Image

ബാബുജനാര്‍ദനന്റെ ഭക്തിപ്രസ്ഥാനത്തില്‍ കുഞ്ചാക്കോ നായകന്‍

Published on 17 January, 2012
ബാബുജനാര്‍ദനന്റെ ഭക്തിപ്രസ്ഥാനത്തില്‍ കുഞ്ചാക്കോ നായകന്‍
ബോംബെ മാര്‍ച്ച് 12 എന്ന പരീക്ഷണം ബോക്‌സ് ഓഫീസില്‍ വിജയം കണ്ടില്ലെങ്കിലും ഗൗരവമായ വിഷയം ചര്‍ച്ചചെയ്ത നല്ല പേര് നേടിയ സിനിമയായിരുന്നു. തിരക്കഥാകൃത്ത് എന്ന പതിവ് വേഷത്തിനൊപ്പം സംവിധായകന്റെ റോള്‍ കൂടി ബാബു ജനാര്‍ദനന്‍ ഏറ്റെടുത്ത ചിത്രമായിരുന്നു ബോംബെ മാര്‍ച്ച് 12. ഒരു വര്‍ഷത്തിന് ശേഷം ആക്ഷേപഹാസ്യത്തിന്റെ മേമ്പൊടിയില്‍ പുതിയ ചിത്രവുമായി ബാബു ജനാര്‍ദനന്‍ വീണ്ടും എത്തുന്നു.

'ഭക്തിപ്രസ്ഥാനം' എന്ന പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ കഥാതന്തു ആള്‍ദൈവങ്ങളും കപടസന്ന്യാസികളുമൊക്കെയാണെന്നാണ് റിപ്പോര്‍ട്ട്. കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന ഭക്തിപ്രസ്ഥാനത്തില്‍ സുരാജ് വെഞ്ഞാറന്മൂട് ഇരട്ടവേഷത്തിലെത്തും. വയലാര്‍ ശരത്തിന്റെ വരികള്‍ക്ക് അഫ്‌സല്‍ യൂസഫിന്റേതാണ് സംഗീതം. കുഞ്ചാക്കോ ബോബന് ചിത്രത്തില്‍ ഒന്നിലേറെ ഗെറ്റപ്പുകളുണ്ടാവും. കുഞ്ചോക്കോ ബോബന്‍ ചെയ്യുന്ന കഥാപാത്രത്തിന്റെ അച്ഛനായും സഹോദരനായും സുരാജ് വേഷമിടും. മാര്‍ച്ച് അവസാനം ചിത്രീകരണം തുടങ്ങുന്ന ചിത്രം മൂന്നു ഷെഡ്യൂളിലായി പൂര്‍ത്തിയാകും.

ബാബുജനാര്‍ദനന്റെ ഭക്തിപ്രസ്ഥാനത്തില്‍ കുഞ്ചാക്കോ നായകന്‍ ബാബുജനാര്‍ദനന്റെ ഭക്തിപ്രസ്ഥാനത്തില്‍ കുഞ്ചാക്കോ നായകന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക