Image

മാര്‍ത്തോമ്മാ സൗത്ത് വെസ്റ്റ് റീജിണല്‍ കോണ്‍ഫ്രന്‍സ് ഫെബ്രുവരി 24, 25 തീയതികളില്‍

തോമസ് വര്‍ഗ്ഗീസ്‌ Published on 17 January, 2012
മാര്‍ത്തോമ്മാ സൗത്ത് വെസ്റ്റ് റീജിണല്‍ കോണ്‍ഫ്രന്‍സ് ഫെബ്രുവരി 24, 25 തീയതികളില്‍

ഡയോസിസ് ഓഫ് നോര്‍ത്ത് അമേരിക്ക ആന്റ് യൂറോപ്പ്, സൗത്ത് വെസ്റ്റ് റീജിയനില്‍ പെട്ട ഇടവകകളിലെ, ഇടവക മിഷന്‍, സേവികാ സംഘം, യുവജനസംഖ്യം എന്നീ സംഘടനകളുടെ രണ്ട് ദിവസത്തെ ഏകോപനസമ്മേളനം ഫെബ്രുവരി 24, 25 (വെള്ളി, ശനി) തീയതികളില്‍ ഹൂസ്റ്റന്‍ ഇമ്മാനുവേല്‍ സെന്ററില്‍ വച്ച് നടത്തപ്പെടുന്നു. "സുവിശേഷത്തെ കുറിച്ച് എനിക്ക് ലജ്ജയില്ല"(റോമ 1:16) എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസ്സുകളും, ഗ്രൂപ്പും ചര്‍ച്ചകളും നടക്കും. റവ.കെ.പി. തോമസ്, റവ. വര്‍ഗീസ് മാത്യൂ, പി.വി. ജോണ്‍ എന്നിവര്‍ നേതൃത്വം നല്‍കുന്നു.

ഹൂസ്റ്റന്‍ ഇമ്മാനുവേല്‍ ഇടവക മിഷന്‍ സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നു. കൂടുതല്‍ ആള്‍ക്കാര്‍ ഇതില്‍ സംബന്ധിക്കുന്നതിനു വേണ്ടി ചുരുങ്ങിയ ചെലവില്‍ റജിസ്‌ട്രേഷനും വീടുകളില്‍ താമസ സൗകര്യവും
ഒരുക്കുവാന്‍ ഉദ്ദേശിക്കുന്നു. ഹോട്ടല്‍ താമസവും ആവശ്യമുള്ളവര്‍ക്ക് ക്രമീകരിയ്ക്കുന്നതാണ്.

സൗത്ത് വെസ്റ്റ് റീജിയനില്‍ നിന്നും 2012 ല്‍ സ്ഥലം മാറിപോകുന്ന അച്ചന്മാരെ തദവസ്സരത്തില്‍ അനുമോദിക്കും. 20 ഡോളര്‍ റജിസ്‌ട്രേഷന്‍ ഫീസ് അടച്ച് എല്ലാവരും നേരത്തെ റജിസ്ട്രര്‍ ചെയ്യണമെന്ന് കോണ്‍ഫറന്‍സ് ചെയര്‍മാന്‍ റവ.എ.റ്റി.തോമസും കണ്‍വീനര്‍ റെജി വര്‍ഗീസും അഭ്യര്‍ത്ഥിച്ചു.
മാര്‍ത്തോമ്മാ സൗത്ത് വെസ്റ്റ് റീജിണല്‍ കോണ്‍ഫ്രന്‍സ് ഫെബ്രുവരി 24, 25 തീയതികളില്‍മാര്‍ത്തോമ്മാ സൗത്ത് വെസ്റ്റ് റീജിണല്‍ കോണ്‍ഫ്രന്‍സ് ഫെബ്രുവരി 24, 25 തീയതികളില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക