Image

ആകാശത്ത് പൂവിട്ട പ്രണയം ഡാനിയും സുശീലയും മലയാളക്കരയില്‍ താലിക്കെട്ടി

അനില്‍ പെണ്ണുക്കര Published on 17 January, 2012
ആകാശത്ത് പൂവിട്ട പ്രണയം ഡാനിയും സുശീലയും മലയാളക്കരയില്‍ താലിക്കെട്ടി
ചെങ്ങന്നൂര്‍ : ആകാശയാത്രയ്ക്കിടെ പ്രണയബദ്ധരായ ഡാനിയും സുശീലയും ഇരുവീട്ടുകാരുടെയും അനുവാദത്തോടെ ഭൂമിയില്‍ വച്ച് താലിക്കെട്ടി.

ചെങ്ങന്നൂര്‍ അരീക്കര പ്രതീക്ഷയില്‍ ടി.എന്‍ പ്രകാശന്റെയുംസ സാവിത്രിയുടെയും മകളായ സുശീല മെംഫിസ് മെത്തഡിസ്റ്റ് ലിബന്‍ ഫോര്‍ ഹെല്‍ത്ത് കെയറില്‍ സിസ്റ്റം അനലിസ്റ്റാണ്. ഇതേ കമ്പനിയുടെ മറ്റൊരു ആശുപത്രിയിലെ കമ്പ്യൂട്ടര്‍ ടെക്‌നീഷ്യനായ ഡാനിയെ സുശീല പരിചയപ്പെടുന്നത് ഒരു ആകാശ യാത്രയ്ക്കിടയിലാണ്. അമേരിക്കന്‍ സിവില്‍ ഏവിയേഷന്റെ ഗ്രേഡ് കാര്‍ഡുള്ള പൈലറ്റ്കൂടിയാണ് ഡാനി. ഒരിക്കല്‍ ഡാനി പറപ്പിച്ച ഒറ്റ എഞ്ചിന്‍ വിമാനത്തിലെ യാത്രയാണ് സുശീലയെ ഡാനിയിലേക്ക് എത്തിച്ചത്.

പ്രണയം കൊടുമ്പിരിക്കൊണ്ടപ്പോള്‍ ഡാനി വീട്ടില്‍ വിവരം അറിയിച്ചു. മാതാപിതാക്കള്‍ സുശീലയുടെ അച്ഛനമ്മമാരുമായി വിവാഹത്തെക്കുറിച്ച് ആലോചിച്ചു. 2010 ഒക്‌ടോബറില്‍
മെംഫിസില്‍ വച്ച് മോതിരം മാറല്‍ . 2012 ജനുവരി 15ന് ചെങ്ങന്നൂര്‍ അരീക്കര ഫാമിലി ട്രസ്റ്റ് ഓഡിറ്റോറിയത്തില്‍ വച്ച് വിവാഹം.

വിവാഹത്തില്‍ ഡാനിയുടെ രക്ഷിതാക്കളായ വില്‍ഫ്രഡ് ലൗലേസ്, ലോററ്റാ ബി ലൗലേസ്, ഡാനിയുടെ സുഹൃത്ത് സൈമണ്‍ ജോസഫ്, പി.
സി. വിഷ്ണുനാഥ് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് മെബര്‍ കെ.ആര്‍. രാജപ്പന്‍, എന്നിവര്‍ പങ്കെടുത്തു. ജനുവരി 27ന് ഡാനിയും സുശീലയും അമേരിക്കയിലേക്ക് പറക്കും. ഫെബ്രുവരി 25ന് അമേരിക്കന്‍ ആചാരപ്രകാരം മറ്റൊരു വിവാഹവും…
ആകാശത്ത് പൂവിട്ട പ്രണയം ഡാനിയും സുശീലയും മലയാളക്കരയില്‍ താലിക്കെട്ടി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക