Image

ഡോക്‌ടറോട്‌ ചോദിക്കാം: സ്റ്റാറ്റന്‍ഐലന്റില്‍ മെഡിക്കല്‍ ക്യാമ്പ്‌ 31-ന്‌

ബിജു ചെറിയാന്‍ Published on 27 October, 2015
ഡോക്‌ടറോട്‌ ചോദിക്കാം: സ്റ്റാറ്റന്‍ഐലന്റില്‍ മെഡിക്കല്‍ ക്യാമ്പ്‌ 31-ന്‌
ന്യൂയോര്‍ക്ക്‌: സ്റ്റാറ്റന്‍ഐലന്റ്‌ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഒക്‌ടോബര്‍ 31-ന്‌ ശനിയാഴ്‌ച രാവിലെ 9 മണി മുതല്‍ മെഡിക്കല്‍ ക്യാമ്പ്‌ നടത്തപ്പെടുന്നു. പി.എസ്‌ 54 സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച്‌ നടക്കുന്ന മെഡിക്കല്‍ ക്യാമ്പിന്‌ വൈദ്യശാസ്‌ത്ര മേഖലയില്‍ അഗ്രഗണ്യരായ ഡോക്‌ടര്‍മാര്‍ നേതൃത്വം നല്‍കും. പൊതുജനങ്ങളുടെ ആരോഗ്യപ്രശ്‌നങ്ങള്‍ സംബന്ധിച്ച ചോദ്യങ്ങള്‍, ഉത്തരങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയുള്ള ഡോക്‌ടറോട്‌ ചോദിക്കാം എന്ന ആകര്‍ഷകമായ പരിപാടിയാണ്‌ മുഖ്യയിനം. വിവിധ വിഭാഗങ്ങളുമായി ബന്ധപ്പെട്ട പ്രമുഖരുടെ പ്രഭാഷണങ്ങള്‍, ക്ലാസുകള്‍ എന്നിവയുണ്ടാകും.

ഡോ.എസ്‌. രാമചന്ദ്രന്‍ എം.ഡി (സ്‌പെഷലൈസ്‌ഡ്‌ ഇന്‍ ഇന്‍ഫെക്ഷന്‍ ഡിസീസ്‌ ആന്‍ഡ്‌ ഇന്റേണല്‍ മെഡിസിന്‍), ഡോ, ലക്ഷ്‌മി മുരളി എം.ഡി (കാര്‍ഡിയോവാസ്‌കുലര്‍ ഡിസീസ്‌, ഇന്റേണല്‍ കാര്‍ഡിയോളജിസ്റ്റ്‌), ഡോ. നിധി വര്‍ഗീസ്‌ കുര്യന്‍ എം.ഡി (ഫിസിഷ്യന്‍, എമര്‍ജന്‍സി മെഡിസിന്‍, റിച്ചാര്‍ഡ്‌ യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സെന്റര്‍), ഡോ. ബിന്ദു തോമസ്‌ എം.ഡി (ജനറല്‍ മെഡിസിന്‍, എന്‍.വൈ പ്രിസ്‌ബിറ്റേറിയന്‍/കൊളംബിയ), ഡുവന്‍ ഫെല്‍റ്റണ്‍ എസ്‌ക്യു (മെഡിക്കെയ്‌ഡ്‌, മെഡി കെയര്‍) എന്നിവര്‍ പ്രഭാഷണങ്ങളും ചോദ്യോത്തര പരിപാടികളും നയിക്കുന്നതാണ്‌.

സ്റ്റാറ്റന്‍ ഐലന്റ്‌ മലയാളി അസോസിയേഷന്‍ പ്രസിഡന്റ്‌ സാമുവേല്‍ കോശിയുടെ നേതൃത്വത്തിലുള്ള വിപുലമായ കമ്മിറ്റി പരിപാടിയുടെ ഉജ്വല വിജയത്തിനായി പ്രവര്‍ത്തിക്കുന്നു. രാവിലെ 9 മുതല്‍ 10 വരെ പ്രഭാത ഭക്ഷണവും സൗജന്യ പ്രവേശനവും ഉണ്ടായിരിക്കുന്നതാണ്‌.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: സാമുവേല്‍ കോശി (പ്രസിഡന്റ്‌/ പ്രോഗ്രാം കോര്‍ഡിനേറ്റര്‍) 917 829 1030, ജമിനി തോമസ്‌ (പ്രോഗ്രാം കോര്‍ഡിനേറ്റര്‍) 347 729 8958, ക്യാപ്‌റ്റന്‍ രാജു ഫിലിപ്പ്‌ (പ്രോഗ്രാം കോര്‍ഡിനേറ്റര്‍) 917 854 3818, സണ്ണി കോന്നിയൂര്‍ (വൈസ്‌ പ്രസിഡന്റ്‌) 917 514 1396, ജോര്‍ജ്‌ പീറ്റര്‍ (ട്രഷറര്‍) 718 494 7817, റോഷന്‍ മാമ്മന്‍ (സെക്രട്ടറി) 646 262 7945, ആന്റോ ജോസഫ്‌ (ജോയിന്റ്‌ സെക്രട്ടറി) 347 524 3047. ഏവരേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
വിലാസം: PS 54 1060 Willowbrook Rd, Staten Island, NY 10314.

ബിജു ചെറിയാന്‍ അറിയിച്ചതാണിത്‌.
ഡോക്‌ടറോട്‌ ചോദിക്കാം: സ്റ്റാറ്റന്‍ഐലന്റില്‍ മെഡിക്കല്‍ ക്യാമ്പ്‌ 31-ന്‌ഡോക്‌ടറോട്‌ ചോദിക്കാം: സ്റ്റാറ്റന്‍ഐലന്റില്‍ മെഡിക്കല്‍ ക്യാമ്പ്‌ 31-ന്‌ഡോക്‌ടറോട്‌ ചോദിക്കാം: സ്റ്റാറ്റന്‍ഐലന്റില്‍ മെഡിക്കല്‍ ക്യാമ്പ്‌ 31-ന്‌ഡോക്‌ടറോട്‌ ചോദിക്കാം: സ്റ്റാറ്റന്‍ഐലന്റില്‍ മെഡിക്കല്‍ ക്യാമ്പ്‌ 31-ന്‌
Join WhatsApp News
MAHESH 2016-07-05 03:37:28
സാർ  എനിക്കു 21 വയസ്സുണ്ട്ന് ആഹാരം എന്തു കഴിച്ചാലും  ഉടൻ  ടോയ്‌ലെറ്റിൽ പോകുന്ന അവസ്ഥയാണ് അതു   മാത്രമല്ല   ശരീരം മെലിഞ്ഞിട്ടാണ്  എനിക്കു  വണ്ണം വാക്കാണ് ഒരു പ്രതിവിധി  തരണം 
Dr. Stomaching 2016-07-05 07:29:04

Take dal curry, eggs, beef fry, drink beer. Are u sexually active. An MRI of your stomach, bowels urgent. 


rogi 2016-07-05 08:07:28
Sir, Even with viagra I can't have an erection. ANy other medicine. I am healthy (I think) with no medications.
Anakkattil Eappachi 2016-07-05 09:34:29
ഡോക്ടർമാരുടെ ഫോട്ടോ ഇടുന്നതിനു പകരം ഇവരുടെ ഫോട്ടോ എന്തിനാണാവോ ഒട്ടിച്ചേക്കുന്നേ ..
rogi 2016-07-05 11:33:14
Vaidhyanmarae, Vaikumpam, vaikumpam vayattinakathorurundu kettam. I am experienced so I know the remedy. 2 hennessey neat. Urundu kettavum perandu kettavum pampa kadakkum!
Thomas Vadakkel 2016-07-05 10:31:17
ഇത്തരം ഒരു മെഡിക്കൽ ക്യാമ്പ് സമയമുള്ളവർക്ക് സമയത്തെ കൊല്ലാൻ നല്ലതാണ്. ഇതിന്റെ പേരിൽ കൂട്ടത്തോടെ കുറെ നേതാക്കന്മാരുടെ പടങ്ങളും പത്രത്തിൽ വരും. ചില ഡോക്ടർമാരെ കണ്ടുമുട്ടിയാൽ രോഗമില്ലാത്തവരെയും രോഗികളാക്കും. ഉടൻ മരിക്കുന്ന പ്രതീതിയുമുണ്ടാക്കും. കൺസൾട്ടേഷനു കോ പേയ്‌മെന്റ് ഉൾപ്പടെ ഇൻഷുറൻസിൽനിന്നും പണം ഈടാക്കിക്കൊള്ളും. 

ചിലർക്ക് ഒരു ജലദോഷം വന്നാലും ഡോക്ടറെ കണ്ടാലേ തൃപ്തി വരുകയുള്ളൂ. ഒരിക്കൽ ഡോക്ടറുടെ കൈകളിലകപ്പെട്ടാൽ നൂറുതരം ടെസ്റ്റിന് വിടും. ഇല്ലാത്ത അസുഖങ്ങളുണ്ടെന്നു അനുമാനിക്കും. ഒപ്പമുള്ള അവരുടെ ഗ്രൂപ്പിലെ സുഹൃത്തുക്കൾ സ്പെഷ്യലിസ്റ്റുകൾക്കും കൊയ്ത്തുകാലം. തൂക്കം കുറയുന്നുവെങ്കിൽ ക്യാൻസറുണ്ടെന്നു പറയും. പിന്നെ ടെക്സ്റ്റുകളായി അതിന്റെ പുറകെ ടെക്സ്റ്റുകളായി രോഗം നിർണ്ണയിക്കാൻ സാധിക്കാതെയും വരും. ഒടുവിൽ രോഗമില്ലെന്നും പറയും. പതിനായിരക്കണക്കിന് ഡോളർ ബില്ലുകൾ ഇൻഷുറൻസിൽ നിന്നും ഈടാക്കിക്കൊള്ളും. മരുന്നു കമ്പനികളെ സഹായിക്കാൻ ഇല്ലാത്ത രോഗങ്ങൾക്കും ബോർഡർലൈനിലുള്ള രോഗങ്ങൾക്കും (ഡയബറ്റിസ്, കൊളസ്‌ട്രോൾ മുതലായവകൾക്ക്) മരുന്നുകൾ തീറ്റിക്കാനും തുടങ്ങും. 

സൈബർ ലോകത്തിന്റെ പുരോഗതിയിൽ ഇത്തരം സെമിനാറുകൾ ആർക്കും പ്രയോജനപ്പെടാൻ പോവുന്നില്ല. രോഗമുള്ളവർക്ക് അവരെ ചീകത്സിക്കുന്ന ഡോക്ടറെക്കാളും രോഗത്തെപ്പറ്റി സ്വയം അറിവുണ്ടായിരിക്കും. ഈ ഡോക്ടർമാരുടെ ബോറടികൾ കേൾക്കാൻ ഇത്തരം സെമിനാറുകളിൽ പോവേണ്ട ആവശ്യമുണ്ടോ? 

നാം രോഗിയെങ്കിൽ നമ്മുടെ മനസിന്‌ അനുയോജ്യമായ ഡോക്ടറെ തെരഞ്ഞെടുക്കണം. പൊതുവെ ഇന്ത്യൻ ഡോക്ടർമാർ തലക്കനം കൊണ്ടാണ് നടക്കുന്നത്. അവരുടെ ബ്രിട്ടീഷ് ഏമാനത്വം ഇന്നും തുടരുന്നു. അമേരിക്കൻ ഡോക്ടർമാരെക്കാൾ ഇന്ത്യൻ ഡോക്ടർമാർ മെച്ചമാണെന്നു ഇന്ത്യൻ പത്രങ്ങളിൽ പ്രചരണവുമുണ്ട്. കൈക്കൂലി, അഴിമതിയുടെ ഒരു ലോകത്തിൽ നിന്നാണ് ഇന്ത്യൻ ഡോക്ടർമാർ ഇവിടെയെത്തുന്നന്നത്. അവിടെ നെല്ല് ഏത്, പതിര് ഏത് എന്നു തിരിച്ചറിയാനും പ്രയാസം.  

സാമാന്യ രോഗങ്ങളൊക്കെ പലരുടെയും മനസിന്റെ വിഭ്രാന്തിയാണ്. കുറച്ചുകാലം മുമ്പ് ഈ വിഷയത്തെപ്പറ്റി ശ്രീ മൈലപ്രയുടെ ഒരു ലേഖനം ഈമലയാളിയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ടായിരുന്നു. മെഡിക്കൽ ക്യാമ്പിനു പോകുന്നതിനുമുമ്പ് ആ ലേഖനമൊന്നു വായിച്ചാൽ നന്നായിരിക്കും.
on line Dr 2016-07-05 12:02:16
Dear Mahesh
your's is not a big problem because it is a common problem.
do not eat free food from church, Associations etc.
do not eat from Indian Resturant  if the owner has Indian Grocery.
Anything and every thing going bad they cook and serve you
if it doesn't stop keep looking at the photos under the article
.
then you will feel like developing other feelings and you will forget to go to the bath room
avoid  WHITE Rice, HOT pickle, Curry & Pulicha Mor.
ഒറ്റമൂലി 2016-07-05 12:10:09
അതിനിത്ര ഡോക്റ്ററോട് ചോദിക്കാൻ എന്തിരിക്കുന്നു മഹേഷ്.  ബാക്ക് ഡോര് അങ്ങു അടച്ചാൽപ്പോരേ? ബാക്ക് ഡോറിന്റെ വിജയഗിരി പോയിക്കിടക്കുകയായിരിക്കും. അകത്ത് പ്രഷറു കൂടുമ്പോൾ വാതിൽ തന്നെ തുറന്നു പോകുന്നതാണ്.  അതുകൊണ്ടാണ് കഴിക്കുന്ന ആഹാരം അകത്ത് നിൽക്കാതെ പുറത്തേയ്ക്കു പോകുന്നത്. അത് ഒരഞ്ചാറു മാസത്തെക്ക് പുറത്തേക്ക് പോകാതെ അകത്ത് കെട്ടി കിടന്നാൽ നാന്നാ തടി വയ്ക്കും.  പിന്നെ അടുത്ത് നിൽക്കുന്നവർക്ക് നാറ്റം കിട്ടാതെ സൂക്ഷിക്കണം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക