Image

മുല്ലപ്പെരിയാറില്‍ വേണ്ടത് സമരമല്ല, സമവായം: ലീഗ്‌

Published on 17 January, 2012
മുല്ലപ്പെരിയാറില്‍ വേണ്ടത് സമരമല്ല, സമവായം: ലീഗ്‌
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഹര്‍ത്താലല്ല പ്രശ്‌നപരിഹാരത്തിന് സമവായമാണ് വേണ്ടതെന്ന് മുസ്‌ലീം ലീഗ്. മുല്ലപ്പെരിയാര്‍ വിഷയം ഒരു വൈകാരികമായ വിഷയമാക്കുന്നത് തമിഴ്‌നാട്ടിലെ മലയാളികള്‍ക്ക് ദോഷം ചെയ്യുമെന്നും സമരമല്ല വേണ്ടതെന്നും ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ.മജീദ് പറഞ്ഞു. വീണ്ടും സമരം തുടങ്ങാനുള്ള കേരളാ കോണ്‍ഗ്രസ് നീക്കം മുന്നണി യോഗം ചര്‍ച്ച ചെയ്യുമെന്നും ബാലകൃഷ്ണപിള്ള-ഗണേഷ്‌കുമാര്‍ തര്‍ക്കത്തില്‍ ലീഗ് ഇടപെടാന്‍ ഇപ്പോള്‍ ഉദ്ദേശിക്കുന്നില്ലെന്നും കെ.പി.എ.മജീദ് പറഞ്ഞു.

തര്‍ക്കം പരിഹരിക്കാന്‍ ഇടപെടുമെന്ന മന്ത്രി എം.കെ.മുനീറിന്റെ പ്രസ്താവനയെക്കുറിച്ച് ചോദിച്ചപ്പോള്‍ അത് മുനീറിന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നാണ് കെ.പി.എ. മജീദ് മറുപടി പറഞ്ഞത്. അച്ഛനും മകനും തമ്മിലുള്ള തര്‍ക്കമാണത്. അത് എപ്പോള്‍ വേണമെങ്കിലും ഇല്ലാതാകം. അതിനാല്‍ പ്രശ്‌നത്തില്‍ മധ്യസ്ഥതയ്ക്ക് ലീഗ് ഉദ്ദേശിക്കുന്നില്ലെന്നും യു.ഡി.എഫ്. ഇക്കാര്യം ചര്‍ച്ച ചെയ്യട്ടേയെന്നും ലീഗ് ജനറല്‍ സെക്രട്ടറി ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ലീഗ് നേതാക്കളുടെ ഇമെയില്‍ പോലീസ് ചോര്‍ത്തിയെന്ന ആരോപണം സര്‍ക്കാര്‍ അന്വേഷിക്കട്ടെയന്നും ഇപ്പോള്‍ അതിനോട് പ്രതികരിക്കുന്നില്ലെന്നും കെ.പി.എ.മജീദ് വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക