Image

ഏറ്റവും വലിയ വോളീബാള്‍ മത്സരത്തിന് ബാള്‍ട്ടിമോറില്‍ അരങ്ങൊരുങ്ങുന്നു

മോഹന്‍ മാവുങ്കല്‍. Published on 27 October, 2015
ഏറ്റവും വലിയ  വോളീബാള്‍ മത്സരത്തിന് ബാള്‍ട്ടിമോറില്‍ അരങ്ങൊരുങ്ങുന്നു
വടക്കേ അമേരിയ്ക്കയിലെ ഏറ്റവും വലിയ ഇന്‍ഡ്യന്‍ വംശജര്‍ മാത്രം പങ്കെടുക്കുന്ന വോളീബാള്‍ മത്സരത്തിന് ബാള്‍ട്ടിമോറില്‍ അരങ്ങൊരുങ്ങുന്നു. എന്താണ് KLAP എന്നത് എന്നും ഏവര്‍ക്കും പൂരിപ്പിയ്ക്കാനാവാത്ത ഒരു സമസ്യ തന്നെ. KLAP ന്റെ ഉന്മനത്തിലേയ്ക്കും വളര്‍ച്ചയിലേയ്ക്കും ഒരു തിരനോട്ടമാവട്ടെ ഇന്നത്തെ വിഷയം.

മാറ്റങ്ങള്‍ക്കും, മനോഭാവങ്ങള്‍ക്കും ഒരു വ്യതിചലനമേകുവാന്‍ ഏകദേശം നാലു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഏതാനും സുഹൃത്തുക്കളുടെ ഒരു ഒത്തുചേരല്‍. കലയിലും, കാര്യസ്ഥതയിലും, കര്‍മ്മകുശലതയിലും കര്‍മ്മത്വരയിലും കൊടികൂറ പാറിയ്ക്കുന്ന ഇന്‍ഡ്യന്‍ സമൂഹത്തിന്റെ അപചയകാരണങ്ങള്‍ അവര്‍ വിലയിരുത്തുന്നു. അമേരിയ്ക്കയിലെ ഭാരതസമൂഹത്തിന് കായികമേഖലയില്‍ ഒരു ഉടച്ചുവാര്‍ക്കല്‍ അനിവാര്യമെന്ന് അവര്‍ തിരിച്ചറിയുന്നു. 'നാനാത്വത്തിലും ഏകത്വ' ത്തിന് വിജയഗാഥകള്‍ രചിയ്ക്കുവാനുള്ള വിളഭൂയിഷ്ടമായ ഭൂവിഭാഗമാണ് അമേരിയ്ക്ക എന്ന അവബോധം അവരില്‍ അങ്കുരിയ്ക്കുന്നു. നല്ല സുഹൃത്ത് ബന്ധങ്ങള്‍ക്ക് അനസ്യൂതവും, അഭംഗുരവും അനിര്‍വ്വചനീയവുമായ ഒരു ഭാവി കയ്യാളം എന്ന സത്യം മനസ്സിലാക്കുന്നു. കേരള(KL), ആന്ധ്രപ്രദേശ്(AP) എന്ന സുഹൃത്ത് ബന്ധത്തിന് തുടക്കം കുറിയ്ക്കുന്നു.

കഴിഞ്ഞ നാലു വര്‍ഷങ്ങളായി നിരന്തരം വോളീബോള്‍ കളികളും യുവജനങ്ങള്‍ക്ക് പരിശീലനവും പ്രചോദനവുമായി ക്ലാപ്പ് നല്ല നിലയില്‍ പ്രവര്‍ത്തിയ്ക്കുന്നു. കൊച്ചുകുട്ടികള്‍ക്കും വേണ്ടിയുള്ള പരിശീലന കളരിയും ക്ലാപ്പിന്റെ വൈവിദ്ധ്യമാര്‍ന്ന പ്രവര്‍ത്തന ശൃംഖലയില്‍ സജീവം.
ഒരു കലാശക്കൊട്ടു മാതിരി എല്ലാ വര്‍ഷവും ഒക്ടോബര്‍ നവംബര്‍ മാസങ്ങളില്‍ ക്ഷണിയ്ക്കപ്പെട്ട ഇരുപതില്‍പരം സംഘങ്ങളെ ഉള്‍പ്പെടുത്തി വടക്കെ അമേരിയ്ക്കയിലെ ഇന്‍ഡ്യന്‍ വംശജരുടെ ഏറ്റവും വലിയ മത്സരങ്ങള്‍ നടത്തപ്പെടുന്നു.

പ്രശസ്ത സിനിമാതാരങ്ങളേയും കലാപരിപാടികളേയും ഉള്‍പ്പെടുത്തി വമ്പിച്ച ഒരു അത്താഴ വിരുന്നോടെ ഈ കായികമേളയ്ക്ക് തിരശ്ശീല വീഴുന്നു. ഈ വര്‍ഷത്തെ മത്സരങ്ങള്‍ നവംബര്‍ 8, 14 തീയ്യതികളില്‍ ഒരു ആഘോഷമാക്കി മാറ്റുവാനുള്ള തയ്യാറെടുപ്പിലാണ് സംഘാടകര്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക്.
ശ്രീ. രാജ് കുറുപ്പ്  ജനറല്‍ കണ്‍വീനര്‍ -410-790-3851
ശ്രീ.ജോണ്‍സണ്‍ കാടംകുളത്തില്‍ - 1- 202- 445-7379
ശ്രീ.വിജോയ് പട്ടമാടി- 1-301-910-6876
ശ്രീ.ജോസ് തോമസ്- 443-722-3845
ശ്രീ. മോഹന്‍ മാവുങ്കല്‍- 410-465-1771 എന്നിവരുമായി ബന്ധപ്പെടുക. സന്ദര്‍ശിയ്ക്കുക. KLAPVOLLEYBALL.COM

Join WhatsApp News
viktan 2015-10-27 23:22:00
Everything, encluding volley ball will be successful with film and movie stars. I think that is not true. We must get rid of the movie star worship. If there is movie person, along with me 50 persons are not going to attend the tournament. If you do not bring movie person means we are going to attend the function. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക