കവിത പുതുവഴിയിലൂടെ (ഗീതാ രാജന്‍)
SAHITHYAM
02-Nov-2015
SAHITHYAM
02-Nov-2015

വൃത്താധിഷ്ടിത കവിതയില്‍ നിന്നും വേറിട്ട വഴിയിലൂടെ ഞാന്‍ സഞ്ചരിക്കുമ്പോള്‍..
എന്റെ കൂടെ ഒരല്‌പ നേരം നിങ്ങളെയും കൂട്ടുകയാണ്....
വാക്കുകളില്ലാത്ത വരികള്‍ക്കിടയില്‍
വായിക്കുന്നുണ്ടത്രെ ചില ഇതിഹാസങ്ങള്‍
വാക്കുകളില്ലാത്ത വരികള്‍ക്കിടയില്‍
വായിക്കുന്നുണ്ടത്രെ ചില ഇതിഹാസങ്ങള്‍
അര്‍ത്ഥ ഗര്‍ഭമായ മൗനത്തെ ഞാന്‍ ഇങ്ങനെ വരച്ചിടുമ്പോള്‍ മനസ്സിന്റെ പിന്നാം പുറങ്ങളില്‍ അലയടിച്ചുയരുന്ന ചങ്ങമ്പുഴയുടെയും വള്ളത്തോളിന്റെയും ഇമ്പമേറിയ വരികള്‍കള്‍ എന്നില്‍ നിന്നും മഞ്ഞു പോകുന്നില്ല..
ആസ്വാദനത്തിന്റെ പുതു വഴികളുടെ തിരച്ചില്‍ നമ്മളെ കൊണ്ടെത്തിക്കുന്നത് അതിര്‍വരമ്പുകളില്ലാത്ത വിശാലതയിലെക്കാണ് എന്നതില്‍ തര്‍ക്കമില്ല !
അനുവാചകന്റെ മനസിന്റെ ആഴങ്ങളിലേക്ക് എത്തിപെടാന്‍ കഴിയുന്ന പദവിന്ന്യസത്തെ പുതുകവിതയെന്നു വിളിക്കുമ്പോള്‍ ലോകോത്തര കവിതകള്‍ക്കൊപ്പം മലയാളകവിതകള്‍ക്കും ഇടം ലഭിക്കുന്നുവെന്ന കാര്യം നമ്മുക്ക് മറക്കാനാവില്ല....
എല്ലാക്കാലവും പുരുഷാധിപത്യം നിലനിന്നിരുന്ന സാഹിത്യ മേഖലയില്‍ ഒറ്റപെട്ടു മാത്രം കേട്ടിരുന്ന സ്‌ത്രീ ശബ്ദത്തിന്റെ സജീവ സാന്നിദ്ധ്യമാണ് പുതു കവിതയുടെ സവിശേഷത...
സഭ്യതയുടെ അതിര്‍വരമ്പുകള്‍ ലങ്കിക്കുന്നുവെന്നതു ദോഷമായോ....മറവില്ലാത്ത, മായം ചേര്‍ക്കാത്ത വികാരാവിഷക്കരമെന്നു അനുവാചകര്‍ വിലയിരുത്തുമ്പോള്‍..
പെണ്ണിന് തന്റെ മനസ് തുറന്നു കാണിക്കാന്‍ ഒരിടം......ഇന്നലെ വരെ കാണാത്ത പെണ്ണിന്റെ വികാര വിചാരങ്ങള്‍ പങ്കുവക്കപെടുന്നു എന്നത് പുതു കവിതയുടെ സംഭാവനകളില്‍ ഒന്ന് തന്നെയാണ് ....ശക്തമായ പെണ് സാന്നിദ്ധ്യം ....അനിത തമ്പി മുതല്‍ അഭിരാമിയില്‍ വരെ എത്തി നില്‌ക്കുന്ന പെണ്‌കവികളുടെ സംഭാവന പുതു കവിതയ്‌ക്ക് പുത്തനുണര്‍വ്വ് പകര്‍ന്നേകുന്നു
നിരാശയകറ്റാന്‍ എനിക്ക് കിട്ടിയിരിക്കുന്നു
മാന്ത്രികഗുളികകള്‍!
എന്നും രാത്രി രണ്ടുവീതം...
പ്രിയനേ,
ഇനി എനിക്ക് നിന്നെ
ആവശ്യമില്ല.
എന്ന ബിന്ദു കൃഷ്‌ണയുടെ വരികള്‍ പെണ്ണിന്റെ നിരാശപൂര്‌ണ്ണ ജീവിതത്തെ വരച്ചിടുന്നു...
ആനുകാലിക രാഷ്ട്രിയ പ്രശ്‌നങ്ങലില്‍ നിന്നും പൂര്‍ണ്ണമായും പുതുകവികള്‍ ഏറ്റെടുക്കുന്നു....
ഫ്‌ലാറ്റില്‍ തളക്കപെടുന്ന കുഞ്ഞിന്റെ ജീവിതം ഉറ്റു നോക്കുന്ന അന്‍വര്‍ അലി
പാതിരാപ്പാതവിളക്കുമരങ്ങളേ
ചക്രവാളപ്പെരുമീനുകളേ
കൂട്ടണേ നിങ്ങടെ കൂട്ടത്തി,ലീവരും
വേരറ്റ പട്ടണപ്പല്ലിനേയും
എന്ന് ഫ്‌ളാറ്റ് ജീവിതത്തിന്റെ ഒറ്റപെടല്‍ അടയാളപെടുത്തുമ്പോള്‍
ആയിരം മതങ്ങളുണ്ടായിരം ദൈവങ്ങളു
ണ്ടാവകയ്‌ക്കെല്ലാമേറെ പ്രാര്‍ഥനകളുമെന്നാല്‍,
അത്രമേലുള്ളം ചുട്ടതൊന്നു ഞാന്‍ കേട്ടിട്ടില്ല,
അത്രയ്‌ക്കു നെഞ്ചം നീറി ഞാന്‍ നിന്നിട്ടില്ല.
അത്രമേലതൃപ്‌തിയില്‍ വെറുപ്പിലോര്‍ത്തിട്ടില്ല
അന്ധനാം, ബധിരനാം, മൂകനാം ദൈവത്തിനെ.
ബധിരരും മൂകരുമായ കുഞ്ഞുങ്ങളുടെ നിസഹയവസ്ഥയില്‍ മനം നൊന്ത റഫിക് അഹമദിന്റെ വരികള്‍ നമ്മളിലേക്ക് ആഴ്‌ന്നിറങ്ങി ഉള്ളുപൊള്ളിക്കുമ്പോള്‍ ... നമ്മളും അറിയാതെ പുതുകവിതയുടെ ഇടനാഴിയിലേക്ക് ഉളിയിട്ടു പോകുന്നില്ലേ?
പുതു കവിതയില്‍ കാല്‌പനികത ചോര്‌ന്നു പോകാതെ ബിംബ സമൃദ്ധമായ കവിതകള്‍ നമ്മുക്കെ ഏറെ കാണാന്‍ കഴിയുമെന്നതില്‍ തര്‌ക്കമില്ല...
ഞാനൊരു മുറിവാണ്,
എങ്കിലും
നീയതില്‍ താമസിക്കും.
ഇരു ധ്രുവങ്ങളിലാണ് നാം
എങ്കിലും
ഒരു ദു:സ്വപ്‌നത്തിന്റെ
ചരിവില്‍ വച്ച്
നമ്മള്‍ കണ്ടുമുട്ടും
എന്ന തീക്കുനിയുടെ വരികള്‍ നമ്മളെ കൊണ്ടെത്തിക്കുന്നത് കാല്‌പനികതയുടെ മറ്റൊരു ലോകത്താണ്...
നാലു വരി മുറിച്ചെഴുതി താനും കവിയായീ എന്നവകാശപെടുന്ന കള്ളനാണയങ്ങള്‍ ഇല്ലാ എന്ന് ഞാന്‍ പറയുന്നില്ല...അവയെ തിരിച്ചറിഞ്ഞു മാറ്റി നിര്‍ത്താന്‍ സാധിച്ചാല്‍ പുതു കവിതയുടെ ശക്തമായ എഴുത്തിലേക്ക് നമ്മുക്ക് എത്തിച്ചേരാനാവും എന്നതില്‍ സംശയമില്ല....
പുതുകവികള്‍ തങ്ങളിലേക്ക് മാത്രം നോക്കുന്നു വെന്നും ലോകത്തിലേക്ക് ഇറങ്ങി വരുന്നില്ല എന്നതും ഒരു പോരായ്‌മ തന്നെയാണ്...ഫാസിസത്തിന്റെ അധുനികാവിഷക്കരമായ് നടമാടുന്ന ഇന്ത്യയുടെ ഇന്നത്തെ ഈ അവസ്ഥയില്‍ പുതു കവിതയ്‌ക്ക് എന്താണ് ചെയ്യാന്‍ കഴിയുക എന്നതും ചിന്തിക്കേണ്ട വിഷയങ്ങളാണ്. സ്‌ത്രീ സ്വാതന്ത്ര്യം അനിവാര്യമാണെങ്കിലും..സഭ്യതയുടെ അതിര്‍വരമ്പുകള്‍ ലങ്കിക്കുമ്പോള്‍ അതിന്റെ ആസ്വാദന മാധുര്യം ചോര്‌ന്നു പോകുന്നു എന്നു എളിയ അനുവാചകയെന്ന നിലയില്‍ തോന്നിയുണ്ട്...
താളമില്ലായ്‌മയുടെ താളം ...പുതുകവിതക്കൊരു അടിക്കുറിപ്പ്....
ഒഴുക്കുകള്‍ക്കോപ്പം അനുവാചകനെ കൂട്ടി കൊണ്ട് പോകുന്ന കവിതകളെ തിരിച്ചറിയാന്‍ നിങ്ങള്‌ക്ക് സാധിക്കുന്നിടത്താണ് പുതു കവിതയുടെ വിജയം...
പുതു കവിതയുടെ വല്ല്യ ശൃംഖലയിലേക്ക് ഞാനും ഒരു കണ്ണിയവുകയാണ് മഴയനക്കങ്ങളിലൂടെ.... നിങ്ങളിലെക്കെത്തുന്ന മഴയനക്കങ്ങള്‍ എന്ന കവിത സമാഹാരത്തിലൂടെ....!

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments