Image

പിള്ള-ഗണേഷ് പ്രശ്‌നത്തില്‍ ലീഗ് ഇടപെടേണ്ട സാഹചര്യമില്ല: മജീദ്

Published on 17 January, 2012
പിള്ള-ഗണേഷ് പ്രശ്‌നത്തില്‍ ലീഗ് ഇടപെടേണ്ട സാഹചര്യമില്ല: മജീദ്
തിരുവനന്തപുരം: ബാലകൃഷ്ണ പിള്ള- ഗണേഷ് കുമാര്‍ പ്രശ്‌നത്തില്‍ മുസ്‌ലീം ലീഗ്് ഇടപെടേണ്ട സാഹചര്യമില്ലെന്നു ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ.മജീദ്. അതിനുള്ള സാഹചര്യം വന്നാല്‍ ഇടപെടും. പിളളയും ഗണേഷും തമ്മിലുളള പ്രശ്‌നം യുഡിഎഫിലാണ് ആദ്യം ചര്‍ച്ച  ചെയ്യേണ്ടത്. അച്ഛനും മകനും തമ്മിലുള്ള പ്രശ്‌നമാണതെന്നും പ്രശ്‌നം സ്ഥിരമായി തുടരുമെന്ന് കരുതുന്നില്ലെന്നും മജീദ് പറഞ്ഞു. 

വിഷയത്തില്‍ എം.കെ.മൂനീര്‍ നടത്തിയ പ്രസ്താവന വ്യക്തിപരമാണെന്നും പാര്‍ട്ടിയുടെ നിലപാടല്ലെന്നും മജീദ് വ്യക്തമാക്കി. പിള്ള- ഗണേഷ് പ്രശ്‌നത്തില്‍ ലീഗ് ഇടപെട്ട് പരിഹാരത്തിനു ശമിക്കുമെന്നു മുനീര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 

മുസ്‌ലിം ലീഗ് നേതാക്കളുടെ ഇ മെയില്‍ ചോര്‍ത്തല്‍ ഗൗരവമേറിയ വിഷയമാണെന്ന് കെ.പി.എ മജീദ് പറഞ്ഞു. ഇക്കാര്യത്തില്‍ അന്വേഷണത്തിനു ശേഷമേ അഭിപ്രായം പറയാനാകൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക