Image

ഒക്കലഹോമ മലയാളി അസോസിയേഷന്‌ പുതുനേതൃത്വം

ശങ്കരന്‍കുട്ടി, ഒക്കലഹോമ Published on 17 January, 2012
ഒക്കലഹോമ മലയാളി അസോസിയേഷന്‌ പുതുനേതൃത്വം
ഒക്കലഹോമ: ഒക്കലഹോമ മലയാളി അസോസിയേഷന്റെ പതിന്നാലാമത്‌ പൊതുയോഗവും തെരഞ്ഞെടുപ്പും ക്രിസ്‌മസ്‌-പുതുവത്സരാഘോഷങ്ങളും യൂക്കോണിലുള്ള ചെക്ക്‌ ഹാളില്‍ വെച്ച്‌ 2012 ജനുവരി 15-ന്‌ ഞായറാഴ്‌ച വൈകുന്നേരം 4 മണി മുതല്‍ നടന്നു. പ്രസ്‌തുത പൊതുയോഗത്തില്‍ എതിരില്ലാതെ പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു.

ഫിലിപ്പ്‌ ആന്റണി (പ്രസിഡന്റ്‌), റെജി ടി. വര്‍ഗീസ്‌ (സെക്രട്ടറി), ബിനു പാപ്പച്ചന്‍ (ജോയിന്റ്‌ സെക്രട്ടറി), സുഗുണന്‍ കുഞ്ഞിരാമന്‍ (ട്രഷറര്‍), സെബാസ്റ്റ്യന്‍ തോമസ്‌ (ആര്‍ട്‌സ്‌ ആന്‍ഡ്‌ കള്‍ച്ചര്‍), നവീന്‍ നായര്‍ (സ്‌പോര്‍ട്‌സ്‌), സജി ജോണ്‍ (യൂത്ത്‌ റെപ്‌) എന്നിവരും, കമ്മിറ്റിയംഗങ്ങളായി സുനില്‍ പുന്നൂസ്‌, ഷാജി ജോര്‍ജ്‌, ജോമോന്‍ കളപ്പുരയ്‌ക്കല്‍, ബെന്നി അറയ്‌ക്കല്‍, ഷിബു ജേക്കബ്‌, ഷാജന്‍ ഏബ്രഹാം, പി.ഒ. ഫിലിപ്പ്‌ എന്നിവരേയും ഐകകണ്‌ഠ്യേന തെരഞ്ഞെടുത്തു.

തുടര്‍ന്ന്‌ നടന്ന ആഘോഷപരിപാടികള്‍ അമേരിക്കയുടേയും ഇന്ത്യയുടേയും ദേശഭക്തി ഗാനത്തോടെ ആരംഭിച്ചു. തദവസരത്തില്‍ ഇസാക്ക്‌ പാപ്പന്‍ മുഖ്യാതിഥിയായിരുന്നു. നേറ്റിവിറ്റി ഷോ, ക്രിസ്‌മസ്‌ കരോള്‍ ഗാനം തുടങ്ങി വിവിധ കലാപരിപാടികളും, നാടന്‍ കേക്ക്‌ മത്സരം എന്നിവകൊണ്ടും ശ്രദ്ധേയമായി. അത്താഴവിരുന്നോടുകൂടി പരിപാടികള്‍ സമാപിച്ചു.
ഒക്കലഹോമ മലയാളി അസോസിയേഷന്‌ പുതുനേതൃത്വം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക