Image

എസ്.എം.കൃഷ്ണ രാജപക്‌സെയുമായി ചര്‍ച്ച നടത്തി

Published on 17 January, 2012
എസ്.എം.കൃഷ്ണ രാജപക്‌സെയുമായി ചര്‍ച്ച നടത്തി
കൊളംബോ: നാല് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്.എം.കൃഷ്ണ ശ്രീലങ്കന്‍ പ്രസിഡന്റ് മഹിന്ദ രാജപക്‌സെയുമായി ചര്‍ച്ച നടത്തി. ശ്രീലങ്കയിലെ തമിഴ് വംശജരുടെ പുനരധിവാസ പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെയുള്ളവ ചര്‍ച്ച ചെയ്തുവെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. ശ്രീലങ്കയിലെ വടക്ക്, കിഴക്ക് മേഖലകളിലെ വംശീയ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള നിര്‍ദേശങ്ങളും ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നതായി റിപ്പോര്‍ട്ടുണ്ട്.

ലങ്കന്‍ പ്രധാനമന്ത്രി ജയരത്‌നെയുമായും എസ്.എം.കൃഷ്ണ ചര്‍ച്ച നടത്തി. രണ്ട് ദിവസം കൂടി തുടരുന്ന സന്ദര്‍ശനത്തില്‍ വിദേശകാര്യമന്ത്രി ജി.എല്‍.പെരിസുമായും ചര്‍ച്ച നടത്തും. കൃഷി, റെയില്‍-ഭവന വികസനുമായി ബന്ധപ്പെട്ട കരാറുകളിലും കൃഷ്ണ ഒപ്പുവെക്കും. കൊളംബോയില്‍ നിന്ന് 70 കിലോമീറ്റര്‍ മാറി സ്ഥിതിചെയ്യുന്ന യുദ്ധസ്മാരകവും കേന്ദ്രമന്ത്രി സന്ദര്‍ശിക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക