Image

ആധുനിക കവിത ചരട് പൊട്ടിയ പമ്പരം: ജെ. മാത്യൂസ്

പി.പി.ചെറിയാന്‍ Published on 17 January, 2012
ആധുനിക കവിത ചരട് പൊട്ടിയ പമ്പരം: ജെ. മാത്യൂസ്
കരോള്‍ട്ടണ്‍ (ഡാസ്): ചുറ്റും മനോഹരമായി ചുറ്റിവരിഞ്ഞ ചരടിന്റെ ഒരറ്റം പിടിച്ച് നിലത്തേക്ക് ആഞ്ഞെറിയുന്നതിനിടെ ചരടുപൊട്ടി ലക്ഷ്യബോധം നഷ്ടപ്പെട്ട് നിലത്തു പതിക്കുന്ന പമ്പരത്തിന്റെ ചിത്രമാണ് ഇന്ന് പുറത്തുവരുന്ന ഒട്ടുമിക്കവാറും ആധുനിക കവിതകള്‍ വായിക്കുമ്പോള്‍ സഹൃദയരുടെ മനസില്‍ തെളിഞ്ഞു വരുന്നതെന്ന് അമേരിക്കയിലെ സാഹിത്യകാരനും സാംസ്‌കാരിക പ്രവര്‍ത്തകനും ജനനി മാസികയുടെ പത്രാധിപരുമായ ജെ.മാത്യൂസ് അഭിപ്രായപ്പെട്ടു. സാഹിത്യ സൃഷ്ടിയെ അപമാനിക്കുകയും, വിരൂപമാക്കുകയും ചെയ്യുന്ന ആദ്യന്ത്യം ഇല്ലാത്ത കഥകളാണ് മാസികകളിലും പത്രങ്ങളിലും പ്രസിദ്ധീകരണത്തിന് അയച്ചുതരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജനുവരി 15 ഞായറാഴ്ച വൈകിട്ട് 6 മണിക്ക് കരോള്‍ട്ടണില്‍ കേരള ലിറ്റററി സൊസൈറ്റി ഓഫ് ഡാ
സ് സംഘടിപ്പിച്ച സാഹിത്യ സായാഹ്‌നത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്തു സംസാരിക്കുകയായിരുന്നു മാത്യൂസ്.

2012 ല്‍ കെഎല്‍എസ് സംഘടിപ്പിച്ച പ്രഥമ പ്രവര്‍ത്തക യോഗത്തില്‍ പ്രസിഡന്റ് ജോസന്‍ ജോര്‍ജ് അധ്യക്ഷത വഹിച്ചു. ഡാ
സ്-ഫോര്‍ട്ട്‌വത്തിലെ സാഹിത്യാഭിരുചിയുള്ളവരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനും അവരുടെ സാഹിത്യ സൃഷ്ടികള്‍ അവതരിപ്പിക്കുന്നതിന് സാഹചര്യങ്ങള്‍ ഒരുക്കുന്നതിനും കെഎല്‍എസിന് (K.L.S.) സാധിച്ചു എന്നതില്‍ ചാരിതാര്‍ഥ്യമുണ്ടെന്ന് പ്രസിഡന്റ് പറഞ്ഞു. 2011ലെ വാര്‍ഷിക റിപ്പോര്‍ട്ട് സെക്രട്ടറി തോമസ് മാത്യു (ഷാജി), വരവ് ചിലവ് കണക്കുകള്‍ ട്രഷറര്‍ ജോസ് ഓച്ചാലില്‍ എന്നിവര്‍ അവതരിപ്പിച്ചു.

തുടര്‍ന്ന് സാഹിത്യ ചര്‍ച്ചകളും കാവ്യസന്ധ്യയും അരങ്ങേറി.

സാഹിത്യ സാംസ്‌കാരിക ചര്‍ച്ചകള്‍ക്കു നേതൃത്വം നല്‍കുന്ന അമേരിക്കയിലെ ചുരുക്കം ചില സംഘടനകളിലൊന്നാണ് കേരള ലിറ്റററി സൊസൈറ്റി ഓഫ് ഡാ
സെന്ന് ജെ മാത്യൂസ് അഭിപ്രായപ്പെട്ടു. പ്രവാസി മലയാളികളുടെ ഭാവി തലമുറയില്‍ മലയാളഭാഷ അന്യംനിന്നു പോകാതിരിക്കുവാന്‍ മാതാപിതാക്കള്‍ ഭവനങ്ങളില്‍ കുട്ടികള്‍ക്കു മലയാള ഭാഷ പരിശീലിപ്പിക്കുന്നതിന് സൗകര്യമൊരുക്കണമെന്നും അദ്ദേഹം പറഞ്ഞു.

അമേരിക്കയില്‍ പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന ലാന എന്ന സംഘടനയുടെ ആവിര്‍ഭാവം ഡാ
സില്‍ ആയിരുന്നുവെന്നും അതിന് നെടുനായകത്വം വഹിച്ചത് കെഎല്‍എസ് ആയിരുന്നുവെന്നും ലാന മുന്‍ പ്രസിഡന്റ് ഏബ്രഹാം തെക്കേമുറി പറഞ്ഞു.

കാവ്യസന്ധ്യയില്‍ കവിയും സാഹിത്യകാരനുമായ ജോസഫ് നമ്പിമഠം, ജോസ് ഓച്ചാലി
ല്‍ ‍, റോസമ്മ ജോര്‍ജ്, മിനു മാത്യു, സ്റ്റാന്‍ലി ജോര്‍ജ്, ഹരിദാസ് തങ്കപ്പന്‍, ജോസന്‍ ജോജോ, സിജു വി ജോര്‍ജ്, സുധീര്‍, സിവി ജോര്‍ജ് എന്നിവര്‍ തങ്ങളുടെ രചനകള്‍ അവതരിപ്പിച്ചത് ശ്രുതിമധുരമായിരുന്നു. കേരളത്തിലെ ആനുകാലിക സാഹിത്യ പ്രസിദ്ധീകരണങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളും വിശകലനങ്ങളും നടന്നു. കെഎല്‍എസ് സെക്രട്ടറി ഷാജി നന്ദി രേഖപ്പെടുത്തി.
ആധുനിക കവിത ചരട് പൊട്ടിയ പമ്പരം: ജെ. മാത്യൂസ് ആധുനിക കവിത ചരട് പൊട്ടിയ പമ്പരം: ജെ. മാത്യൂസ് ആധുനിക കവിത ചരട് പൊട്ടിയ പമ്പരം: ജെ. മാത്യൂസ് ആധുനിക കവിത ചരട് പൊട്ടിയ പമ്പരം: ജെ. മാത്യൂസ് ആധുനിക കവിത ചരട് പൊട്ടിയ പമ്പരം: ജെ. മാത്യൂസ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക