Image

ബജറ്റ്‌ എയര്‍ലൈന്‍സായ നാസ്‌ ഇന്ത്യയിലേക്കുള്ള സര്‍വീസുകള്‍ അവസാനിപ്പിക്കുന്നു

Published on 17 January, 2012
ബജറ്റ്‌ എയര്‍ലൈന്‍സായ നാസ്‌ ഇന്ത്യയിലേക്കുള്ള സര്‍വീസുകള്‍ അവസാനിപ്പിക്കുന്നു
റിയാദ്‌: സൗദിഇന്ത്യ സെക്ടറില്‍ നേരിട്ട്‌ സര്‍വീസ്‌ നടത്തുന്ന പ്രമുഖ ബജറ്റ്‌ എയര്‍ലൈന്‍സായ നാസ്‌ എയര്‍വേയ്‌സ്‌ ഇന്ത്യയിലേക്കുള്ള ശേഷിക്കുന്ന സര്‍വീസുകള്‍ കൂടി നിറുത്തുന്നു. നിലവില്‍ റിയാദ്‌, ജിദ്ദ, ദമ്മാം വിമാനത്താവളങ്ങളില്‍ നിന്ന്‌ കരിപ്പൂരിലേക്ക്‌ മാത്രമാണ്‌ നാസ്‌ സര്‍വീസ്‌ നടത്തിവരുന്നത്‌. ജനുവരി 31ഓടെ ഇവയും നിറുലാക്കുകയാണെന്ന്‌ നാസ്‌ വൃത്തങ്ങള്‍ വെളിപ്പെടുത്തി.

ദല്‍ഹി, മുംബൈ, കൊച്ചി സര്‍വീസുകള്‍ കഴിഞ്ഞ വര്‍ഷം തന്നെ നിറുത്തിയിരുന്നു. പുതിയ തീരുമാനത്തിന്‍െറ അടിസ്ഥാനത്തില്‍ കോഴിക്കോട്‌ സെക്ടറിലേക്ക്‌ ഓണ്‍ലൈന്‍ മുഖേനയോ ട്രാവല്‍ ഏജന്‍സികള്‍ വഴിയോ ബുക്കിങ്‌ സ്വീകരിക്കുന്നില്‌ളെന്ന്‌ ട്രാവല്‍ ഏജന്‍സി വൃത്തങ്ങള്‍ വ്യക്തമാക്കി. ഈമാസം 31വരെ യാത്രക്ക്‌്‌ സൗകര്യമുണ്ട്‌.

2010ലാണ്‌ മുംബൈയിലേക്ക്‌ സര്‍വീസ്‌ നടത്തി `നാസ്‌' സൗദി ഇന്ത്യ വ്യോമയാന മേഖലയില്‍ ആദ്യമായി ചെലവ്‌ കുറഞ്ഞ വിമാന സര്‍വീസിന്‌ തുടക്കമിടുന്നത്‌. മുംബൈ സെക്ടറിലെ മികച്ച പ്രതികരണത്തിന്‍െറ ചുവടുപിടിച്ച്‌ കൊച്ചി, കോഴിക്കോട്‌, ദല്‍ഹി എന്നിവിടങ്ങളിലേക്കും സര്‍വീസ്‌ വ്യാപിപ്പിച്ചു. എന്നാല്‍ 2011പകുതിയോടെ തന്നെ ഇത്‌ നിറുത്തലാക്കി. കുറഞ്ഞ നിരക്കില്‍ നടത്തിയ നാസിന്‍െറ നേരിട്ടുള്ള സര്‍വീസുകള്‍ ഏറെ ജനപ്രീതി നേടിയിരുന്നെങ്കിലും രണ്ട്‌ വര്‍ഷത്തിനികം ശേഷിക്കുന്ന കരിപ്പൂര്‍ സര്‍വീസുകള്‍ കൂടി നിര്‍ത്തലാക്കുന്നത്‌ ഈ റൂട്ടിലെ യാത്രക്കാര്‍ക്ക്‌്‌ കനത്ത തിരിച്ചടിയാവും.

മറ്റ്‌ ലോകരാജ്യങ്ങളിലേക്ക്‌ സര്‍വീസ്‌ തുടരുമ്പോളൂം ഇന്ത്യന്‍ സെക്ടറില്‍ നിന്ന്‌ പിന്‍മാറാനുള്ള കാരണമെന്തെന്ന്‌ വ്യക്തമല്ല. നാസ്‌ എയറിന്‍െറ രാജ്യാന്തര സര്‍വീസുകളെ കുറിച്ച്‌ പഠനം നടത്തിയ കണ്‍സള്‍ട്ടന്‍റ്‌ ഏജന്‍സിയുടെ വിദഗ്‌ധ പഠനത്തിന്‍െറ അടിസ്‌്‌ഥാനത്തിലാണ്‌ കൊച്ചി, മുംബൈ, ന്യൂദല്‍ഹി സര്‍വീസുകള്‍ നിര്‍ത്തലാക്കുന്നതെന്ന്‌ നാസ്‌ അധികൃതര്‍ നേരത്തെ വിശദീകരിച്ചിരുന്നു. അപ്പോളും കരിപ്പൂര്‍ സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിച്ച്‌ നിലനിര്‍ത്തുകയായിരുന്നു.

പ്രതിവാരം 14 സര്‍വീസുകള്‍ നടത്തിയിരുന്ന നാസ്‌ ഇപ്പോള്‍ കരിപ്പൂര്‍ ഒഴിവാക്കുന്നതോടെ ഈ മേഖലയിലെ യാത്രാ ക്‌ളേശം വീണ്ടും കൂടാനിടയാവും. ജിദ്ദയില്‍ നിന്നുള്ള ആറ്‌ സര്‍വീസുകളുള്‍പ്പെടെ കരിപ്പൂരിലേക്ക്‌ എട്ട്‌ സര്‍വീസുകളാണ്‌ നാസ്‌ സൗദിയില്‍ നിന്ന്‌ നടത്തുന്നത്‌. ഇത്‌ നിര്‍ത്തലാക്കുന്നതോടെ ഈ റൂട്ടില്‍ ആയിരത്തോളം പേരുടെ യാത്രാ സൗകര്യം കുറയുമെന്നാണ്‌ ചൂണ്ടിക്കാണിക്കപ്പെടുന്നത്‌.
ബജറ്റ്‌ എയര്‍ലൈന്‍സായ നാസ്‌ ഇന്ത്യയിലേക്കുള്ള സര്‍വീസുകള്‍ അവസാനിപ്പിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക