Image

ഡോ. പ്രസന്നരാജനെ ഫൊക്കാന ആദരിച്ചു

അനില്‍ പെണ്ണൂക്കര/മൊയ്തീന്‍ പുത്തന്‍ചിറ Published on 17 January, 2012
ഡോ. പ്രസന്നരാജനെ ഫൊക്കാന ആദരിച്ചു

തിരുവനന്തപുരം: പ്രശസ്ത എഴുത്തുകാരനും സാഹിത്യ വിമര്‍ശകനും മലയാളഭാഷാ പണ്ഡിതനുമായ ഡോ. പ്രസന്നരാജനെ ഫൊക്കാന ആദരിച്ചു.

തിരുവനന്തപുരം പ്രസ്സ് ക്ലബ്ബില്‍ നടന്ന ഭാഷയ്ക്കൊരു ഡോളര്‍ ചടങ്ങിലാണ് സാഹിത്യ ഗവേഷകന്‍ കൂടിയായ ഡോ. പ്രസന്നരാജനെ ആദരിച്ചത്. ഈ വര്‍ഷത്തെ ഫൊക്കാന ഭാഷയ്ക്കൊരു ഡോളര്‍ പുരസ്‌ക്കാരം നേടിയ ഡോ. ബി. ഭുവനചന്ദ്രന്റെ പ്രബന്ധത്തിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശകന്‍ എന്ന നിലയിലാണ് ഫൊക്കാന ഡോ. പ്രസന്നരാജനെ ആദരിച്ചത്.

ദേവസ്വം വകുപ്പുമന്ത്രി ശ്രീ. വി.എസ്. ശിവകുമാര്‍ പ്രശസ്തി പത്രം ഡോ. പ്രസന്നരാജന് നല്‍കി. ഫൊക്കാന പ്രസിഡന്റ് ജി.കെ. പിള്ള, ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ പോള്‍ കറുകപ്പിള്ളില്‍, ടി.എസ്. ചാക്കോ, ഡോ. എം. അനിരുദ്ധന്‍, ഡോ. എ.കെ.ബി. പിള്ള, ആനി പോള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ഡോ. പ്രസന്നരാജനെ ഫൊക്കാന ആദരിച്ചുഡോ. പ്രസന്നരാജനെ ഫൊക്കാന ആദരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക