Image

മാര്‍ത്തോമാ ഫാലിമി കോണ്‍ഫറന്‍സ് ഫ്‌ളോറിഡായില്‍ രജിസ്‌ട്രേഷന്‍ കാമ്പയിന്‍

ജോര്‍ജി വര്‍ഗീസ് Published on 17 January, 2012
മാര്‍ത്തോമാ ഫാലിമി കോണ്‍ഫറന്‍സ് ഫ്‌ളോറിഡായില്‍ രജിസ്‌ട്രേഷന്‍ കാമ്പയിന്‍

സൗത്ത് ഫ്‌ളോറിഡാ: 2012
ജൂലായ് 5-8 വരെ വെര്‍ജീനിയായിലെ നാഷണല്‍ കോണ്‍ഫറന്‍സ് സെന്ററില്‍ വച്ച് നടത്തുന്ന 30-ാമത് മാര്‍ത്തോമാ ഫാമിലി കോണ്‍ഫറന്‍സിന്റെ ഫ്‌ളോറിഡായിലെ രജിസ്‌ട്രേഷന്‍ കാമ്പയിന്‍ സൗത്ത് ഫ്‌ളോറിഡാ മാര്‍ത്തോമാ ഇടവകയില്‍ ഉത്ഘാടനം ചെയ്തു.

ഇടവകയുടെ പാരിഷ്‌ ഡേ ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ പൊതു സമ്മേളനത്തില്‍ ഭദ്രാസന എപ്പിസ്‌ക്കോപ്പാ അഭിവന്ദ്യ ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് തിരുമേനി, ഇടവകയുടെ സഭാമണ്ഡലം മെമ്പര്‍ വര്‍ഗീസ് ജേക്കബ്, ട്രസ്റ്റി ഡോ.മാമ്മന്‍ സി. ജേക്കബ്, ഡയസിഷന്‍ കൗണ്‍സില്‍ അംഗം ജോര്‍ജി വര്‍ഗീസ് എന്നിവരില്‍ നിന്നും രജിസ്‌ട്രേഷന്‍ ഫോറങ്ങള്‍ സ്വീകരിച്ചു കൊണ്ട് നിര്‍വഹിച്ചു.

നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസനത്തിലെ 80-ഓളം വരുന്ന ഇടവകകളില്‍ നിന്നും അനേകം കുടുംബങ്ങള്‍ ചരിത്രപ്രധാനമായ ഈ 30-ാം കുടുംബ സംഗമത്തില്‍ പങ്കെടുക്കുമെന്ന് ഡയോസിഷന്‍ കൗണ്‍സില്‍ അംഗം ജോര്‍ജി വര്‍ഗീസ് വ്യക്തമാക്കി. അമേരിക്കയിലെയും കാനഡായിലെയും വിവിധ നഗരങ്ങളിലെ ഇടവകകളില്‍ വച്ച് രജിസ്‌ട്രേഷന്‍ കാമ്പയിനുകള്‍ നടത്തുന്നതാണ്. ഭദ്രാസന എപ്പിസ്‌ക്കോപ്പാ അഭിവന്ദ്യ ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് തിരുമേനിയെ കൂടാതെ ബോംബേ ഭദ്രാസനാധിപന്‍ അഭിവന്ദ്യ തോമസ് മാര്‍ തീത്തോസ് തിരുമേനിയും മാര്‍ത്തോമാ തിയോളജിക്കല്‍ സെമിനാരി പ്രൊഫസര്‍ റവ.എം.സി തോമസും മുഖ്യ പ്രാസംഗികരായിരിക്കും. ഡയോസിഷന്‍ കൗണ്‍സിലിന്റെയും സൗത്ത് ഈസ്റ്റ് റീജിയന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ നടത്തുന്ന ഈ കുടുംബ സംഗമത്തിന് വിപുലങ്ങളായ ഒരുക്കങ്ങളാണ് ചെയ്തു വരുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് കോണ്‍ഫറന്‍സ് വെബ്‌സൈറ്റ് www.mtfe 2012.org സന്ദര്‍ശിക്കുക.

മാര്‍ത്തോമാ ഫാലിമി കോണ്‍ഫറന്‍സ് ഫ്‌ളോറിഡായില്‍ രജിസ്‌ട്രേഷന്‍ കാമ്പയിന്‍
സൗത്ത് ഫ്‌ളോറിഡാ മാര്‍ത്തോമാ ഇടവക സഭാ മണ്ഡലം മെമ്പര്‍ വറുഗീസ് ജേക്കബ്, വികാരി റവ. ജോസ്. പി. ഏബ്രഹാം, അഭിവന്ദ്യ ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് എപ്പിസ്‌ക്കോപ്പാ, ഭദ്രാസന കൗണ്‍സില്‍ അംഗം ജോര്‍ജി വര്‍ഗീസ്, ട്രസ്റ്റി ഡോ. മാമ്മന്‍ സി. ജേക്കബ് എന്നിവര്‍ ഫാമിലി കോണ്‍ഫറന്‍സ് രജിസ്‌ട്രേഷന്‍ കാമ്പയിന്‍ വേദിയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക