തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സമരം തുടരുമെന്ന് പ്രഖ്യാപിച്ച കേരള കോണ്‍ഗ്രസിനെ അനുനയിപ്പിക്കാന്‍ മുസ്‌ലിം ലീഗ് നടത്തിയ ശ്രമം പാളി. സമരവുമായി മുന്നോട്ട് പോകുമെന്ന് മന്ത്രി പി.ജെ.ജോസഫ് അറിയിച്ചു. പ്രശ്‌ന പരിഹാരത്തിന് കേരള കോണ്‍ഗ്രസ് ഒരുമാസം സമയം നല്‍കിയത് അവസാനിച്ചതിനാലാണ് വീണ്ടും സമര രംഗത്തെത്തിയതെന്നും മന്ത്രി പറഞ്ഞു.
വിഷയത്തില്‍ മുല്ലപ്പെരിയാര്‍ സമര സമതി നാളെ പ്രഖ്യാപിച്ച ഹര്‍ത്താലിന് കേരള കോണ്‍ഗ്രസ് ധാര്‍മിക പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെതിരേ തൊടുപുഴയില്‍ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി.