Image

സഹപാഠിയെ വധിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയ വിദ്യാര്‍ഥിനി അറസ്റ്റില്‍

Published on 17 January, 2012
സഹപാഠിയെ വധിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയ വിദ്യാര്‍ഥിനി അറസ്റ്റില്‍

പത്തനംതിട്ട: സഹപാഠിയെ വധിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയ വിദ്യാര്‍ഥിനിയെ പോലീസ് അറസ്റ്റ് ചെയ്തു. റാന്നി സ്വദേശിനി മിത്ര സൂസന്‍ എബ്രഹാമാണ് അറസ്റ്റിലായത്. തിരുവല്ലയിലെ ഒരു ബന്ധുവീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്ന മിത്രയെ പത്തനംതിട്ട പോലീസാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ആറ് മാസമായി മിത്ര ഒളിവിലായിരുന്നു.

2010 ഓഗസ്റ്റ് അഞ്ചിനാണ് കേസിനാസ്പദമായ സംഭവം. റാന്നി സെന്റ് തോമസ് കോളജിലെ വിദ്യാര്‍ഥിയായ സൂസന്‍ സഹപാഠിയായ ലിജുവിനെ ഫോണില്‍ വിളിച്ചുവരുത്തിയ ശേഷം ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് ഒളിവില്‍ പോയ സൂസനായി പോലീസ് വ്യാപക തെരച്ചില്‍ നടത്തിയെങ്കിലും കണ്‌ടെത്താന്‍ കഴിഞ്ഞില്ല.

ഇതിനിടെ സൂസന്‍ രണ്ടു തവണ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചെങ്കിലും കോടതി കീഴടങ്ങാന്‍ ആവശ്യപ്പെട്ട് ഹര്‍ജി തള്ളുകയായിരുന്നു. ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ ബന്ധുവായ സുസന്‍ പോലീസ് ഒത്താശയോടെയാണ് ഒളിവില്‍ കഴിഞ്ഞതെന്ന് ആരോപണമുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക