Image

മാഞ്ചസ്റ്റര്‍ കാത്തലിക്‌ അസോസിയേഷന്‌ പുതിയ നേതൃത്വം

സാബു ചുണ്ടക്കാട്ടില്‍ Published on 17 January, 2012
മാഞ്ചസ്റ്റര്‍ കാത്തലിക്‌ അസോസിയേഷന്‌ പുതിയ നേതൃത്വം
മാഞ്ചസ്റ്റര്‍: കേരള കാത്തലിക്‌ അസോസിയേഷന്‍ ഓഫ്‌ മാഞ്ചസ്റ്റര്‍ (കെസിഎഎം) ക്രിസ്‌മസ്‌, പുതുവത്സരാഘോഷങ്ങളോടനുബന്ധിച്ച്‌ അടുത്ത രണ്‌ടുവര്‍ഷത്തേയ്‌ക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. അസോസിയേഷന്‍ ചെയര്‍പേഴ്‌സണും പ്രസിഡന്റും ആയിരുന്നവരെ തല്‍സ്ഥാനത്ത്‌ നിലനിര്‍ത്തി.

പുതിയ ഭാരവാഹികളായി ജോസ്‌ ജോര്‍ജ്‌ (പ്രസിഡന്റ്‌), സുശീല ജേക്കബ്‌ (വൈസ്‌ പ്രസിഡന്റ്‌), പ്രിയ ബൈജു (വൈസ്‌ പ്രസിഡന്റ്‌), ജോര്‍ജ്‌ മാത്യു (സെക്രട്ടറി), ടോമി തെനയന്‍ (ട്രഷറര്‍), മിന്റോ ആന്റണി, റിന്‍സി സജിത്ത്‌ (ജോയിന്റ്‌ സെക്രട്ടറിമാര്‍) എന്നിവരെ തെരഞ്ഞെടുത്തു.

സുനില്‍ കോച്ചേരി, പ്രീത മിന്റോ (ഇവന്റ്‌ മാനേജ്‌മെന്റ്‌ കോ-ഓര്‍ഡിനേറ്റര്‍മാര്‍), ജോബി തോമസ്‌, മജു ലക്‌സണ്‍ (കള്‍ച്ചറല്‍ കോ-ഓര്‍ഡിനേറ്റര്‍മാര്‍), നോയല്‍ ജോര്‍ജ്‌ (സ്‌പിരിച്വല്‍ കോ-ഓര്‍ഡിനേറ്റര്‍), തോമസ്‌ ജോസഫ്‌, മാര്‍ട്ടിന്‍ ആന്റണി (ചാരിറ്റബിള്‍ ട്രസ്റ്റ്‌ കോ-ഓര്‍ഡിനേറ്റര്‍), ജോജി ജോസഫ്‌ (ടൂര്‍ കോ-ഓര്‍ഡിനേറ്റര്‍), അസിസ്‌ ടോമി (വിമന്‍സ്‌ കോ-ഓര്‍ഡിനേറ്റര്‍), സൂരജ്‌ ആന്റണി, ജോയി പോള്‍ (മെംബര്‍ഷിപ്പ്‌ കോ-ഓര്‍ഡിനേറ്റര്‍മാര്‍), ബിജു ആന്റണി (പബ്ലിക്കേഷന്‍ ആന്‍ഡ്‌ മീഡിയ), നോയല്‍ ജോര്‍ജ്‌, അസിസ ടോമി, ഗ്രേസി ജോസ്‌ (യൂത്ത്‌ ആനിമേറ്റേഴ്‌സ്‌) എന്നിവരെയും 30 അംഗ എക്‌സിക്യൂട്ടീവ്‌ കമ്മറ്റിയെയും തെരഞ്ഞെടുത്തു.
മാഞ്ചസ്റ്റര്‍ കാത്തലിക്‌ അസോസിയേഷന്‌ പുതിയ നേതൃത്വം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക