Few wants to hold on to power and showoff that they are the 'fathers' of LANA. But they don't have to rub it on us.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക